ഗതാഗത മന്ത്രി ആന്റണി രാജുവിനെ പ്രതിരോധത്തിലാക്കി ഫേസ് ബുക്ക് പോസ്റ്റ്

കോടതിയെ ചതിച്ചതിന് ആന്റണി രാജു പ്രതിയായ കേസിന്റെ സുപ്രധാന തെളിവുകളാണ് 28 വർഷത്തിനു ശേഷം മാധ്യമ പ്രവർത്തകൻ പുറത്തുവിട്ടിരിക്കുന്നത്. ഈ കേസ് അട്ടിമറിക്കാൻ നീക്കം നടക്കുന്നതു കൊണ്ടാണ് താൻ ഇത്തരത്തിൽ ഫേസ് ബുക്ക്പോസ്റ്റ് ഇടാൻ നിർബന്ധിക്കപ്പെട്ടതെന്നാണ് അനിൽ ഇമ്മാനുവലിന്റെ വിശദീകരണം. മനോരമ ചാനലിന്റെ സീനിയർ റിപ്പോർട്ടറായ അനിലിന്റെ ഫെയ്സ് ബുക്ക് പോസ്റ്റിനോട് മനോരമ കണ്ണടച്ചപ്പോൾ, ഏഷ്യാനെറ്റ് ഉൾപ്പെടെയുള്ള മറ്റെല്ലാ ചാനലുകളും ഈ വിഷയം ഏറ്റെടുക്കുകയുണ്ടായി. മനോരമയെ സംബന്ധിച്ച് ഇത് വലിയ പ്രഹരമാണ്.


ആ ചാനലിന് എക്സ്ക്യൂസീവായി നൽകാൻ കഴിയുമായിരുന്ന, മന്ത്രിക്ക് രാജിവരെ വയ്ക്കേണ്ട സാഹചര്യം സൃഷ്ടിച്ചേക്കാവുന്ന ഈ വാർത്ത എങ്ങനെ ഫെയ്സ് ബുക്ക് പോസ്റ്റായി ആ ചാനലിലെ മാധ്യമ പ്രവർത്തകന് ഇടേണ്ടി വന്നു എന്നത് സംബന്ധിച്ചും ചൂടുള്ള ചർച്ചയാണ് മാധ്യമ ലോകത്തും രാഷ്ട്രീയ മേഖലയിലും ഇപ്പോൾ നടക്കുന്നത്. ഇതോടെ, സംസ്ഥാന സർക്കാറിനെ സംബന്ധിച്ചും ഇനി നിലപാട് വ്യക്തമാക്കേണ്ടി വരും. രാജ്യത്തെ എല്ലാ നിയമങ്ങളും അനുസരിക്കാൻ ബാധ്യതപ്പെട്ട മന്ത്രിക്കും ഇനി ഈ വിഷയത്തിൽ നിന്നും ഒഴിഞ്ഞു മാറാൻ കഴിയില്ലന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്. പ്രത്യേകിച്ച് നിയമസഭ നടക്കുന്ന സമയമായതിനാൽ.

RELATED STORIES