പി. വൈ. പി. എ  യു. എ. ഇ  റീജിയൻ  മിഷൻ യാത്ര നടത്തി
ദുബായ് :  പി. വൈ. പി. എ  യു. എ. ഇ  റീജിയൻ ഉത്തര ഭാരതത്തിലേക്ക് ഒരാഴ്ച്ചത്തെ മിഷൻ യാത്ര  നടത്തി. ഗുജറാത്ത്‌ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഫെല്ലോഷിപ്പ് ആശ്രം ചർച്ചിന്റെ എട്ടു ഗ്രാമങ്ങളിലുള്ള  പ്രവർത്തന സ്ഥലങ്ങൾ സന്ദർശിച്ചു.  പ്രാദേശിക മിഷനറിമാരെ കണ്ട്  പ്രവർത്തന സാധ്യതകളും വെല്ലുവിളികളും വിലയിരുത്തി. സിൽവാസയിൽ നടന്ന യുവജന ക്യാമ്പിലും ടീം പങ്കെടുത്തു. പാസ്റ്റർ സജി മാത്യു പ്രാദേശിക ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. 

പി. വൈ. പി. എ  യു. എ. ഇ  റീജിയൻ പ്രസിഡന്റ്‌  പാസ്റ്റർ പി. എം. സാമുവേൽ, സെക്രട്ടറി ഷിബു മുള്ളംകാട്ടിൽ, പാസ്റ്റർ അലക്സ്‌ ഫിലിപ്പ്, ഫിന്നി ജോൺ, സന്തോഷ്‌ വർഗീസ്, ഷാജി വർഗീസ്, ജോസ് പാപ്പൻ, മെർലിൻ ഷിബു, അഞ്ചു സാമുവേൽ, അൻസു സാമുവേൽ എന്നിവരാണ് ടീമിൽ ഉണ്ടായിരുന്നത്.  ബീഹാർ, നേപ്പാൾ എന്നിവിടങ്ങളിലും  പി. വൈ. പി. എ  യു. എ. ഇ  റീജിയൻ മിഷൻ യാത്ര നടത്തിയിട്ടുണ്ട്.

RELATED STORIES