മലയാളിയുടെ ഇംഗ്ലീഷ് മോശമാണോ❓

മല്ലൂസിന്റെ ഇംഗ്ലീഷ് അത്ര പോരാ എന്നു പറയുന്നവരോട് ശശി തരൂരിന്റെ സൂപ്പർ ഇംഗ്ലീഷും, കടിച്ചാൽ പൊട്ടാത്ത വാക്കുകൾ ഉപയോഗിച്ചുള്ള എഴുത്തും ചൂണ്ടിക്കാട്ടി മേനി പറയുന്നതു കൊണ്ട്, മലയാളിക്ക് പ്രത്യേകിച്ചു പ്രയോജനമൊന്നുമില്ല. ഇംഗ്ലീഷ് ഒഴുക്കോടെ സംസാരിക്കാൻ മലയാളികൾക്കുള്ള തടസ്സമെന്താണ്? ഒരു ആശയം പറയാൻ, ആദ്യം നാം അതേപ്പറ്റി മലയാളത്തിൽ ചിന്തിക്കുന്നു അല്ലെങ്കിൽ അക്കാര്യം മനസിൽ കാണുന്നു. പിന്നെ അതിനെ മലയാളത്തിൽ നിന്നും നാം ഇംഗ്ലീഷിലേക്കു മാറ്റുന്നു. ഇങ്ങനെ ഒരു ചെറിയ കാര്യം പോലും ഇംഗ്ലീഷിൽ പറയാൻ നീണ്ട ഒരു മാനസിക പ്രക്രിയ നടക്കുന്നു. ഇതുമൂലമാണ് ഒഴുക്കോടെ സംസാരിക്കാൻ കഴിയാതെ മുക്കിയും, മൂളിയും ഇംഗ്ലീഷ് പറയേണ്ടി വരുന്നത്.  ഇങ്ങനെ നീണ്ട പ്രക്രിയ അതായത് മലയാളത്തിൽ ചിന്തിച്ചു, അതിനെ ഇംഗ്ലീഷിലാക്കി പറയുന്നതിനു പകരം നേരിട്ട്, അതായത്  ഇംഗ്ലീഷിൽ ചിന്തിച്ചു,  ഒരു ആശയം പറഞ്ഞാൽ സംഗതി എളുപ്പമായി.  പിന്നെ ഒരു കാര്യം നല്ല ഇംഗ്ലീഷ് കേൾക്കാനുള്ള അവസരം മലയാളികൾ ഉപയോഗപ്പെടുത്തുന്നില്ല എന്നതാണ്.  ബി.ബി .സി, സി .എൻ.ൻ, ഇന്ത്യൻ ഇംഗ്ലീഷ് ചാനലുകൾ കാണുന്നവർ വിരളം. മലയാളം ന്യൂസ് ചാനലുകളിലെ പീഡന ചർച്ചകൾ കണ്ടോ, കോമഡി പ്രോഗ്രാമുകൾ കണ്ടോ സമയം കളയുന്ന നേരത്തു മേൽപറഞ്ഞ ചാനലുകൾ  സ്ഥിരമായി കണ്ടാൽ ലിസ്സ്നിംങ്ങ്   സ്കിൽസ് വർദ്ധിക്കും.


 ബി. ടെക്, എം. ബി എ, എം .എ  ബിരുദങ്ങൾ നേടിയവർ പോലും ഇംഗ്ലീഷ് സംസാരിക്കുന്നതിനു പിറകിലാണ്. അതിനു കാരണം ഞാൻ ഇംഗ്ലീഷ് പറഞ്ഞാൽ ഗ്രാമർ ശരിയാവുമോ? മറ്റുള്ളവർ എന്ത് വിചാരിക്കും എന്നൊക്കെയുള്ള പേടിയാണ്.  നാട്ടിൽ പ്രാക്ടീസ് ചെയ്ത ഒരു  ഡോക്ടർ, ഗൾഫിൽ ജോലി കിട്ടി വന്നപ്പോൾ ഇംഗ്ലീഷ് പറയാൻപെട്ട  പാട് ഈ ലേഖകൻ നേരിൽകണ്ടതാണ്. കുറച്ചു നാൾ ഇംഗ്ലീഷിൽ ആശയവിനിമയം നടത്തി കഴിഞ്ഞപ്പോൾ ആൾ ഓകെയായി.


