ഗ്ലോബൽ വില്ലേജിനെ വരവേൽക്കാനൊരുങ്ങി ദുബായ്

ദുബായിലെ വിനോദ സീസണിലെ സുപ്രധാന ആഘോഷ കേന്ദ്രങ്ങളിലൊന്നായ ദുബായി ഗ്ലോബൽ വില്ലേജ് വീണ്ടും തുറക്കാനുള്ള കൗണ്ട്ഡൗൺ ആരംഭിച്ചു. ഗ്ലോബൽ വില്ലേജിന്റെ 27ാമത് സീസൺ ഒക്ടോബർ 25 ചൊവ്വാഴ്ചയാണ് ആരംഭിക്കുക. നിരവധി വിത്യസ്ത വിനോദ പരിപാടികളും നിരവധി രാജ്യങ്ങളുടെ പവലിയനുകളുമായി വിദേശികളുടെയടക്കം ദുബായിലെ സുപ്രധാന ആകർഷണകേന്ദ്രമാണ് ഗ്ലോബൽ വില്ലേജ്.


എല്ലാ വർഷവും ഒക്ടോബർ മുതൽ ഏപ്രിൽ വരെയാണ് ഈ മൾട്ടി-കൾച്ചറൽ ഫാമിലി ഫ്രണ്ട്‌ലി സീസൺ നടക്കുന്നത്. മുൻ സീസണുകളിൽ, 200ൽ അധികം റെസ്റ്റോറന്റുകൾ, കഫേകൾ, സ്ട്രീറ്റ് ഫുഡ് കിയോസ്‌കുകൾ എന്നിവയാണ് വില്ലേജിലുണ്ടായിരുന്നത്. പുതിയ സീസണിൽ നിരവധി ഫുഡ്‌കോർട്ടുകളും റെസ്‌റ്റോറന്റുകളും ആരംഭിക്കുന്നതായി അധികൃതർ വ്യക്തമാക്കിയിരുന്നു.

RELATED STORIES