മഹിളാ മോർച്ച പാലക്കാട് മണ്ഡലം ട്രഷറർ ശരണ്യ യുടെ മരണത്തിൽ ദുരൂഹത

പാലക്കാട്: ശരണ്യയെ ഇന്നലെ വൈകീട്ട് അഞ്ചോടെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ട ശരണ്യയെ ഉടൻ തന്നെ വീട്ടുകാർ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ആത്മഹത്യാ കുറിപ്പിൽ പ്രാദേശിക ബിജെപി നേതാവിന്റെ പേര് കണ്ടെത്തി.


ബിജെപി ബൂത്ത് പ്രസിഡന്‍റ് പ്രജീവിന്‍റെ പേരാണ് ആത്മഹത്യാ കുറിപ്പിൽ ഉണ്ടായിരുന്നത്. ശരണ്യയുടെ ആത്മഹത്യയ്ക്ക് പിന്നിൽ പ്രജീവാണെന്നാണ് കുടുംബത്തിന്റെയും ആരോപണം. ആത്മഹത്യാ കുറിപ്പിൽ തന്നെ പ്രജീവ് ഉപയോഗപ്പെടുത്തിയെന്ന് ശരണ്യ എഴുതി വച്ചിട്ടുണ്ട്. ബിജെപി നേതൃത്വത്തിന് ഇക്കാര്യം വ്യക്തമാക്കി പരാതി നൽകിയിട്ടുണ്ടെന്നും ഉചിത നടപടി ഉടന്‍ പ്രതീക്ഷിക്കുന്നതായും ശരണ്യയുടെ കുടുംബം പറഞ്ഞു. ശരണ്യയുടെ അച്ഛൻ: രാജൻ, അമ്മ: ശശികല (തങ്കം), ഭർത്താവ്: രമേഷ്, മക്കൾ: രാംചരൺ, റിയശ്രീ.

RELATED STORIES