ഇത്തരമൊരു  കഥയാണ് ജാൻസിക്ക് പറയാനുള്ളത്. ജാൻസി ബി,എസ്സ്.സി നഴ്സിംഗ് പാസ്സായി നാട്ടിലെ പ്രശ്തമായി ഒരു ഹോസ്പിറ്റലിൽ നഴ്സ് ആയി ജോലി ചെയ്യുന്നു. ഇടത്തരം കുടുംബത്തിൽപെട്ട ജാൻസി, ബാങ്ക് ലോൺ എടുത്താണ് പഠനം പൂർത്തിയാക്കിയത്. മൂന്നു  വർഷമായി ജോലി ചെയ്തിട്ടും, ഒരു പൈസ പോലും മിച്ചമില്ല. ബാങ്ക് ലോൺ അടക്കാനും, ബാംഗ്ലൂരിൽ നഴ്സിങ്ങിനു പഠിക്കുന്ന അനുജത്തിയുടെ പഠനച്ചെലവിനും , ഇടത്തരം കർഷകനായ പിതാവും, വീട്ടമ്മയായ മാതാവും അടങ്ങുന്ന കുടുംബത്തിന്റെ ചെലവുകൾക്ക് അയച്ചുകൊടുക്കാനും പോലും ശമ്പളം തികയുന്നില്ല. ഏതൊരു നഴ്സിനെയും  പോലെ വിദേശത്തു പോയി കുടുംബം ഒന്നു പച്ചപിടിപ്പിക്കാൻ അവൾ ആഗ്രഹിച്ചു. പണ്ടൊക്കെ നഴ്സുമാരുടെ ചാകരയായിരുന്ന ഗൾഫ് നാടുകൾ സ്വദേശിവത്ക്കരണവും, ഓയിൽ വില കുറഞ്ഞതിന്റെ പേരിലുള്ള സാമ്പത്തികമാന്ദ്യവും മൂലം പുതിയതായി നഴ്സുമാരെ എടുക്കുന്നില്ല എന്നതുപോകട്ടെ ഉള്ളവരെ കൂടെ പിരിച്ചുവിട്ടുകൊണ്ടിരിക്കുന്നു. അങ്ങനെയിരിക്കെയാണ് , ഒരു വാതിൽ അടഞ്ഞാൽ മറ്റൊന്ന് തുറക്കും എന്ന് പറയുന്നതുപോലെ, യു.കെ യിലേക്ക് നഴ്സുമാരെ ഒരു പൈസയും ചെലവില്ലാതെ സൗജന്യമായി റിക്രുട്ട് ചെയ്യാൻ ഹോസ്പിറ്റൽ പ്രതിനിധികൾ ജാൻസിയുടെ  പട്ടണത്തിലെത്തിയത്. ഇന്റെർവ്യൂ കഴിഞ്ഞു , അപ്പോയ്ന്റ്മെന്റ് ലെറ്ററും അവർ നൽകി. പക്ഷേ കടമ്പകൾ പലതു കടന്നാലേ യു.കെയിൽ എത്തി ജോലിയിൽ പ്രവേശിക്കാനാവു. അതിലൊന്ന്  ഐ. ഇ .എൽ.റ്റി . സ് എന്ന ഇംഗ്ലീഷ് ഭാഷ പരീക്ഷ പാസ്സാവുക എന്നതാണ്. ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ആണ്  പഠിച്ചതെങ്കിലും, ഇംഗ്ലീഷ് സംസാരിക്കുമ്പോൾ ജാൻസിക്ക്  ഇപ്പോളും തപ്പലാണ്. നാട്ടിൽ ഇംഗ്ലീഷ് മീഡിയമാണെങ്കിലും,, മലയാളത്തിലാണ് സംസാരമെല്ലാം. മലയാളം മീഡിയത്തിൽ പഠിച്ചവരുടെ കാര്യം പറയാനുമില്ല. നാട്ടിൽ മറ്റൊരു കാര്യം കൂടിയുണ്ട്. സ്കൂളിലാകെട്ടെ, ഓഫീസിലാക്കട്ടെ, പൊതു സ്ഥലത്താകട്ടെ ആരെങ്കിലും ഇംഗ്ലീഷ് സംസാരിച്ചാൽ അവരെ തുറിച്ചുനോക്കാനും, പരിഹാസ ചിരിയോടുള്ള സമീപനവും കാണുമ്പോൾ ഇംഗ്ലീഷ് സംസാരിക്കാൻ കഴിവുള്ളവർ പോലും മടിച്ചുപോകും.  അഞ്ചു തവണ ഐ. ഇ .എൽ.റ്റി . സ് എക്സാം എഴുതിയെങ്കിലും ആവശ്യമായ സ്കോർ കിട്ടാതെ ജാൻസി, വിദേശജോലി ഒരു സ്വപ്നമായി കൊണ്ടുനടക്കുന്നു. ഓരോ തവണയും ഐ. ഇ .എൽ.റ്റി . സ് എഴുതാൻ പതിനായിരം രൂപയോളം ചെലവു  വരും. അങ്ങനെ പണവും പോയി, സമയവും പാഴായി വിധിയെ പഴിച്ചു കഴിയുന്നു. ഇത്തരം പതിനായിരക്കണക്കിന് ജാൻസിമാർ നമ്മുടെ നാട്ടിലുണ്ട്. ഇംഗ്ലീഷ് പ്രാവീണ്യം ഇല്ലാത്തതുമൂലം തങ്ങളുടെ സ്വപ്നജോലിയും, വിദേശ അവസരങ്ങളും ഇല്ലാതായവർ.


