ഐപിസി യുഎഇ റീജിയൻ വാർഷിക കൺവൻഷന് അനുഗ്രഹസമാപ്തി

ഷാർജ: ഐപിസി യുഎഇ റീജിയൻ വാർഷീക കൺവൻഷൻ നവംബർ 18 മുതൽ 20 വരെ ഷാർജ വർഷിപ്പ് സെന്റർ മെയിൻ ഹാളിൽ നടന്നു. ഐപിസി യുഎഇ റീജിയൻ പ്രസിഡണ്ട് പാസ്റ്റർ രാജൻ എബ്രഹാം ത്രിദിന വാർഷീക കൺവെൻഷൻ ഉത്ഘാടനം ചെയ്തു. പാസ്റ്റർമാരായ ജോൺ ചെറിയാൻ, ഗെരിസീം പി ജോൺ, കെ വൈ തോമസ് എന്നിവർ അധ്യക്ഷത വഹിച്ചു.


ഷാർജ വർഷിപ് സെന്റർ ക്വയർ ഗാനശുശ്രുഷക്ക് നേതൃത്വം നൽകി. പാസ്റ്റർ ടി ഡി ബാബു മുഖ്യപ്രഭാഷണം നടത്തി. സഭ സൊസൈറ്റി ആക്റ്റ് പ്രകാരമല്ല, ബൈബിളിന്റെ നിയമത്തിനനുസരിച്ചാണ് പ്രവർത്തിക്കേണ്ടതെന്ന് പാസ്റ്റർ ടി ഡി ബാബു മുഖ്യപ്രഭാഷണത്തിൽ ഓർമിപ്പിച്ചു. ബൈബിളിൽ ഉടനീളം ഭക്തന്മാർ വിവിധ പ്രകടനങ്ങളിലൂടെ നന്ദി പറയുന്നത് കാണാം, അതുപോലെ ഇന്നത്തെ വിശ്വാസികൾ നന്ദിയോട് കൂടിയുള്ള വിശുദ്ധജീവിതം നയിക്കേണം എന്നും അദ്ദേഹം ഉൽബോധിപ്പിച്ചു.


ഐപിസി ജനറൽ വൈസ് പ്രസിഡണ്ട് റവ.ഡോ. പാസ്റ്റർ വിൽസൺ ജോസഫ്, ചർച്ച് ഓഫ് ഗോഡ് യുഎഇ ഓവര്സീർ റവ.ഡോ. പാസ്റ്റർ കെ.ഓ. മാത്യു, ഗുഡ്‌ന്യൂസ് ചീഫ് എഡിറ്റർ സി.വി. മാത്യു, ഡൽഹി റീജിയൻ പ്രസിഡണ്ട് പാസ്റ്റർ സാമുവേൽ എം തോമസ് തുടങ്ങിയവർ പങ്കെടുത്തു.


ഐപിസി ജനറൽ ട്രഷറർ പാസ്റ്റർ സണ്ണി മുളമൂട്ടിൽ ആശംസ അറിയിച്ചു. ഐപിസി യുഎഇ റീജിയൻ ജോയിന്റ് സെക്രട്ടറി പാസ്റ്റർ ഷൈനോജ്‌ നൈനാൻ നന്ദി പറഞ്ഞു. ഡെന്നിസ് തോമസ്, വർഗീസ് ജേക്കബ് , രാജു ജോൺ എന്നിവർ നേതൃത്വം നൽകി.

RELATED STORIES