പാസ്റ്റർ വിൽസൺ ജോസഫിന്റെ തുറന്ന കത്ത്

കമ്പനാട്: ഐ.പി.സി യിലെ പ്രിയ ദൈവദാസൻമാരും സഭാ പ്രതിനിധികളും അറിയുന്നതിന് ( 2019 ഓക്ടോബർ 23 ബുധനാഴ്ച) നടക്കുന്ന ഐ.പി.സി ജനറൽ തെരഞ്ഞെടുപ്പിൽ ഞാൻ വൈസ് പ്രസിഡണ്ടായി നിൽക്കുന്ന വിവരം അറിഞ്ഞു കാണുമല്ലോ...

എന്നാൽ ഞാൻ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച നാൾമുതൽ വിജയിക്കുമെന്ന് മനസ്സിലാക്കിയ ചിലർ എനിക്കെതിരെ അപവാദ പ്രചരണങ്ങൾ നടത്തിയും  കള്ളക്കേസ് കൊടുത്തും എന്നെ പരാജയപ്പെടുത്തുവാനും, എന്റെ നാമനിർദ്ദേശ പത്രിക തള്ളിക്കുവാനും ഇലക്ഷൻ കമ്മീഷണറുടെ മുൻപാകെയും തിരുവല്ല മുൻസിപ്പൽ കോടതിയിലും വ്യാജ പരാതികൾ കൊടുത്തു . എന്നാൽ ബഹുമാനപ്പെട്ട ഇലക്ഷൻ കമ്മീഷണറും   മുൻസിപ്പൽ  കോടതിയും  എനിക്ക് എതിരെ കൊടുത്ത കള്ളകേസ് തള്ളി കളഞ്ഞിരിക്കുന്ന വിവരം പൊതുവിൽ അറിയിച്ചുക്കൊള്ളുന്നു. 

എതിർ സ്ഥാനാർത്ഥിയെ പുകഴ്ത്തിയും എന്നെ അപമാനിച്ചും ഊമക്കത്തുകൾ ഇപ്പോൾ പ്രചരിക്കുന്നതായി അറിയുന്നു. എന്നെ നന്നായി അടുത്തറിയാവുന്ന നിങ്ങളോരോരുത്തരും അതിന്റെ യാഥാർത്ഥ്യം വ്യക്തമായി മനസ്സിലാക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.

എന്നോടൊപ്പം നിൽക്കുന്ന സ്ഥാനാർഥികൾക്കെതിരെ ഞാൻ ഇതുവരെ എന്തെങ്കിലും തരത്തിലുള്ള മോശമായ ഇടപെടലുകളോ അസഭ്യങ്ങൾ പറയുകയോ കേസ് കൊടുക്കുകയോ ചെയ്തിട്ടില്ല. അത് എന്റെ ഒരു ഉറച്ച നിലപാടാണ് എന്ന് എനിക്കറിയാം മാത്രമല്ല ആത്മീയനായ എനിക്ക് ഇവിധത്തിലുള്ള തരംതാണ പ്രവർത്തികളിൽ പങ്കെടുക്കാനും കഴിയുകയില്ല ദൈവമക്കളെ, ദൈവ ദാസൻമാരെ....


നാളെ നടക്കുന്ന തെരഞ്ഞെടുപ്പിൽ നിങ്ങളുടെ ആത്മാർത്ഥമായ പിന്തുണയും പ്രാർത്ഥനയും ഞാൻ ദൈവത്തിന്റെ നാമത്തിൽ അപേക്ഷിക്കുന്നു.


നമ്മളിൽ ഒരുവനായ സഹോദരനാണ് ഞാൻ എന്ന് ഓർത്ത് ക്രമനമ്പർ 3 ൽ വോട്ട് നൽകി ജയിപ്പിക്കണം.


ദൈവ വേലയിൽ നിങ്ങളുടെ സഹഭടൻ വിൽസൻ ജോസഫ്

 (വൈസ് പ്രസിഡണ്ട് സ്ഥാനാർത്ഥി), 

 ക്രമനമ്പർ : 3. 

ലാൻഡ് വേ ന്യൂസിന്റെ വിജയാശംസകൾ ഞങ്ങൾ നേരുന്നു.

RELATED STORIES