കാനുല ഇടുന്നതിനിടെ സൂചി ഒടിഞ്ഞ് കയ്യില്‍ കയറി

കണ്ണൂർ: ചികിത്സയ്ക്കായി എത്തിയ യുവതിക്ക് കാനുല ഇടുന്നതിനിടെയില്‍ സൂചി ഒടിഞ്ഞ് കയ്യില്‍ കയറുകയും പിന്നീട് അത് പുറത്തെടുക്കാന്‍ ശസ്ത്രക്രിയ ചെയ്യേണ്ടി വന്നുവെന്നുമാണ് പരാതി. കണ്ണൂര്‍ എകെജി ആശുപത്രിയ്ക്ക് എതിരെയാണ് പരാതി. തയ്യില്‍കുളം സ്വദേശി നന്ദനയും കുടുംബവുമാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. നന്ദനയ്ക്ക് ഡ്രിപ് ഇടാനായി ഇടതു കയ്യില്‍ കാനുല കയറ്റിയപ്പോള്‍ പ്ലാസ്റ്റിക് വരുന്ന ഭാഗത്തു നിന്ന് സൂചി ഒടിഞ്ഞ് ഞരമ്പിനുള്ളില്‍ കുരുങ്ങുകയായിരുന്നു. പിന്നീട് വലതു കയ്യില്‍ കാനുല കയറ്റി. ഈ കയ്യിലും സൂചി ഒടിഞ്ഞു കയറി.


രണ്ടു കൈകളില്‍ നിന്നും സൂചി പുറത്തെടുക്കാന്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നു. ഈ മാസം രണ്ടിനാണ് എകെജി ആശുപത്രിയില്‍ നന്ദന ചികിത്സ തേടിയത്. ആറാം തീയതി മുതല്‍ അസഹനീയമായ വേദന അനുഭവപ്പെട്ടതോടെ ആശുപത്രി ജീവനക്കാരോട് പരാതി പറയുകയായിരുന്നു.

RELATED STORIES