തീരാത്ത ദുരൂഹത ; പത്തനംതിട്ട അടൂരിൽ കാർ ലോറിയിലിടിച്ച് സ്‍കൂൾ ടീച്ചറും ബസ് ഡ്രൈവറും മരിച്ച സംഭവം ; ടീച്ചർ കിടന്നത് പിൻ സീറ്റിൽ, ബ്രേക്കു ചെയ്തില്ലെന്നും റിപ്പോർട്ട്

അടൂരിൽ കാർ ലോറിയിലിടിച്ച് സ്‍കൂൾ ടീച്ചറും ബസ് ഡ്രൈവറും മരിച്ച സംഭവത്തിൽ മാറാതെ ദുരൂഹത. അപകടത്തില്‍ കാര്‍ ബ്രേക്കുചെയ്ത പാടുകളൊന്നുമില്ലെന്നാണ് മോട്ടോര്‍വാഹന വകുപ്പ് വ്യക്തമാക്കുന്നത്. അപകടമുണ്ടായ സ്ഥലത്ത് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് കാര്‍ ബ്രേക്കുചെയ്ത പാടുകള്‍ ഒന്നുമില്ലെന്ന് കണ്ടെത്തിയത്.

വ്യാഴാഴ്ച രാത്രി 10.45-നാണ് അപകടം നടന്നത്. തുമ്പമൺ നോർത്ത് ഹൈസ്കൂളിലെ അധ്യാപിക നൂറനാട് മറ്റപ്പള്ളി സുശീന്ദ്രം വീട്ടിൽ അനുജ രവീന്ദ്രൻ(37), സ്വകാര്യ ബസ് ഡ്രൈവർ ചാരുംമൂട് ഹാഷിംവില്ലയിൽ മുഹമ്മദ് ഹാഷിം(31) എന്നിവർ സഞ്ചരിച്ച കാർ ലോറിയിലിടിച്ച് ഇരുവരും മരിക്കുകയായിരുന്നു.

അതേസമയം അനുജയും ഹാഷിമും തമ്മിൽ ഒരു വർഷത്തിലധികമായി പരിചയമുണ്ടായിരുന്നുവെന്നാണ് സൂചന. കാറിന്റെ മുന്‍ സീറ്റിലായിരുന്നു ഹാഷിം കിടന്നിരുന്നത്. അനുജ പുറകിലെ സീറ്റിലായിരുന്നു കിടന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നത്.

അതുപോലെ തന്നെ അപകടത്തിൽപ്പെട്ട കാർ മുഹമ്മദ് ഹാഷിം വാങ്ങിയത് രണ്ടുമാസം മുമ്പാണെന്നും റിപ്പോര്‍ട്ടുകൾ ഉണ്ട്. പഴയ അടൂർ രജിസ്ട്രേഷനിലുള്ള ഈ കാറിൽ എയർ ബാഗോ, ആധുനിക സുരക്ഷാ സംവിധാനങ്ങളോ ഉണ്ടായിരുന്നില്ലെന്നും ആണ് റിപ്പോര്‍ട്ടുകൾ പുറത്തു വരുന്നത്.

RELATED STORIES