വെസ്റ്റേൻ ഗിറ്റാറിൽ ജെറമിക്ക് എ ഗ്രേഡ് ലഭിച്ചു

അടൂർ: കേരളാ സംസ്ഥാനത്തിന്റെ കലോത്സവത്തിൽ  വെസ്റ്റേൻ ഗിറ്റാറിൽ ജെറമിക്ക് എ ഗ്രേഡ് ലഭിച്ചു.  കാഞ്ഞങ്ങാട്ട് വച്ചായിരുന്നു മത്സരങ്ങൾ നടത്തപ്പെട്ടത്. പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ജെറമി. ഇപ്പോൾ തന്നെ പല വേദികളിലും സുവിശേഷ പ്രവർത്തന രംഗത്ത് തന്റെ മാതാപിതാക്കളോടൊപ്പവും മറ്റ് മ്യൂസിക്ക് ടീമുകളിലും ജെറമിയുടെ കഴിവുകൾ സജീവമാണ്.


അടൂർ സ്പിരിച്ചൽ വോയിസിന്റെ സ്ഥാപകനാണ് പിതാവ് കൊച്ചുമോൻ എന്ന വിളിപേരുള്ള ജോൺ എബ്രഹാം.

അമ്മ അനുവും വളരെ ചെറിയ പ്രായത്തിലെ അറിയപ്പെടുന്ന പാട്ടുകാരിയാണ്. ഐ.പി.സി തട്ട സഭയുടെ മുൻകാല വിശ്വാസികളിൽ ആർക്കും മറക്കാൻ പറ്റാത്ത ഒരു സുവിശേഷ കുടുംബമാണ് ഇത്. 


നല്ല നിലയിൽ സുവിശേഷത്തിന് വേണ്ടി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അനുഗ്രഹിക്കപ്പെട്ട കുടുംബത്തിനും ജെറമി മോനും ലാൻഡ് വേ ന്യൂസിന്റെ അഭിനന്ദനങ്ങൾ.

സഹോദരങ്ങൾ: ജെറുഷ, ജെനിസ.

കൂടുതൽ വിവരങ്ങൾക്കും ഗാനശുശ്രൂക്ഷകൾക്കുമായി വിളിക്കുക: +91 94475 64566.

RELATED STORIES