സീബ്രലൈനിലൂടെയല്ലാതെ റോഡ് മുറിച്ചുകടന്ന അരലക്ഷത്തോളം പേര്‍ക്ക് ദുബൈ പൊലീസ് പിഴ ചുമത്തി

കാല്‍നടക്കാരുടെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി യുഎഇയുടെ വിവിധ എമിറേറ്റുകളില്‍ റോഡ് മുറിച്ചുകടക്കുന്നവരെ കര്‍ശനമായി നിരീക്ഷിച്ചുകൊണ്ടിരിക്കുന്നുണ്ട്.

2023 വര്‍ഷക്കാലയളവില്‍ 43,817 പേര്‍ക്കാണ് പിഴ ചുമത്തിയതെന്ന് ദുബൈ പൊലീസ് വ്യക്തമാക്കി. ഇത്രയും പേരില്‍നിന്നായി 17.526,800 ദിര്‍ഹമാണ് പിഴ ഈടാക്കിയത്. കാല്‍നടക്കാര്‍ സീബ്രലൈനിലൂടെയല്ലാതെ റോഡ് മുറിച്ചുകടക്കരുതെന്ന് വിവിധ എമിറേറ്റുകളിലെ പൊലിസ് ആവര്‍ത്തിച്ചു വ്യക്തമാക്കി.

അബുദാബിയിലും വിവിധ റോഡുകളില്‍ കാല്‍നടക്കാരെ നിരീക്ഷിക്കുന്നതിനായി ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്.

മുസഫ ഷാബിയയില്‍ ദിനേന നിരവധി പേരെയാണ് പിടികൂടി പിഴ ചുമത്തുന്നത്. സീബ്രലൈനുകളില്‍ കാല്‍നടക്കാര്‍ക്ക് വാഹനം നിര്‍ത്തിക്കൊടുക്കാത്തവരെയും പിടികൂടി പിഴ നല്‍കുന്നുണ്ട്. 400 ദിര്‍ഹം പിഴയും ഡ്രൈവിംഗ് ലൈസന്‍സില്‍ നാലു ബ്ലാക്ക് പോയിന്റ് രേഖപ്പെടുക്കുകയും ചെയ്യും.

RELATED STORIES