അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡന്റെ ജനസമ്മതി കുത്തനെ ഇടിഞ്ഞുവെന്ന് കണക്കുകൾ

പഴയ പ്രസിഡണ്ടായ ഡൊണാൾഡ് ട്രംപിനേക്കാൾ താഴെയാണ് ഇപ്പോൾ ജോ ബൈഡന്റെ റേറ്റിംഗ്. പ്രസിദ്ധ വാർത്ത ചാനലായ സിഎൻഎൻ നടത്തിയ അപ്പ്രൂവൽ റേറ്റിംഗ് പോളിലാണ് ബൈഡന്റെ ജനസമ്മതി കുത്തനെ ഇടിഞ്ഞ വിവരം പുറത്തു വന്നത്. നിലവിൽ, 38 ശതമാനം പേർ മാത്രമാണ് ജോ ബൈഡനെ പിന്തുണയ്ക്കുന്നത്. 2018-, ഡൊണാൾഡ് ട്രംപിന്റെ ജനസമ്മതി ഏറ്റവും താഴ്ന്ന നിലയിലെത്തിയപ്പോൾ പോലും അത് 41 ഉണ്ടായിരുന്നു.


രാഷ്ട്രീയ രംഗം നോക്കിയാൽ, ജോ ബൈഡൻ പ്രസിഡന്റായിരിക്കാൻ യോഗ്യനല്ലെന്ന് 62 ശതമാനം പേരും വിശ്വസിക്കുന്നു. സാമ്പത്തിക രംഗത്ത് 30 ശതമാനം പേർ മാത്രമാണ് അദ്ദേഹത്തിന്റെ പ്രകടനത്തെ അംഗീകരിക്കുന്നത്. വിസ്കോൺസിൻ, ആരിസോണ, പെൻസിൽവാനിയ, ഓഹിയോ എന്നിവിടങ്ങളിലാണ് ബൈഡന്റെ ജനസമ്മതി ഏറ്റവും കൂടുതൽ ഇടിഞ്ഞത്.

RELATED STORIES