വന്നല്ലോ വനമാല’ പരസ്യ സംവിധായകൻ കെ.എൻ. ശശിധരൻ അന്തരിച്ചു

കൊച്ചി: ഹൃദയാഘാതത്തെ തുടർ‌ന്ന് ഇടപ്പള്ളിയിലെ വസതിയിൽ തിങ്കളാഴ്ച പുലർച്ചെയാണ് അന്ത്യം. പതിവുസമയം കഴിഞ്ഞിട്ടും ഉറക്കമെഴുന്നേൽക്കാത്തതിനെ തുടർന്നു നോക്കിയപ്പോൾ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഡോക്ടറെത്തി മരണം സ്ഥിരീകരിച്ചു. സംസ്കാരം ഇന്നു വൈകിട്ട്.


ആദ്യകാലത്ത് സിനിമാ സംവിധാനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചെങ്കിലും പിന്നീട് പരസ്യ ചിത്രങ്ങളിലേയ്ക്കു തിരിഞ്ഞു. ചില സന്ദർഭങ്ങളിലെങ്കിലും മലയാളിയുടെ നാവിൽ ഓടിയെത്തുന്ന വന്നല്ലോ വനമാലപരസ്യം ശശിധരന്റേതാണ്. ഭാര്യ: വീണ ശശിധരൻ, മക്കൾ: ഋതു ശശിധരൻ, മുഖിൽ ശശിധരൻ. മരുമകൾ: ഇന്ദുലേഖ.

RELATED STORIES