നഴ്സുമാർക്ക് മാത്രമല്ല ഇപ്പോൾ വിദേശരാജ്യങ്ങളിൽ അവസരം. ഡ്രൈവർ, ഇലെക്ട്രിഷ്യൻ, പ്ലംബർ, ഏ.സി മെക്കാനിക് തുടങ്ങി നൂറു കണക്കിന്  തൊഴിൽ മേഖലയിലുള്ളവർക്ക് ഐ. ഇ .എൽ.റ്റി . സ്  കുറഞ്ഞ സ്കോറായ 5  നേടുകയാണെങ്കിൽ കാനഡയിൽ പോകാൻ അവസരമുണ്ട്. അതുപോലെ പ്ലസ് ടു കഴിഞ്ഞവർക്ക്, കാനഡ , ഓസ്ട്രേലിയ , ന്യൂസിലൻഡ് , യു .കെ , യൂ .എസ് .എ എന്നിവിടങ്ങളിൽ ഉപരി പഠനത്തിന് ഐ. ഇ .എൽ.റ്റി . സ്  സ്കോർ ആവശ്യമാണ്.


ഐ. ഇ .എൽ.റ്റി . സ്  എന്ത്? എന്തിന് ?


ഇന്റർനാഷണൽ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിംഗ് സിസ്റ്റം (IELTS) ഇംഗ്ലീഷ് ഭാഷ ആശയവിനിമയഭാഷയായി ഉപയോഗിക്കുന്ന രാജ്യങ്ങളിൽ   പഠിക്കാനോ, കുടിയേറാനോ  അല്ലെങ്കിൽ ജോലി ചെയ്യാനോ ആഗ്രഹിക്കുന്ന ആളുകളുടെ ഭാഷാ പ്രാവീണ്യത്തെ ( Language Proficiency ) അളക്കുന്നു. ഒരു വ്യക്തിയുടെ ഇംഗ്ലീഷ് ഭാഷാ  നിലവാരത്തെ വ്യക്തമായി തിരിച്ചറിയാൻ ഒന്നു മുതൽ ഒൻപത് വരെയുള്ള ഗ്രേഡിംഗ് നൽകുന്നു. ഐ. ഇ .എൽ.റ്റി . സ്  ബാൻഡ് സ്കോർ  ഏഴ് കിട്ടുകയാണെങ്കിൽ നിങ്ങളുടെ ഇംഗ്ലീഷ് പ്രാവീണ്യം ഗുഡ് കാറ്റഗറിയിലാണ്. ബാൻഡ് സ്കോർ ഒന്നു കിട്ടുകയാണെങ്കിൽ നിങ്ങൾക്ക് ഇംഗ്ലീഷ് ഒട്ടും തന്നെ അറിയില്ല ( Non -user ) കാറ്റഗറിയിലാണ്.


ഐ. ഇ .എൽ.റ്റി . സ് രണ്ട് വിധത്തിലുണ്ട്. അക്കാദമിക് (  Academic) - ഉന്നത വിദ്യാഭ്യാസം അല്ലെങ്കിൽ പ്രൊഫഷണൽ രജിസ്ട്രേഷനായി അപേക്ഷിക്കുന്നവർക്ക് ഉദാഹരണത്തിന്  നഴ്സുമാർ, ഡോക്ടർമാർ മറ്റു പ്രൊഫഷണലുകൾ. General Training (പൊതുപരിശീലനം) - ആസ്ട്രേലിയ, കാനഡ, യുകെ എന്നിവിടങ്ങളിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർക്ക് അല്ലെങ്കിൽ ഇംഗ്ലീഷ് സംസാരിക്കുന്ന ചുറ്റുപാടിൽ സെക്കൻഡറി വിദ്യാഭ്യാസം, പരിശീലന പരിപാടികൾ, തൊഴിൽ പരിചയം എന്നിവ ആഗ്രഹിക്കുന്നവർക്ക്.


    ഐ. ഇ .എൽ.റ്റി . സ്    ഉന്നതവിദ്യാഭ്യാസത്തിനും ആഗോള കുടിയേറ്റത്തിനുമുള്ള ഏറ്റവും ജനപ്രിയമായ ഇംഗ്ലീഷ് ഭാഷാപ്രാവീണ്യ പരീക്ഷയാണ്.  നിങ്ങളുടെ എല്ലാ ഇംഗ്ലീഷ് കഴിവുകളും - വായന ( reading ) എഴുത്ത് ( writing ) കേൾവി ( listening ) സംസാരം  ( speaking )  എന്നീ കഴിവുകൾ ( skills )  പരിശോധിക്കും.     ഇംഗ്ലീഷ് മാതൃഭാഷയായ ഒരു രാജ്യത്തു  ഉപരി പഠനത്തിലും,  ജോലിസ്ഥലത്തും  ഒക്കെ ഇംഗ്ലീഷ്പ് ഉപയോഗിക്കാൻ നിങ്ങൾക്ക് കഴിവുണ്ടോ എന്നാണ്  വിലയിരുത്തുന്നത്.


ഐ. ഇ .എൽ.റ്റി . സ്  പരീക്ഷ.


ഐ. ഇ .എൽ.റ്റി . സ് പരിക്ഷക്ക്  Listening,Reading,Writing എന്നിവ ഒരേ ദിവസം തന്നെ പൂർത്തീകരിക്കണം. Speaking  exam മറ്റ് പരീക്ഷൾക്ക് മുമ്പോ ശേഷമോ  ആയിരിക്കും .  ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ലോകത്തിലെ എല്ലാ പ്രധാന നഗരങ്ങളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. നമ്മുടെ കൊച്ചു കേരളത്തിൽ  അഞ്ചു  പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ട്.


