എന്‍റെ  ഭാരതം (കവിത)


നാനാത്വത്തിൽ ഏകത്വം എൻ ഭാരതം

പല മത, ജാതി, ഭാഷകൾ തിങ്ങുമെൻ ഭാരതം

മിഷനിറമാർ പാദമേറ്റ എൻ ഭാരതം

വഴി, സത്യം, ജീവനായ യേശു ഉള്ള ഭാരതം

 

വിദ്യാധനത്താൽ സമ്പന്നമായ ഭാരതം

യേശുവേ അറിയാതെ പോകുമ്പോൾ ഭാരം

ആതുര സേവനത്താൽ വീണ്ടെടുക്കപ്പെട്ട ഭാരതം

മാതാപിതാവേ  തള്ളുമ്പോൾ ഭാരം

 

സത്യം മിഥ്യ തിരിച്ചറിയാതെ നീങ്ങുന്നു ഭാരതം

ദൈവത്തിന് പേരിൽ കാട്ടുന്നത് കാണാൻ വഹിയാ

വർഗ്ഗീയ രാഷ്ട്രീയ നയങ്ങൾ

ക്രിസ്തൻ ഭക്തന് വിലാപങ്ങൾ

 

വേദം ഓതും എല്ലാം നിവർത്തിയാകുമീ -

നാളിൽ, എൻ ഭാരതം അതിന് സാക്ഷി!

ഭാരതമേ! ഓർക്കൂ നിൻ മുൻ കാലങ്ങൾ!

ഉണരുക! ഭാരതമേ, സ്രഷ്ടാവിൻ വരവിനായി!!