സംസ്ഥാനത്ത് മദ്യവില ഉയർത്തുമെന്ന ആശങ്കയിൽ ആണ് മദ്യപാനികൾ : പക്ഷേ കാര്യങ്ങൾ ഇപ്പോൾ ഇങ്ങനെയാണ്

ബെവ്ക്കോ കടുത്ത നഷ്ടത്തിലേക്ക് കൂപ്പുകുത്തുമെന്ന് ബെവ്ക്കോ എംഡിയുടെ കത്ത്. ബജറ്റിൽ വർദ്ധിപ്പിച്ച ഗ്യാലനേജ് ഫീസ് പിൻവലിച്ചില്ലെങ്കിൽ ബെവ്ക്കോ നഷ്ടത്തിലാകുമെന്നാണ് മുന്നറിയിപ്പ്.

​വെയർ ഹൗസുകളിൽ നിന്നും ഔട്ട് ലെറ്റുകളിലേക്ക് മദ്യം മാറ്റുമ്പോൾ ബെവ്ക്കോ സ‍ർക്കാരിന് നൽകേണ്ട നികുതിയാണ് ഗ്യാലനേജ് ഫീസ്.

300 കോടിയുടെ അധിക വരുമാനം ലക്ഷ്യമിട്ടാണ് ഗ്യലനേജ് ഫീസ് കുത്തനെ വർദ്ധിപ്പിച്ചത്.

കൂട്ടിയ ഫീസ് കുറച്ചില്ലെങ്കിൽ ബെവ്ക്കോക്ക് പിടിച്ചുനിൽക്കാൻ വീണ്ടും സംസ്ഥാനത്ത് മദ്യവില ഉയർത്തേണ്ടിവരുമെന്നാണ് എക്സൈസ് മന്ത്രിക്കാണ് ബെവ്ക്കോ എംഡി നൽകിയ കത്തിൽ സൂചിപ്പിക്കുന്നത്.

നിലവിൽ ലിറ്ററിന് 5 പൈസയാണ് നൽകിയിരുന്നത്. പുതിയ സാമ്പത്തിക വർഷം മുതൽ അത് പത്തു രൂപയായി ഉയരും. 300 കോടിയുടെ നഷ്ടം ഇതുവഴി ബെവ്ക്കോയ്ക്ക് ഉണ്ടാകുമെന്നാണ് എംഡി യോഗേഷ് ഗുപ്ത സർക്കാരിനെ അറിയിച്ചത്.

RELATED STORIES