ഐ. ഇ .എൽ.റ്റി . സ്  എങ്ങനെ തയാറെടുക്കാം?


* ഇംഗ്ലീഷ്  നിത്യ ജീവിതത്തിൽ ഉപയോഗിക്കാത്തവർ, ഇംഗ്ലീഷിലുള്ള യാതൊന്നും സ്ഥിരമായി വായിക്കാത്തവർ തുടങ്ങിയ ഗണത്തിൽപെടുന്നവർ ഐ. ഇ .എൽ.റ്റി . സ് പരീക്ഷയ്ക്കായി ആറു മാസം മുമ്പേ പരിശീലനം തുടങ്ങണം.


* ഐ. ഇ .എൽ.റ്റി . സ്  പഠിക്കുവാനായി അനേകം കോച്ചിങ് സെന്ററുകളുണ്ട്.  പക്ഷേ നല്ല കോച്ചിങ് സെന്ററിൽ പോയതുകൊണ്ട് മാത്രം മെച്ചമൊന്നുമില്ല. പഴഞ്ചോല്ലിൽ പറയുന്നതുപോലെ തൊട്ടിൽ  മുതൽ ശവക്കല്ലറ വരെ നീളുന്ന പ്രക്രിയാണ് പഠനം. അതിനാൽ കോച്ചിങ്  സെന്ററിന്റെ മേന്മയെക്കാൾ ക്യാൻഡിഡേറ്റിന്റെ വ്യക്തിഗതമായ പരിശ്രമമാണ് വേണ്ടത്.


* ദിവസവും ഒരു മണിക്കൂർ ഇംഗ്ലീഷ് പത്രം വായിക്കണം. സ്‌ഥിരമായി വായിച്ചാൽ ഐ. ഇ .എൽ.റ്റി . സ് റീഡിങ് പരീക്ഷയിൽ വേഗത്തിൽ വായിച്ചു ഉത്തരം എഴുതാൻ സഹായകമാവും, പത്ര വായന പദസമ്പത് ( Vocabulary ) വർദ്ധിപ്പിക്കും.


* ഐ. ഇ .എൽ.റ്റി . സ് സ്‌പീക്കിങ് ടെസ്റ്റിൽ രണ്ടു മിനിറ്റ് നേരം, അപ്പോൾ നൽകപ്പെടുന്ന വിഷയത്തെ ആസ്‌പദമാക്കി സംസാരിക്കണം. ഇതിനായി, ഒരു കണ്ണാടിക്ക് മുൻപിൽ വിവിധ  വിഷയത്തെപ്പറ്റി സംസാരിച്ചു പരിശീലിക്കണം.


* ഇംഗ്ലീഷ്  സംസാരിക്കുമ്പോൾ നമ്മുടെ മുഖഭാവങ്ങൾ ( facial   Expression ) കൈകളുടെ ചലനം ( gestures ) എല്ലാം ചേർന്ന് നല്ല സ്മാർട്ട് ആയി വേണം സംസാരിക്കാൻ. ഒരു പ്രതിമ പോലെ ഇരുന്നു സംസാരിച്ചാൽ സ്‌പീക്കിങ് ടെസ്റ്റ് വിജയിക്കില്ല.


* ബി.ബി .സി , സി .എൻ.ൻ  തുടങ്ങിയ ഇംഗ്ലീഷ് ന്യൂസ് ചാനൽ കേൾക്കണം. ഐ. ഇ .എൽ.റ്റി . സ് ലിസണിങ്  ടെസ്റ്റിന് ഇതു ഉപകാരമാവും.


* നമ്മുടെ ജോലി സ്ഥലത്തുള്ള അന്യനാട്ടുകാരോട്  ഇംഗ്ലീഷ് സംസാരിക്കുക. ഒരു നേറ്റീവ് ഇംഗ്ലീഷ് സ്പീക്കർ ആയാൽ സംഗതി ജോറാവും. നിത്യ ജീവിതത്തിലെ കാര്യങ്ങൾ അനായേസേന അവതരിപ്പിക്കുക. ഇത് ഐ. ഇ .എൽ.റ്റി . സ് സ്‌പീക്കിങ് ടെസ്റ്റിനുള്ള നല്ല പരിശീലനമാണ്


* നിങ്ങൾ പഠിക്കുന്ന, അല്ലെങ്കിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ മീറ്റിംഗുകൾ. മറ്റു പ്രോഗ്രാമുകൾ ഇവയിൽ ഇംഗ്ലീഷിൽ പ്രസംഗിക്കാൻ, അല്ലെങ്കിൽ അവതാരകനായി ഒക്കെ കിട്ടുന്ന അവസരം ഉപയോഗപ്പെടുത്തണം.


* ഐ. ഇ .എൽ.റ്റി . സ്  റൈറ്റിംഗ്  ടെസ്റ്റിനായി, കഴിയുന്നത്ര വർക്ക് സീറ്റുകൾ   പ്രാക്റ്റീസ് ചെയ്യണം. നിങ്ങൾ എഴുതിയത്തിന്റെ കുറവുകൾ അറിയാൻ അധ്യാപകരുടെ സഹായം തേടണം.


