തുടര്‍ച്ചയായി 5 ദിവസം ബാങ്കുകള്‍ക്ക് അവധി

തിരുവനതപുരം: 2018 ഡിസംബര്‍ 21 മുതല്‍ 26 വരെ  തുടര്‍ച്ചയായി 5 ദിവസം ബാങ്കുകള്‍ക്ക് അവധിയയതിനാല്‍ അതിനു മുമ്പ് ചെയ്തു തീര്‍ക്കേണ്ട എല്ലാ സാമ്പത്തിക ഇടപാടുകളും പൊതു ജനം എത്രയും വേഗം ചെയ്തെടുക്കുവാന്‍ ലാന്‍ഡ്‌വേ ന്യൂസ്‌ മിഡിയാ വിഭാഗം  എല്ലാവരെയും  അറിയിക്കുന്നു. ആശുപത്രിയിലേക്ക് പോകുന്നവര്‍ , വിവാഹം, മറ്റു അനുബന്ധ കാര്യങ്ങള്‍ ചെയ്യുന്നവര്‍ മുന്‍ക്കൂട്ടി ശ്രദ്ധിക്കുക. 

മാത്രമല്ല ഇനി മുതല്‍ ബാങ്കുകളില്‍ നിന്നും നമുക്ക് ലഭിക്കുന്നുവെന്ന് പറയപെടുന്ന എല്ലാ സേവനങ്ങള്‍ക്കും കാശു എടാക്കുവാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനമേടുത്തിട്ടുള്ളതായി വാര്‍ത്തകള്‍ പുറത്തുവരുന്നു. അത് GST എന്ന പേരിലായിരിക്കും മുതലാക്കുന്നത് എന്നും അറിയുന്നു. ATM കാര്‍ഡ്, ചെക്ക് ബുക്ക്‌ തുടങ്ങിയവകള്‍ക്കെല്ലാം ഇനി ചാര്‍ജ് ഇടയ്ക്കും.

ഇപ്പോള്‍ തന്നെ ജനങ്ങളില്‍ നിന്നും  ഓവര്‍ ചാര്‍ജ് ബാങ്ക് ഈടാക്കി  കൊണ്ട് മനുഷ്യരേ പൊറുതിമുട്ടിയിരിക്കുന്ന സാഹചര്യത്തില്‍ ഇനിയും ഇതുപോലുള്ള ഇരുട്ടടി ജനങ്ങള്‍ക്ക് ആകെ വിനയാകാന്‍ സധ്യതയുണ്ട്.