മഹനയിം റിവൈവൽ മിനിസ്ട്രിസിന്‍റെ ഗ്രാഡുവേഷന്‍ നടത്തപ്പെട്ടു

ചൈന്നൈ: മഹനയിം റിവൈവൽ മിനിസ്ട്രിസ്, ചൈന്നൈ പാസ്റ്റേർസ് ട്രെയിനിംഗ് പ്രോഗ്രാമിന്‍റെ ഗ്രാഡുവേഷൻ ബീഹാറിലെ ബക്സറിൽ 2019 നവംബർ 16 ന് ഗ്രാഡുവേഷൻ നടത്തപ്പെട്ടു. രാവിലെ 10: 30 ന് ആരംഭിച്ച യോഗം ഉച്ചയ്ക്ക് 1:30 യോടെ അവസാനിച്ചു. പാസ്റ്റർ ജെ.വി.എസ്. പോൾ ചടങ്ങിന് അധ്യക്ഷനായിരുന്നു. ദൈവദാസൻ എ.വി. ജോസ് (USA) മുഖ്യ പ്രഭാഷണം നടത്തി.


പാസ്റ്റർ. ഷിജു ജോൺ സാമുവൽ (Founder President MRM & Associate Editor of Landway News) സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. പാസ്റ്റർ എൻ. ജോൺ ഗ്രാഡുവേറ്റ് ചെയ്ത എല്ലാ ദൈവദാസൻമാരെയും അനുഗ്രഹിച്ച് പ്രാർത്ഥിച്ചു.


പാസ്റ്റർമ്മാരായ യേശു ചരൺ, ചാണ്ടി വർഗീസ്, ഷാജൻ പാറക്കടവിൽ, ഷിബു ചാക്കോ എന്നിവർ ആശംസകൾ അറിയിച്ചു.  ഈ വർഷം 21 ദൈവദാസന്മാര്‍ MRM ല്‍ നിന്നും ഗ്രാഡുവേറ്റ് ചെയ്യുകയുണ്ടായി.


ഈ നല്ല നിമിഷത്തില്‍ ലാന്‍ഡ്‌വേ ന്യൂസിന്‍റെ അഭിനന്ദനങ്ങളും പ്രാര്‍ത്ഥനകളും അറിയിക്കുന്നു,

RELATED STORIES