* ഇംഗ്ലീഷ് ശൈലീപ്രയോഗങ്ങൾ ( phrases  and idioms ) സംസാരിക്കുമ്പോൾ അല്ലെങ്കിൽ എഴുതുമ്പോൾ ഉപയോഗിക്കുന്നത് ഐ. ഇ .എൽ.റ്റി . സി ന്  നല്ല സ്കോർ കിട്ടാൻ സഹായിക്കും. ഇതിനായി ഇത്തരം ശൈലീപ്രയോഗങ്ങൾ  ശേഹരിച്ചു  പഠിക്കുക.


* ഐ. ഇ .എൽ.റ്റി . സ് സ്‌പീക്കിങ് ടെസ്റ്റിനായി മോക്ക് ഇന്റർവ്യൂ നടത്തി പരിശീലിക്കുന്നത്  നിങ്ങളുടെ ആത്‌മ വിശ്വാസം കൂട്ടും.


* ഐ. ഇ .എൽ.റ്റി . സ്  ഇംഗ്ലീഷ് മാതൃഭാഷ അല്ലാത്തവർക്കായി നടത്തുന്ന പരീക്ഷയാണ്. അതിനാൽ  നമ്മിൽ നിന്നും ആരും സായിപ്പിന്റെ പ്രോണൻസിയേഷൻ  പ്രതീക്ഷിക്കുന്നില്ല. പക്ഷേ മലയാളി ഇംഗ്ലീഷ് സംസാരിക്കുമ്പോൾ ഉണ്ടാവുന്ന മാതൃഭാഷ സ്വാധീനം കുറച്ചുകൊണ്ടുവരുവാൻ ശ്രദ്ധിക്കണം. പല വാക്കുകളും കാണുന്നതുപോലെയല്ല ഉച്ചരിക്കുന്നത്. ഉദാഹരണത്തിന്  debut  എന്ന വാക്ക്  ഡെബ്യു  എന്നാണ് പറയേണ്ടത്. ഓൺലൈൻ പ്രോണൻസിയേഷൻ ഡിക്ഷണറി ഉപയോഗിച്ച് വിവിധ വാക്കുകളുടെ ബ്രിട്ടീഷ്, അമേരിക്കൻ അക്‌സെന്റ് മനസിലാക്കാവുന്നത

ചുരുക്കത്തിൽ  Rome was not built in a day എന്ന പഴമൊഴി  ഐ. ഇ .എൽ.റ്റി . സിനു തയാറെടുക്കുന്നവർ  ഓർത്തിരിക്കണം.

Cont: മാതൃഭൂമി ദിനപത്രം ഗൾഫ് എഡിഷൻ (11 Oct 2019 ) #  ഡഗ്ളസ് ജോസഫ്, (Landway News, Coordinator in UAE).

RELATED STORIES

  • കോവിഡും, ജനങ്ങളും, പിന്നെ കേരളാ പോലീസും...... - ഇത്രമാത്രം ലോകജനത നിരാശയിലും ഭയത്തിലുമായിരിക്കുന്ന സാഹചര്യത്തിലും നമ്മുടെ നിയമ പാലകരില്‍ ചിലര്‍ കേരളത്തിന്‍റെ ചില ഭാഗത്ത് അഴിഞ്ഞാടുന്നു എന്ന ദു:ഖകരമായ വാര്‍ത്തകളും വീഡിയോ ദൃശ്യങ്ങളും ജനസമൂഹം നിരന്തരം ഇവിടെ കണ്ടുകൊണ്ടിരിക്കുന്നു. ചില പോലീസുക്കാര്‍ പൊതുജനത്തോട് യാതൊരു ബഹുമാനമോ സ്നേഹമോ ഇല്ലാത്ത നിലയില്‍ പെരുമാറുന്നതായി കാണുന്നു. നെയ്യാര്‍ഡാം പോലീസ് സ്റ്റേഷനിലെ ഒരു പോലീസുക്കാരന്‍ ജോലി സമയത്ത് ശരീരത്തില്‍ പകുതി യൂണിഫോം പോലും ധരിക്കാതെ, മാസ്ക്ക് ധരിക്കാതെ സ്റ്റേഷന്‍റെ മുമ്പില്‍ നിന്നു കൊണ്ട് പരാതിക്കാരനെയും ഒപ്പം ഉണ്ടായിരുന്ന പരാതിക്കാരന്‍റെ മകളെയും അസഭ്യവും വെല്ലുവിളിയും അഹങ്കാരവും നടത്തുന്നതായി ഞാന്‍ വീഡിയോയില്‍ കൂടി കാണാന്‍ ഇടയായി.

    നിത്യ ജീവനും നിത്യ മരണവും - വേദപുസ്തക ഭാഷയിൽ മരണം എന്നാൽ വേർപാട് എന്നാണ് അർത്ഥം .ദൈവത്തിൽ നിന്നും ഉള്ള വേർപാട് . നിത്യ മരണം എന്നാൽ ഏക സത്യ ദൈവത്തിൽ നിന്നും ഉള്ള തായ എന്നും എന്നേയ്ക്കുമായുള്ള വേർപാട് .

