സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് ജോലിയില്‍ നിന്ന് പുറത്താക്കി

സ്വപ്‌നയുടെ പുതിയ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ എച്ച്ആര്‍ഡിഎസിനെ വേട്ടയാടുന്നുവെന്നും ദൈന്യംദിന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുകയും ചെയ്യുന്നുവെന്ന് കാണിച്ചാണ് നടപടി. എച്ച്ആര്‍ഡിഎസില്‍ സി.എസ്.ആര്‍ ഡയറക്ടറായുള്ള നിയമനമാണ് റദ്ദാാക്കിയത്.


എച്ച്ആര്‍ഡിഎസിനെ കേസിലേക്ക് വലിച്ചിഴക്കുകയും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ താറുമാറാക്കുന്നു ചെയ്യുന്നു. പോലീസും സ്‌പെഷല്‍ സെല്ലൂം പഞ്ചായത്തും എസ്.സി/എസ്.ടി വകുപ്പും അടക്കമുള്ള എല്ലാ വകുപ്പുകളും ഓഫീസില്‍ കയറിയിറങ്ങി തൂപ്പുകാര്‍ മുതലുള്ളവരെ ചോദ്യം ചെയ്യുന്നു. എന്തു കാര്യത്തിനാണിത്. കേസില്‍ ഉള്‍പ്പെട്ട ശിവശങ്കറിനെ സര്‍ക്കാര്‍ സസ്‌പെന്‍ഷന്‍ റദ്ദാക്കി ജോലിയില്‍ തിരിച്ചെടുത്തു. ഈ സാഹചര്യത്തിലാണ് സ്വപ്നയെ സംരക്ഷിക്കാന്‍ എച്ച്ആര്‍ഡിഎസ് അവര്‍ക്ക് ജോലി നല്‍കിയത്. എന്നാല്‍ സര്‍ക്കാര്‍ സ്ഥാപനത്തെ വേട്ടയാടുന്ന സാഹചര്യത്തില്‍ നിയമനം റദ്ദാക്കുകയാണെന്ന് എച്ച്ആര്‍ഡിഎസ് പ്രൊജക്ട് ഡയറക്ടര്‍ ജോയ് മാത്യൂ അറിയിച്ചു.

നേരത്തേ പാലക്കാട്ടു നിന്നും പ്രതിപക്ഷ നേതാവിന്റെ മണ്ഡലത്തില്‍ പെടുന്ന വരാപ്പുഴയിലേക്കു സ്വപ്ന താമസം മാറ്റിയിരുന്നു. ആദ്യം വരാപ്പുഴ പോലീസ് സ്‌റ്റേഷനിലെത്തി താന്‍ കൂനമ്മാവിന് സമീപം വാടക വീട് എടുത്ത വിവരം ഉദ്യോഗസ്ഥരെ അറിയിച്ചു. . ഇരുപതിനായിരം രൂപ മാസ വാടക വരുന്ന ഇരുനില വീടാണ് എടുത്തിരിക്കുന്നത്. കേസ് സംബന്ധമായ ആവശ്യങ്ങള്‍ക്ക് പാലക്കാട്ടു നിന്നു എറണാകുളത്ത് എത്താനുള്ള ബുദ്ധിമുട്ടു മുലമാണ് ഇവിടെ വീടെടുത്തതെന്ന് സ്വപ്ന പറഞ്ഞിരുന്നത്.

സ്ഥാപനത്തില്‍ സ്വപ്ന നടത്തിയ രണ്ട് പത്രസമ്മേളനങ്ങള്‍ക്കു ശേഷം സ്ഥാപനത്തിലെ പല അംഗങ്ങളെയും പോലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്ന സാഹചര്യമുണ്ടായി. ഇതിനെതിരെ അംഗങ്ങള്‍ കമ്പനിയെ പ്രതിഷേധം അറിയിച്ചിരുന്നു.

RELATED STORIES