RSBY കാർഡിന്റെ കാലാവധി അവസാനിച്ചിരിക്കുയാണ്

കേരളാ: ഗവര്‍മെന്റ് നടപ്പിലാക്കിയിരിക്കുന്ന RSBY കാർഡിന്റെ കാലാവധി 31/03/2019 അവസാനിച്ചിരിക്കുയാണ് എന്നറിയാമല്ലോ, ഏപ്രിൽ മാസം മുതൽ ആയുഷ്മാൻ ഭാരത്/PMJAY കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി നിലവിൽവരുകയാണ്. RSBY/CHIS പദ്ധതി നിലവിൽ ഉണ്ടായിരുന്ന എല്ലാ ആശുപത്രിയിലും ചികിത്സ ലഭ്യമാണ്.നിലവിൽ RSBY/CHIS പദ്ധതിയിൽ അംഗമായുള്ള കുടുംബങ്ങൾക്ക് 5 ലക്ഷം രൂപയുടെ സൗജന്യ ആനുകൂല്യങ്ങളാണ് ഒരുക്കിയിരിക്കുന്നത് .അതിനായി നിങ്ങളുടെ ഹെൽത്ത് കാർഡ് പുതുക്കി ഓരോ ഗുണഭോക്താവും പ്രത്യേകം E-ഇ-കാർഡ് കരസ്ഥമാകേണ്ടതുണ്ട് .അതിനായി പഞ്ചായത്ത് തലത്തിൽ കാർഡ് വിതരണം എല്ലാ വർഷത്തെയും പോലെ ഉണ്ടായിരിക്കും .പഞ്ചായത്തു തലത്തിൽ ഏപ്രിൽ അവസാനത്തോട് കാർഡ് വിതരണം ആരംഭിക്കും .ആയതു വാർത്ത മാധ്യങ്ങളിൽ കൂടി നിങ്ങളെ അറിയിക്കുന്നതാണ് . കൂടാതെ ഏപ്രിൽ ഒന്നുമുതൽ ഏതെങ്കിലും എംപാനൽ ആശുപത്രിയിൽ ചികിത്സ ആവശ്യമുള്ളവർക്കായി തിരഞ്ഞെടുത്ത ആശുപത്രികളിൽ കാർഡ് വിതരണത്തിനായി പ്രത്യേകം കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട് .അവിടെ നിന്നും രോഗികൾക്കു കാർഡ് കരസ്ഥമാക്കാവുന്നതാണ്

RELATED STORIES