യു.എ.ഇ, UPF ന്റെ സംയുക്ത ആരാധന

ഷാർജ: യു.പി.എഫ്-യു.എ.ഇ-യുടെ സംയുക്ത ആരാധന ഡിസംബർ 12 വ്യാഴം, വൈകിട്ട് 7.30 മുതൽ 10 വരെ ഷാർജ വർഷിപ്പ് സെന്റർ മെയിൻ ഹാളിൽ വെച്ച് നടക്കും.1982 -ൽ ആരംഭിച്ച യു.പി.എഫ്, യു.എ.ഇ- യിലെ ഏറ്റവും വലിയ പെന്തെക്കോസ്ത് സഭകളുടെ ഐക്യ കൂട്ടായ്മയാണ്. നിലവിൽ യു.എ.ഇ- യിലെ എല്ലാ എമിരേറ്റ്സുകളിലുമായി 65 അംഗത്വ സഭകളുണ്ട്.യു.പി.എഫ് പ്രസിഡന്റ് പാസ്റ്റർ ദിലു ജോൺ, വൈസ് പ്രസിഡന്റ് പാസ്റ്റർ ജോൺ മാത്യു, സെക്രട്ടറി ബ്രദർ. തോമസ് മാത്യു, ട്രഷറാർ ബ്രദർ കെ. ജോഷുവ, കമ്മറ്റി അംഗങ്ങൾ എന്നിവർ സംയുക്ത ആരാധനയ്ക്ക് നേതൃത്വം നൽകും.

RELATED STORIES