കാഴ്ച നഷ്ടപ്പെട്ട IAS ഉദ്ദേഗസ്ഥ കേരളാ തലസ്ഥാനത്ത് ഇന്ന് മുതൽ സബ് കളക്ടർ

തിരുവനന്തപുരം: മഹാരാഷ്ട്രയിൽ ജനിച്ചു വളർന്ന പ്രൻജിൽ പട്ടേൽ  ഇന്ന്  മുതൽ  കേരളാ തലസ്ഥാനത്ത് സബ് കളക്ടറായി ചുതലയേൽക്കും. ആറാമത്തെ വയസ്സിൽ കാഴ്ച നഷ്ടപ്പെട്ട താൻ ജീവീതത്തോട് മല്ലു പിടിച്ച് വിധിയെ തോൽപ്പിച്ച് 124 മത്തെ റാങ്കോടെ IAS കരസ്ഥമാക്കി സമൂഹത്തിൽ മാതൃകയായി. മഹാരാഷ്ട്രയിലെ ഉല്ലാസ് നഗറിലാണ് തന്റെ വസതി.

തിരുവനന്തപുരം RDO ഓഫീസിലെ സീനിയർ സൂപ്രണ്ടായ T.S. അനിൽ കുമാർ പൂർണ്ണ ബഹുമതിയോടെ ഔദ്യേഗിക ഓഫീസിലേക്ക് സ്വീകരിക്കും ഒപ്പം മറ്റ് വിശിഷ്ട അതിഥികളും പങ്കെടുക്കുമെന്നറിയുന്നു. 

തിരുവനന്തപുരം സബ് കളക്ടർ, ആർ.ഡി.ഓ തുടങ്ങിയ പദവികളിൽ ചുമതല വഹിക്കാനാണ് ഇപ്പോഴെത്തെ ഉത്തരവ്.

വിധിയെ തോൽപ്പിച്ച വ്യക്തിയെന്ന നിലയിൽ പ്രത്യേക പരിഗണന എല്ലാ ഭാഗത്തും തനിക്ക് ലഭിച്ചിട്ടുണ്ട് എന്ന്  ഞങ്ങളുടെ മാധ്യമ സമ്മേളനത്തിൽ താൻ പ്രസ്ഥാവിച്ചിട്ടുണ്ട്.

ലാൻഡ് വേ ന്യൂസിന്റെ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു...


RELATED STORIES