    വിസ്മയവും ഭയങ്കരവുമായുള്ളത് ദേശ സംഭവിക്കുന്നു - എബോള, സാർസ്,നിപ്പാ വൈറസ്, എച്ച് വൺ എൻ വൺ, ചിക്കൻ ഗുനിയ, ഡെങ്കിപ്പനി, ആന്ത്രാക്സ് ഇതുപോലെയുള്ള എത്ര മാരക വ്യാധികൾ ലോകത്തിൽ ഉണ്ടായി. 2017ലെ ഓഖി കൊടുങ്കാറ്റ് അതിനുപിന്നാലെ ഉണ്ടായ രണ്ട് മഹാപ്രളയങ്ങൾ നമ്മുടെ കേരളത്തെ പിടിച്ചുലച്ചു.ഇപ്പോഴിതാ കോവിഡ്-19 എന്ന

    ഡോ. രവി സഖറിയാസിന്റെ ജീവിതത്തിലേക്ക് അല്പ നേരം - മാതാപിതാക്കൾ ആംഗ്ലിക്കൻ വിശ്വാസികൾ ആയിരുന്നുവെങ്കിലും കൗമാരപ്രായത്തിൽ ഒരു നാസ്തിക ചിന്താഗതിയിൽ ഇദ്ദേഹം തുടർന്നു. ഇതിനു മുൻപ് തന്റെ സഹോദരിയുടെ നിർബന്ധ പ്രകാരം

    പ്രവാസകാലം ഇവിടെ എങ്ങനെയാണ്, ഒരു വിചിന്തനം - കണ്ണുനീരോടെ വിട ചൊല്ലുവാനല്ലാതെ മറ്റൊന്നിനും നമുക്കാവില്ലല്ലോ. അതേ കിഴക്കുനിന്നാരംഭിക്കുന്ന പ്രവാസ ജീവിതം പടിഞ്ഞാറെ ചക്രവാള സീമയിൽഅസ്തമിക്കുന്നു. അടുത്ത ഒരു ഉയർപ്പിനായി. ഇതിനെയാണ് പ്രവാസം എന്ന് വിളിക്കുന്നത്.

    ഈ രാത്രിയും കഴിഞ്ഞു പോകും - പതിനായിരക്കണക്കിന് പ്രവാസികൾ ആശങ്കാകുലരാണ്. അവർ അവരുടെ സ്വന്ത നാടുകളിലേക്ക് തിരികെപോകാൻ വെമ്പൽ കൊള്ളുന്നു. മിക്ക രാജ്യങ്ങളിലും ആരാധന കൂട്ടായായ്മകൾ നിർത്തലാക്കേണ്ടിവന്നിരിക്കുകയാണ്. ഇങ്ങനെയുള്ള വിവിധ മാനസിക അവസ്ഥയിൽക്കൂടി കടന്ന് പോകുന്ന വ്യക്തികളെയൊക്കെ ക്ലേശിപ്പിക്കുന്ന മനോഭാവമാണ് പലർക്കും ഈ നാളുകളിൽ

    അക്ഷരത്തിന്റെ ശുശ്രൂഷകന്മാർ - എന്നു ലോകത്തിലെ എറ്റവും വലിയ സാമ്പത്തിക ശക്തികളും, ആയുധ ബലമുള്ള രാജ്യങ്ങളും തിരിച്ചറിഞ്ഞിരിക്കുന്നു. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ തങ്ങളുടെ സമ്പത്തും, കൂട്ടി വച്ചിരിക്കുന്ന ആയുധങ്ങളും

    ബൈക്കും നാശം വിതറുന്ന ബാല്യ, കൗമാരങ്ങൾ - മൊബൈലിനായി വാശി പിടിച്ച എട്ടാംക്ളാസുകാരനെ അച്ഛന്‍ വഴക്കുപറഞ്ഞു. കുറച്ചുദിവസം പിണങ്ങിനടന്ന കുട്ടിയുടെ ബാഗ് പരിശോധിച്ച അച്ഛന്‍ കണ്ടത് പുതിയ. അച്ഛന്‍ കണ്ടത് പുതിയ മൊബൈൽ ഫോൺ. ചോദ്യം ചെയ്തപ്പോള്‍ അവന് പരിഹാസം. അടി കിട്ടിയപ്പോള്‍ ഒരു ചേട്ടന്‍ വാങ്ങിത്തന്നതാണെന്ന മറുപടി. കൂടുതൽ അന്വേഷിച്ചപ്പോഴേക്കും കുട്ടി മയക്കുമരുന്നു സംഘത്തിന്റെ കൈയ്യിൽപെട്ടിരുന്നു.

