ഐ.പി.സി മീഡിയ ഗ്ലോബൽ മീറ്റ് ഡിസംബർ 2 ന് ഷാർജയിൽ
കുമ്പനാട്: ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭയിലെ മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും ആഗോളതല സംഗമം (മീഡിയ ഗ്ലോബൽ മീറ്റ് )  ഡിസംബർ 2 ന് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30  മുതൽ ഷാർജ വർഷിപ്പ് സെന്ററിൽ  നടക്കും. 

സമ്മേളനത്തിൽ  ചെയർമാൻ സി.വി.മാത്യു  അദ്ധ്യക്ഷനായിരിക്കും. ഐ.പി.സി ജനറൽ വൈസ് പ്രസിഡണ്ട് പാസ്റ്റർ വിൽസൺ ജോസഫ് ഉദ്ഘാടനം നിർവഹിക്കും.  മലയാള മനോരമ ദുബായ് ചീഫ് റിപ്പോർട്ടർ രാജു മാത്യു മുഖ്യാതിഥിയായിരിക്കും.  

ഗൾഫിലെ വിവിധ രാജ്യങ്ങളിൽ നിന്നും     എഴുത്തുകാരും മാധ്യമ പ്രതിനിധികളും പങ്കെടുക്കുന്ന
 സമ്മേളനത്തിൽ സഭ ഇന്നു നേരിടുന്ന വെല്ലുവിളികളും ക്രൈസ്തവ മാധ്യമ ധർമ്മവും ചർച്ച ചെയ്യും.

 ഇതിനോടനുബന്ധിച്ച് യു.എ.ഇയിൽ  പുതിയ ചാപ്റ്റർ രൂപീകരണവും നടക്കും.
ഗ്ലോബൽ മീറ്റിനു ഭാരവാഹികളായ സി.വി മാത്യു (ചെയർമാൻ) സാംകുട്ടി ചാക്കോ നിലമ്പൂർ (വൈസ് ചെയർമാൻ), സജി മത്തായി കാതേട്ട് (ജന. സെക്രട്ടറി),  ഫിന്നി പി മാത്യു (ട്രഷറാർ), ടോണി ഡി ചെവ്വൂക്കാരൻ (ജന. കോർഡിനേറ്റർ), പാസ്റ്റർമാരായ അച്ചൻ കുഞ്ഞ് ഇലന്തൂർ, സി.പി.മോനായി, ബ്രദർ കെ.ബി ഐസക്  തുടങ്ങിയ എക്സിക്യൂട്ടിവ് അംഗങ്ങൾ  സംബന്ധിക്കും.

വിവിധ ഗൾഫ് രാജ്യങ്ങളിലെ എഴുത്തുകാരും മാധ്യമ പ്രവർത്തകരും ഗ്ലോബൽ മീറ്റിൽ പങ്കെടുക്കണമെന്ന് മുഖ്യ സംഘാടകൻ
ഷിബു മുള്ളംകാട്ടിൽ (സെക്രട്ടറി) അഭ്യർത്ഥിച്ചു.

RELATED STORIES