SSLC പരീക്ഷ ഇന്നു മുതല്‍ തുടങ്ങും

തിരുവനന്തപുരം: SSLC/ THSLC/AHSLC പരീക്ഷകൾ ബുധനാഴ്ച തുടങ്ങും.SSLC പരീക്ഷയ്ക്ക് സംസ്ഥാനത്ത് 2923 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒമ്പതും ഗൾഫ് മേഖലയിലെ ഒമ്പതും കേന്ദ്രങ്ങളിലായി 4,35,142 വിദ്യാർഥികൾ റഗുലർ വിഭാഗത്തിൽ പരീക്ഷയെഴുതും.

ഇതിൽ 2,22,527 ആൺകുട്ടികളും 2,12,615 പെൺകുട്ടികളുമാണ്. സർക്കാർ സ്കൂളുകളിലെ 1,42,033 കുട്ടികളും എയ്ഡഡ് സ്കൂളുകളിലെ 2,62,125 കുട്ടികളും അൺ എയ്ഡഡ് സ്കൂളുകളിലെ 30,984 കുട്ടികളും. ഗൾഫ് മേഖലയിൽ 495 കുട്ടികളും ലക്ഷദ്വീപ് മേഖലയിൽ 682 പേരും പരീക്ഷയെഴുതുന്നു. പ്രൈവറ്റ് വിഭാഗത്തിൽ ന്യൂ സ്കീമിൽ (PCN.) 1867 പേരും ഓൾഡ് സ്കീമിൽ (PCO.) 333 പേരും, ആകെ 4,35,142 പേർ  പരീക്ഷയെഴുതും എന്ന് വിദ്യാഭ്യാസ മത്രാലയം വാര്‍ത്തകളില്‍ കൂടി അറിയിച്ചു. 

RELATED STORIES