വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം

ബത്തേരിയിലെ വാകേരി ഏദൻവാലി എസ്റ്റേറ്റിലെ വളർത്തുനായയെ കടുവ ആക്രമിച്ച് കൊന്നു. കടുവയുടെ സാന്നിധ്യം പതിവായതോടെ എസ്റ്റേറ്റിൽ പണിയെടുക്കുന്ന തൊഴിലാളികളും നാട്ടുകാരും ഭീതിയിലാണ്. അതേസമയം വയനാട്ടിലെ വനാതിർത്തി ഗ്രാമങ്ങളിൽ താമസിക്കുന്നവർ കാടുവിട്ട് നാട്ടിലിറങ്ങുന്ന കാട്ടാനകളെ കൊണ്ടും രണ്ട് മാസത്തിലേറെയായി പൊറുതിമുട്ടിയിരിക്കുകയാണ്.

കാട്ടാനശല്യം ഈയിടെയായി അതിരൂക്ഷമായെന്നാണ് പരാതി. ഒരു മാസം മുൻപാണ് മേപ്പാടി അരുണമലകോളനിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചത്. കഴിഞ്ഞ ദിവസം വൈത്തിരിയിൽ ചുള്ളികൊമ്പന്‍റെ ആക്രമണത്തിൽ വയോധികന് ഗുരുതര പരിക്കേറ്റിട്ടുമുണ്ടായിരുന്നു. എന്നാൽ ഇത്തരത്തിലുള്ള വന്യജീവി ആക്രമണത്തിന് ശാശ്വത പരിഹാരം കാണാൻ വനം വകുപ്പിന് സാധിക്കാത്തതിൽ വലിയ പ്രതിഷേധം പ്രദേശവാസികൾക്കിടയിലുണ്ട്.

RELATED STORIES