ബെംഗളുരു: ചർച്ച് ഓഫ് ഗോഡ് ( ഫുൾ ഗോസ്പൽ ) ഇൻ ഇന്ത്യാ കർണാടക സ്റ്റേറ്റ് ജനറൽ കൺവൻഷൻ

ബെംഗളുരു: ചർച്ച് ഓഫ് ഗോഡ് ( ഫുൾ ഗോസ്പൽ ) ഇൻ ഇന്ത്യാ കർണാടക സ്റ്റേറ്റ് ജനറൽ കൺവൻഷൻ ഒക്ടോബർ 31 മുതൽ നവംബർ 3 വരെ ലിംഗരാജപുരം ഇന്ത്യാ ക്യാംപസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റ് ഓഡിറ്റോറിയത്തിൽ  കേരള സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ സി.സി.തോമസ്, പാസ്റ്റർ ബെനിസൺ മത്തായി, പാസ്റ്റർമാരായ പി.ആർ.ബേബി, സണ്ണി താഴാംപള്ളം , ഷിബു തോമസ് , ജെയ്മോൻ കെ.ബാബു , ഡോ. ഷിബു കെ.മാത്യൂ എന്നിവർ കൺവൻഷനിൽ പ്രസംഗിക്കും.

ഒക്ടോബർ 31 ന് വൈകിട്ട് 5.30ന് സ്റ്റേറ്റ് ട്രഷറർ പാസ്റ്റർ തോമസ് പോളിന്റെ അദ്ധ്യക്ഷതയിൽ കർണാടക സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ എം. കുഞ്ഞപ്പി  ഉദ്ഘാടനം ചെയ്യും. ദിവസവും രാവിലെ 8ന് ധ്യാനയോഗവും വൈകിട്ട് 5.30 മുതൽ ഗാനശുശ്രൂഷയും സുവിശേഷയോഗവും നടക്കും. ബ്രദർ.സോണി സി ജോർജ് പുന്നവേലിയുടെ നേതൃത്വത്തിൽ കൺവെൻഷൻ ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും. ഉണ്ടായിരിക്കും. നവം 1 വെള്ളി രാവിലെ 10 മുതൽ നടക്കുന്ന സഹോദരി സമ്മേളനത്തിൽ സിസ്റ്റർ ജോളി താഴാംപള്ളം , സിസ്റ്റർ ജെസി അലക്സ് എന്നിവർ മുഖ്യ പ്രസംഗകരായിരിക്കും.

ഉച്ചയ്ക്ക് 2.30 ന് ബൈബിൾ കോളേജ് വിദ്യാർഥികളുടെ ബിരുധ ദാന ചടങ്ങ് എഡ്യുക്കേഷൻ ഡിപ്പാർട്മെന്റ് ഡയറക്ടർ പാസ്റ്റർ റോജി ശാമുവേലിന്റെ നേതൃത്വത്തിൽ നടക്കും. നവംബർ 2 ശനി രാവിലെ 10ന് യുവജന വിഭാഗമായ വൈ പി ഇ , സൺഡേ സൺഡേസ്കൂൾ വാർഷിക സമ്മേളനം ഉച്ചയ്ക്ക് 2 ന് മിഷൻ ബോർഡ്, ഇവാഞ്ചലിസം ,ചാരിറ്റി ഡിപാർട്മെന്റ് എന്നിവയുടെ സമ്മേളനം നടക്കും.
സമാപന ദിവസമായ ഞായറാഴ്ച രാവിലെ 8ന് കർണാടകയുടെ 30 ജില്ലകളിൽ നിന്നുള്ള ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത ആരാധനയും തിരുവത്താഴ ശുശ്രൂഷയും നടക്കും. ചർച്ച് ഓഫ് ഗോഡ് ഏഷ്യാ പസഫിക്ക് ഡയറക്ടർ റവ.ആൻഡ്രുബിൻഡ , കേരള ഓവർസിയർ പാസ്റ്റർ സി.സി തോമസ്, പാസ്റ്റർ ഷിബു കെ.മാത്യൂ എന്നിവർ സംയുക്ത ആരാധനയിൽ പ്രസംഗിക്കും. 

പാസ്റ്റർ എം.കുഞ്ഞപ്പിയുടെ നേതൃത്വത്തിൽ നടക്കുന്ന കർണാടക ചർച്ച് ഓഫ് ഗോഡിന് ഇപ്പോൾ 110 സഭകളും 105 ശുശ്രൂഷകരും ഒരു ബൈബിൾ കോളേജും പ്രവർത്തിക്കുന്നു.   ജനറൽ കൺവീനർ പാസ്റ്റർ എം.കുഞ്ഞപ്പിയുടെ നേതൃത്വത്തിൽ കൺവൻഷന്റെ സുഖമമായ നടത്തിപ്പിന് വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.  കർണാടക സ്റ്റേറ്റ് കൗൺസിൽ സെക്രട്ടറി പാസ്റ്റർ ഇ.ജെ.ജോൺസൻ, ട്രഷറർ പാസ്റ്റർ തോമസ് പോൾ , കൗൺസിൽ അംഗങ്ങളും ശുശ്രൂഷകരുമായ  ജോസഫ് ജോൺ, മത്തായി വർഗീസ്, റോജി ഇ ശാമുവേൽ സഹോദരന്മാരായ ബിനോയ് വർഗീസ്, ജോർജ് മാമ്മൻ എന്നിവർ കൺവെൻഷന് നേതൃത്യം നൽകുമെന്നും കൺവൻഷനിൽ പങ്കെടുക്കുന്നവർക്കായ് വിപുലമായ ക്രമീകരണങ്ങൾ ചെയ്ത് വരുന്നതായും പബ്ലിസിറ്റി കൺവീനർമാരായ പാസ്റ്റർ ജെയ്മോൻ കെ.ബാബു, ബ്ലസൻ ജോൺ എന്നിവർ അറിയിച്ചു.

RELATED STORIES