കേരളത്തിലെ റോഡുകൾ തകരാൻ കാലാവസ്ഥ ഇടയാക്കുന്നുവെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്

മഴക്കാലത്ത് റോഡുകളുടെ അവസ്ഥ പരിഹരിക്കാൻ സംവിധാനം സജ്ജമാക്കി. റോഡുകളുടെ നിലവാരം ഇപ്പോൾ ഉയർന്നിരിക്കുകയാണെന്നും വകുപ്പുകളുടെ ഏകോപനം നടത്താനാണ് ശ്രമമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. കേരളത്തിലെ റോഡുകളിൽ ഒരു കുഴി പോലും ഉണ്ടാവാതിരിക്കുകയാണ് സർക്കാർ ലക്ഷ്യം. ജില്ലകളിൽ വകുപ്പുകളുടെ ഏകോപനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ജൂലൈയേക്കാൾ ഇപ്പോൾ റോഡുകളിൽ കുഴി കുറവാണെന്നും പൊതുമരാമത്ത് വകുപ്പ് സുശക്തമായി മുന്നോട്ട് പോകുകയാണ്. തെറ്റായ പ്രവണകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.


അതേസമയം സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണി സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് കാണിച്ച് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. എൽദോസ് പി കുന്നപ്പിള്ളിയാണ് നോട്ടീസ് നൽകിയത്. ഇക്കാര്യം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

RELATED STORIES