തോമസ് ചാഴികാടന്റെ വിജയത്തിനായി ബൂത്ത് കൺവെൻഷൻ നടത്തി

കടുത്തുരുത്തി : കോട്ടയം പാർലമെന്റ് എൽ.ഡി.എഫ് സ്ഥാനാർഥി തോമസ് ചാഴികാടന്റെ വിജയത്തിനായി കടുത്തുരുത്തി ടൗൺ ബൂത്ത് കൺവെൻഷൻ നടത്തി. സാബു മാധവത്തിന്റെ വസതിയിൽ ചേർന്ന കൺവെൻഷൻ ജനാധിപത്യ കേരളാ കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ സന്തോഷ് കുഴിവേലിൽ ഉത്ഘാടനം ചെയ്തു. കടുത്തുരുത്തി പഞ്ചായത്ത് മുൻ പ്രസിഡന്റ് ശ്രീദേവി സുബ്ബരായർ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം. ഏരിയാകമ്മറ്റി അംഗം റ്റി.സി. വിനോദ് മുഖ്യപ്രഭാഷണം  നടത്തി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിൻസി എലിസബത്ത്  സി.പി.ഐ ലോക്കൽ സെക്രട്ടറി കെ.ജി.സജീവ്, നന്ദു ജോസഫ് , ജയകുമാർ , പാപ്പച്ഛൻ വാഴയിൽ തുടങ്ങിയവർ പ്രസംഗിച്ചു. ഫോട്ടോ. കടുത്തുരുത്തി ടൗൺ ബൂത്ത് കൺവെൻഷൻ ജനാധിപത്യ കേരളാ കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ സന്തോഷ് കുഴിവേലിൽ ഉത്ഘാടനം ചെയ്യുന്നു

RELATED STORIES