    സ്നേഹം പ്രകടനം ആകുമ്പോള്‍! - സ്വന്തജീവിതം ബലികൊടുക്കേണ്ടി വരുന്ന ഒരു കാര്യം തന്നെയാണ് ഈ അവിഹിതബന്ധം എന്നു പറയുന്നത്. ഇത് ഒറ്റ ദിവസം കൊണ്ട് വിടരുന്ന ഒരു ബന്ധം ആവണം എന്നില്ല. നോക്കിയും, സംസാരിച്ചും, വിവരങ്ങള്‍ കൈമാറിയും ഒക്കെ ബന്ധം അതിന്‍റെ ക്ലൈമാക്സിലേക്ക് ചെന്ന് ചേരുന്നു. അടര്‍ത്തിമാറ്റുവാന്‍ കഴിയാത്തവിധം ഡോപ്പാമിന്‍ എന്ന ഒരു ഹോര്‍മോണ്‍ അവരില്‍ രൂപം കൊള്ളുന്നു. വളരെ ശക്തമായ ഒരു ഹോര്‍മോണ്‍ ആണ് ഡോപ്പാമിന്‍. നേരത്തെ സൂചിപ്പിച്ച പ്രേമത്തിന്‍റെ പിമ്പില്‍ ഉള്ള വില്ലനും ഈ ഹോര്‍മോ ണിന്‍റെ പ്രവര്‍ത്തനം ആണ്. ഈ ഹോര്‍മോണ്‍ ഉണ്ടാവുന്നത് കൊണ്ട് പ്രായമോ, മതമോയ, ജാതിയോ, മാതാപിതാക്കളോ, ഭര്‍ത്താവോ, ഭാര്യയോ, കുട്ടികളോ ഒന്നിനും കമിതാക്കള്‍ തമ്മിലുള്ള ബന്ധം വേര്‍പെടു ത്തുവാന്‍ കഴിയാതെ വരുന്നു. എന്ത് ത്യാഗത്തിനും ഈ ഡോപ്പാമിന്‍ ഹോര്‍മോണ്‍ പ്രേരിപ്പിക്കുന്നു.

    ഉത്തമമായ ദുഃഖം - അതേ കുറിച്ചു ദു:ഖിക്കുന്നതിൽ തെറ്റില്ല എന്നാൽ ദൈവമക്കളെന്ന നിലയിൽ ദു:ഖം നിയന്ത്രണ വിധേയമാക്കുവാൻ നമുക്കു സാധിക്കും. അതു സാധിക്കുന്നത് നാം എത്രമാത്രം പ്രയാസമനുഭവിക്കുന്നുവെന്നു കർത്താവിനോടു പറയുന്നതിൽ കൂടിയും, അവന്റെ സഹായം അപേക്ഷിച്ചും കൊണ്ടു് ജീവിക്കുന്നവരുടെ ആവശ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ചുമതലകൾ ഏറ്റെടുക്കുന്നതിലും കൂടെയാണ്. വേദനാജനകമായ ഓർമ്മകൾ ഇടയ്ക്കിടയ്ക്കു ഉണ്ടായെന്നു വരാം." ജീവിതം ആവശ്യപ്പെടുന്ന കാര്യങ്ങളിൽ നിന്നു പിന്തിരിയുവാൻ ചിലപ്പോൾ പ്രേരിപ്പിക്കപ്പെട്ടു എന്നു വരാം. അങ്ങനെയുള്ള അവസരങ്ങളിൽ ദൈവം നമ്മെ ഒരു പ്രത്യേക ഉദ്ദേശ്യത്തിനായി ഇവിടെ ശേഷിപ്പിച്ചിരിക്കുന്നു എന്നു നാം ഓർക്കേണ്ടതാണ്.അതായത് അവനെ ആരാധിക്കുന്നതിനും ,സേവിക്കുന്നതിനും, മറ്റുള്ളവരെ സഹായിക്കുന്നതിനുമായി ദൈവസഹായത്താൽ നമ്മുടെ ദു:ഖം ഉത്തമ ദു:ഖം ആക്കിത്തീർക്കുവാൻ സാധിക്കുന്നതാണു്. പ്രീയരെ നമ്മുടെ കണ്ണുകൾക്കു കണ്ണിരില്ലെങ്കിൽ നമ്മുടെ ആത്മാവിനു മഴവില്ലു ലഭിക്കുവാൻ ഇടയാകുകയില്ല.

    ഡേവിഡ് ലിവിംഗ്സ്റ്റൻ - 1813 ൽ സ്കോട്ലന്റിൽ ജനിച്ച ഡേവിഡ് ലിവിംഗ്സ്റ്റന്നിന്റെ ജീവിത കഥ ആരേയും കോരിത്തരിപ്പിക്കുന്നതാണ്. ഒരു ബാലനായിരുന്നപ്പോൾ തന്നെകുറിച്ച് വായിച്ച ഒരു ചെറിയ പുസ്തകം ഇപ്പോഴും ഓർമ്മയിൽ നിൽക്കുന്നു. മറ്റുപലരേയും പോലെ ദുഃഖം നിറഞ്ഞ ഒരു ബാല്യമായിരുന്നു തന്റേതും. തന്റെ കുടുംബത്തിലെ ദാരിദ്യം നിമിത്തം പത്താമെത്ത വയസു മുതൽ ജോലി ചെയ്യേണ്ടി വന്നു. 26 വയസ്സ് വരെ ആ ജോലി തുടർന്നു. പിന്നീടാണ് താൻ ആഫ്രിക്കയിലേക്ക് ഒരു മിഷനറിയായി പോയത്. ഒരു ചെറിയ ബാലനായിരിക്കുമ്പോൾ തന്റെ മാതാവ് എന്നും ഡേവിഡിനെ തന്റെ കൈകളിൽ എടുത്ത് പ്രാർത്ഥിക്കുമായിരുന്നു. പ്രിയ മാതാവ് പ്രാർത്ഥിക്കുമ്പോൾ തന്റെ കണ്ണുനീർ ഡേവിഡിന്റെ തലയിൽ വീഴുമായിരുന്നു. ഒരു ദിവസം പ്രിയ ഡേവിഡ് തന്റെ മാതാവിനോട് ഇപ്രകാരം ചോദിച്ചു, Mom, when you pray, why do you wet my head with your tears? മമ്മീ, നീ പ്രാർത്ഥിക്കുമ്പോൾ നിന്റെ കണ്ണുനീർ കൊണ്ട് എന്റെ തലയെ നനയ്ക്കുന്നത് എന്തിനാണ്? ആ ചോദ്യത്തിന് ഒരു ശരിയായ ഉത്തരം പറയുവാൻ ആ മാതാവിന് കഴിഞ്ഞിരുന്നില്ല. എങ്കിലും താൻ ഇങ്ങനെ പറഞ്ഞു. ഡേവിഡേ, തിന്റെ തല വളരെ മൃദുവാണ്, എന്റെ കണ്ണുനീർ ഇങ്ങനെ വീഴുമ്പോൾ അത് കട്ടിയുള്ളതായിതീരും.

