ജെയ്‌സ് പാണ്ടനാട് നിയമിതനായി

ചെങ്ങന്നൂർ:  മുളക്കുഴ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ, കേരള സ്റ്റേറ്റ് അപ്പോളജെറ്റിക്സ് ഡിപ്പാർട്ട്മെൻറ് ഡയറക്ടർ  ആയി പാസ്റ്റർ ജെയ്‌സ് പാണ്ടനാട് നിയമിതനായി.

സഭയുടെ വിശ്വാസ പ്രമാണങ്ങൾക്കെതിരായി ഉയർന്നുവരുന്ന ദുരുപദേശങ്ങളെ പ്രതിരോധിക്കുക, അടിസ്ഥാന ഉപദേശങ്ങളെ പ്രചരിപ്പിക്കുക; ഉപദേശ വിശദീകരണ യോഗങ്ങൾ, വിശ്വാസ പ്രതിവാദ സമ്മേളനങ്ങൾ, ദുരുപദേശ ഖണ്ഡന സെമിനാറുകൾ, ദൈവശാസ്ത്ര സംവാദങ്ങൾ, ശുശ്രൂഷകന്മാർക്കും വിശ്വാസികൾക്കും ഉപദേശ സമർത്ഥന പരിശീലനം നൽകുന്ന സ്കൂൾ ഓഫ് അപ്പോളജെറ്റിക്സ്  എന്നിവകൾ സംഘടിപ്പിക്കുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. 

പ്രഭാഷകൻ, വേദാദ്ധ്യാപകൻ, എഴുത്തുകാരൻ, സംവാദകൻ, പ്രബന്ധവതാരകൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. വേദശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദന്തര ബിരുദമുള്ള വ്യക്തിയുമാണ്.

ഇദ്ദേഹം പാണ്ടനാട് ഗിൽഗാൽ ചർച്ച് ഓഫ് ഗോഡ് സഭാ അംഗവുമാണ്. ഞങ്ങളുടെ സ്നേഹിതനും കൂട്ടുപ്രവർത്തകനുമായ ജെയ്സ് പാണ്ടനാടിന്  ലാൻഡ് വേ ന്യൂസിലെ മീഡിയാ വിഭാഗത്തിന്റെ അഭിനന്ദനങ്ങൾ.

RELATED STORIES