KSEB ഇൻ്റർൺഷിപ്പ് ട്രെയിനിംഗ്: വിദ്യാർത്ഥികള്‍ക്കായി ഓണ്‍ലൈന്‍ പോര്‍ട്ടല്‍

തിരുവനന്തപുരം: പ്രതിവര്‍ഷം ആയിരക്കണക്കിനു വിദ്യാര്‍ത്ഥികളാണ് എൻജിനീയറിംഗ് കോളേജുകള്‍, പോളിടെക്നിക്, ഐ.റ്റി.ഐ , വി.എച്ച്.എസ്.ഇ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നും വിവിധ പരിശീലന പരിപാടികൾക്കായ് വൈദ്യുതി ബോര്‍ഡില്‍ എത്തിക്കൊണ്ടിരിക്കുന്നത്.

പ്രോജക്ടുകള്‍ തിരഞ്ഞെടുക്കുന്നതിനും ഫീസ് അടയ്ക്കുന്നതിനും വിദ്യാര്‍ത്ഥികള്‍ വൈദ്യുതിബോര്‍ഡിന്റെ ഓഫീസ്‌ സന്ദര്‍ശിക്കേണ്ടി വരാറുണ്ട്. എന്നാല്‍ ഈ പ്രവൃത്തികള്‍ എല്ലാം തന്നെ ഇന്റര്‍നെറ്റ് വഴി ഓണ്‍ലൈന്‍ ആയി എവിടെ നിന്നും ചെയ്യാന്‍ കഴിയുന്ന തരത്തില്‍ പുതിയ ഓണ്‍ലൈന്‍ പോര്‍ട്ടല്‍  നിലവില്‍ വന്നിരിക്കുന്നു. പോർട്ടലിന് ONTRAK എന്ന് നാമകരണം ചെയ്തിട്ടുണ്ട്. വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണിയാണ് ഈ സംവിധാനം കഴിഞ്ഞ ആഴ്ച്ച ഉദ്ഘാടനം ചെയ്തത്.

ഓണ്‍ലൈന്‍ ആയി ഫീസ് അടയ്ക്കുന്നതിനു പുറമെ, അപേക്ഷ സമര്‍പ്പിക്കുന്നതിനും, വിവിധ പ്രോജക്ടുകള്‍ തിരഞ്ഞെടുക്കുന്നതിനും, സര്‍ട്ടിഫിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനും ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി കഴിയും. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അടിസ്ഥാനത്തില്‍ വൈദ്യുതി ബോര്‍ഡിലെ ജീവനക്കാരായ സ്മിത ശ്രീകുമാറും, രാകേഷ് കെ.ആറുമാണ്  ഈ സംവിധാനം വികസിപ്പിച്ചെടുത്തിട്ടുള്ളത്.

ONTRAK ന്റെ ലിങ്ക് - http://ws.kseb.in/hrdihttp://ws.kseb.in/hrdi

RELATED STORIES