പൊതുജനങ്ങൾക്ക് ഇത് ഉപഹാരമാകും

ഇന്ത്യയിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഫോറത്തിന്റെ താഴെ ടിക്ക് ചെയ്യാവുന്ന ഒരു ഓപ്‌ഷൻ ആയി വരുന്ന ചോദ്യമാണ് ഈ യാത്രയ്ക്ക് നിങ്ങൾക്ക്ൻ ഇൻഷുറൻസ് വേണോ എന്ന ചോദ്യം.


ഏകദേശം ഒരു രൂപാ മുതൽ രണ്ടു രൂപക്കകത്ത് മാത്രമാണ് പ്രീമിയം ആയി  റയിൽവേ ടിക്കറ്റ് നിരക്കിൽ കൂട്ടുന്നത്. എങ്കിൽ പോലും പലരും അനാവശ്യം അല്ലെങ്കിൽ സമയനഷ്ടം വരുത്തുന്ന കാര്യം എന്ന നിലയിൽ ഇത് ഒഴിവാക്കി വിടാറാണ് പതിവ്.


അടുത്ത് കാലങ്ങളിലായി സംഭവിച്ചിട്ടുള്ള ട്രെയിൻ അപകടത്തിൽ പരിക്ക് പറ്റിയവർക്കും മരിച്ചവർക്കും ഈ ഇൻഷുറൻസ് ആഡ് ഓൺ ചെയ്തിട്ടുണ്ട് ഇങ്ങനെ ചെയ്തിട്ടുള്ള  ടിക്കറ്റുകൾക്ക് റെയിൽവേ പത്ത് ലക്ഷം രൂപ ആണ് അവർക്ക് നഷ്ടപരിഹാരമായി നൽകുന്നത്. ഇത് മറ്റുള്ള നഷ്‌ടപരിഹാരങ്ങൾക്കും സർക്കാർ സഹായങ്ങൾക്കും പുറമെ ആണ്.


ശ്രദ്ധക്കുറവ് കൊണ്ടും അറിവില്ലായ്മ കൊണ്ടും വിട്ട് പോകുന്ന ഈ ഇൻഷുറൻസ് കൂടുതൽ ആളുകളിലേക്ക് എത്തേണ്ടത് വളരെ അത്യാവശ്യമായ കാര്യമാണ്. നമ്മുടെ സ്വത്തിനും ജീവനും നാം മുൻകരുതലുകൾ സ്വീകരിക്കുക.

RELATED STORIES