അച്ചു ഉമ്മനും ചാണ്ടി ഉമ്മനും മാത്രമല്ല ഉമ്മൻ ചാണ്ടിയുടെ കുടുംബം മുഴുവൻ കേരളത്തിൽ യുഡിഎഫിന്റെ പ്രചാരണത്തിന് എത്തും

മക്കളായ അച്ചു ഉമ്മനും ചാണ്ടി ഉമ്മനും മാത്രമല്ല ഉമ്മൻ ചാണ്ടിയുടെ കുടുംബം മുഴുവൻ കേരളത്തിൽ യുഡിഎഫിന്റെ പ്രചാരണത്തിന് എത്തുമെന്ന് റിപ്പോർട്ട്. ചാണ്ടി ഉമ്മന് പുറമേ ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മനും മക്കളായ മറിയം ഉമ്മനും അച്ചു ഉമ്മനും പ്രചരണത്തിന് ഇറങ്ങും എന്നാണ് പുറത്തു വരുന്ന വിവരം.

കോൺഗ്രസിന്റെ എല്ലാ കുടുംബാംഗങ്ങളും പ്രചാരണത്തിന് ഇറങ്ങണമെന്നും ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് കുടുംബാംഗങ്ങൾ എല്ലാവരും പ്രചാരണത്തിന് ഇറങ്ങുമെന്ന് അറിയിച്ചിരിക്കുന്നത്.

RELATED STORIES