    ക്രിസ്തുവിലുള്ളവര്‍ മിഷനറിമാര്‍ - മൊബൈല്‍ ഫോണും, ഇന്‍റര്‍നെറ്റും, ഡിഷ് ടി.വി.യും ഭാരതത്തിലെ മിക്കവാറും ഗ്രാമങ്ങളിലും എത്തികഴിഞ്ഞു. പക്ഷേ പ്രഭാകര്‍ ചാച്ചയെപ്പോലെ ഒരു ക്രിസ്തു ശിഷ്യനെ കണ്ടുമുട്ടുവാന്‍ കൊതിക്കുന്നവര്‍ അസംഖ്യമാണ്. നമ്മുടെ വിശാലമായ ദൗത്യത്തിന്‍റെ പ്രസക്തി ഇവിടെ വര്‍ദ്ധിക്കുകയാണ്. നമ്മുടെ സ്വയത്തെ ഇല്ലാതാക്കി ക്രൂശ് എടുത്തുകൊണ്ട് ക്രിസ്തുവിനെ അനുഗമിക്കുവാന്‍ സി.റ്റി.സ്റ്റഡ് മുന്നിറിയിപ്പ് നല്‍കുന്നു. സമ്പൂര്‍ണ്ണമായ സമര്‍പ്പണം ഉണ്ടെങ്കില്‍ നാം ദൈവകരങ്ങളില്‍ ഉപയോഗിക്കപ്പെടുവാന്‍ മറ്റൊരു യോഗ്യതയും ആവശ്യമില്ലെന്ന് ഡി.എന്‍.മൂഡിയുടെ ചരിത്രം നമ്മെ പഠിപ്പിക്കുന്നു.

    സമര്‍ത്ഥനായ ലേഖകന്‍റെ എഴുത്തുകോലിനെ പരിശുദ്ധാത്മാവ് നിയന്ത്രിക്കട്ടെ കൊച്ചുമോന്‍, ആന്താരിയേത്ത്. - വായില്‍ വരുന്നത് കോതക്ക് പാട്ടുപോലെ എന്ന് വിഢിത്തരവും എഴുതുകയും അത് ക്രൈസ്തവ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നത് അപമാനമാണ്, അപലപനീയമാണ്. ഒരു വ്യക്തിക്ക് എഴുതുവാനുള്ള കഴിവ് തരുന്നത് ദൈവത്തില്‍ നിന്നും ആണ്. ആ കഴിവ് ദൈവനാമ മഹത്വത്തിനായി പ്രയോഗിക്കണം. ലേഖനം വായിക്കുന്ന ആളിന്‍റെ ആത്മീയ പ്രചോദനത്തിനും, മാനസാന്തരത്തിനും മുഖാന്തരം ആയിതീരണം എഴുത്തുകള്‍. മറിച്ച് വ്യക്തിഹത്യ നടത്തി ഒരുവനെ കൊച്ചാക്കുന്നതും, പിന്‍മാ റ്റത്തിലേക്ക് നയിക്കുന്നതും ആയിരിക്കരുത്.

    മരുന്നിനേക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്ന രോഗനിര്‍ണ്ണയം - ഗിലെയാദില്‍ സുഗന്ധതൈലം ഇല്ലയോ? അവിടെ വൈദ്യന്‍ ഇല്ലയോ? എന്‍െറ ജനത്തിന്‍പുത്രിക്കു രോഗശമനം വരാതെ ഇരിക്കുന്നതെന്തു?' (യിരെമ്യാവു 8:22)

    പ്രേക്ഷിത പ്രവൃത്തി തപസ്യയായി കരുതിയ ഞങ്ങളുടെ റിബേക്ക അമ്മച്ചി - മകന്‍ സ്റ്റാന്‍ലിയെ അമേരിക്കന്‍ ഐക്യനാടുകളിലെ ഏറ്റവും വലിയ പോലീസ് സേനയായ ന്യൂയോര്‍ക്ക് സിറ്റി പൈല്‍സ് ഡിപാര്‍ട്ട്മെന്‍റില്‍ മലയാളിസമൂഹത്തിന് മാത്രമല്ല