ആരാവലി ട്രൈബൽ മിഷന്റെ 32 മത് കൺവൻഷൻ 2019 ഒക്ടോബർ 17 മുതൽ

ഉദയ്പൂർ: എല്ലാവർഷവും നടത്തി വരുന്ന ആരാവലി ട്രൈബൽ മിഷന്റെ 32 മത് കൺവൻഷൻ 2019 ഒക്ടോബർ 17 മുതൽ 20 വരെ അംദ ഗ്രാമത്തിലെ പ്രവർത്തനത്തിന് മുതൽ കൂട്ടായ ആരാവലി കോപ്ലസിൽ നടത്തുവാനുള്ള ക്രമീകരണങ്ങൾ പ്രാർത്ഥനയോടെ സംഘാടകർ മെയ്തു കൊണ്ടിരിക്കുന്നു.


പ്രസ്തുത യോഗങ്ങളിൽ സുവി: ജോർജ് മാത്യു പുതുപ്പള്ളി, ഡോ: ഫിന്നി ഫിലിപ്പ്, ദൈവദാസൻമാരായ തോമസ് മാത്യു, ബിജു വർഗ്ഗീസ്, സന്തോഷ് വർഗ്ഗീസ് എന്നിവർ ദൈവവചനം പ്രസംഗിക്കുകയും സുവിശേഷകൻ നീൽ കണ്ട് യോഗങ്ങൾക്ക് നേതൃത്വം നൽകും.

 

കേരളത്തിലെ അടൂരിനടുത്ത് ഏനാത്ത് മെതുമേലിൽ ജനിച്ച ഡോ: തോമസ് മത്യൂ (ഉദയ്ന്റെപൂർ) വിന്റെ ഹൃദയത്തിലെ ദർശന പ്രകാരം കഴിഞ്ഞ മുപ്പത്തിയഞ്ച് വർഷത്തിന് മുമ്പ് തുടങ്ങിയ പ്രസ്ഥാനമാണ് ആരാവലി ട്രൈബൽ മിഷൻ. ഇപ്പോൾ അറുപതിൽ പരം സഭകളും ട്രൈബൽസിന് വേണ്ടി ഒരു ബൈബിൾ കോളേജും ട്രൈബൽ മിഷൻ സംഘടനയും നിലവിലുണ്ട്. 

ആരാവലി കൺവൻഷന്റെ പ്രവർത്തനങ്ങൾക്കും സംഘാടകർക്കും ലാൻഡ് വേ ന്യൂസിന്റെ അഭിനന്ദനങ്ങൾ.

RELATED STORIES