UAE യിലെ PYPA പ്രവർത്തകരുടെ  അനുമോദനം പാസ്റ്റർ വിത്സൻ ജോസഫിന്.

ഷാർജ: ഐ.പി.സി 2019 ലെ കുമ്പനാട്ട് നടത്തപ്പെട്ട ഇലക്ഷനിൽ നിയുക്ത പദവിയിലേക്ക് വന്ന ഷാർജാ വർഷിപ്പ് സെന്ററിലെ സീനിയർ പാസ്റ്റർ വിത്സൻ ജോസഫിനെ UAE യിലുള്ള PYPA പ്രവർത്തകർ അനുമോദിച്ചു. 


PYPA യുടെ റീജൻ പ്രസിഡൻറ് പി.എം. സാമുവേൽ അദ്ധ്യക്ഷനായ യോഗത്തിൽ PYPA ഭാരവാഹികളും ഷിബു മുള്ളംക്കാട്ടിൽ, സൈമൻ ചാക്കോ മാവേലിക്കര, സാമുവേൽ ജോൺസൻ, UAE യുടെ ഐ.പി.സി റീജൻ പ്രസിഡൻറ് പാസ്റ്റർ രാജൻ എബ്രഹാം, UPF പ്രസിഡൻറ് ദിലു ജോൺ തുടങ്ങിയവർ പങ്കെടുത്ത് ആശംസകൾ അറിയിച്ചു.


ഒപ്പം പാസ്റ്റർ വിൽസൻ ജോസഫ് മറുപടി പ്രസംഗത്തിൽ തനിക്ക് വേണ്ടി പ്രാർത്ഥിച്ചവർക്കും പ്രവർത്തിച്ചവർക്കും നന്ദി പറഞ്ഞു.


RELATED STORIES