എഴുത്തിന്റെ ലോകത്ത്  കാൽ വർഷം പിന്നിട്ട ജെ.പി ക്ക് അഭിനന്ദനം

‘ജെ. പി. വെണ്ണിക്കുളം' എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന ജോണ്‍ പി. തോമസ്‌, സഭാ ശുശ്രുഷകൻ, യുവജന സംഘാടകൻ, പത്ര പ്രവർത്തകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രവർത്തിച്ചു  വരുന്നു. 1994 ൽ എഴുത്താരംഭിച്ച ജെ. പി. വെണ്ണിക്കുളം വിവിധ ക്രൈസ്തവ മാധ്യമങ്ങളിൽ 500 ൽ അധികം ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു. ക്രൈസ്തവ എഴുത്തുപുര മീഡിയ ഇന്റർനാഷണൽ മാനേജിങ് ട്രസ്റ്റി, ജനറൽ വൈസ് പ്രസിഡന്റ്, ലാൻഡ് വേ ന്യൂസിന്റെ അസ്വൈസറി  ബോർഡ് അംഗം മറ്റ് വിവിധ മാസികകളിൽ കോളമിസ്റ്റ് തുടങ്ങി നിരവധി ശുശ്രൂഷകൾ ചെയ്തു വരുന്നു. ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ 1999 മുതൽ എഴുതുന്നു. 

'സുവിശേഷത്തിന്റെ അണയാത്ത ജ്വാലയായി പാസ്റ്റർ സാം ജോർജ്', 'വ്യത്യസ്തതയിലേക്കുള്ള പ്രയാണം', 'ഇ-യൂത്ത്സ്' തുടങ്ങി ചില പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രതിദിന ധ്യാന ചിന്തകൾ എന്ന തന്റെ വാട്സാപ്പ് ഗ്രൂപ്പ് അനേകർക്ക് ആശ്വാസമായി നിലകൊള്ളുന്നു. 

ഇപ്പോൾ ഗുജറാത്തിൽ സഭാ ശുശ്രുഷകനായി കർത്തൃവേലയിൽ വ്യാപൃതനായിരിക്കുന്നു. ഭാര്യ: രഞ്ജിനി എലിസബെത്ത് ജോണ്‍. മക്കൾ: ജോഹാൻ , ജോയന്ന 

അനേക യുവതലമുറകൾക്ക് പ്രിയ ജെ. പി. വെണ്ണിക്കുളം തന്റെ തൂലികയിലൂടെ പ്രചോദനമായിത്തീരട്ടെ എന്ന് ആശംസിക്കുന്നു.

സർവ്വശക്തൻ മേൽക്കുമേൽ അനുഗ്രഹിക്കട്ടെ എന്ന ഭാവുകങ്ങളോടെ,

ലാൻഡ് വേ ന്യൂസ് മീഡിയാ വിഭാഗം.

RELATED STORIES