ചാലാപ്പള്ളി ബേബിച്ചാൻ എന്നറിയപ്പെടുന്ന ഇവാ. എബ്രഹാം റ്റി. മത്തായിയുടെ ഒരു ഓർമ്മക്കുറിപ്പ്.

പരേതരായ ഗീവർഗീസ് മത്തായിയുടെയും മറിയാമ്മ മത്തായിയുടെയും 5 മക്കളിൽ ഇളയവനായി 1944 ഓഗസ്റ്റ് 28 നു ജനിച്ചു. 1957 ഇൽ തൻറെ പ്രാഥമിക വിദ്യാഭ്യാസ കാലഘട്ടത്തിൽ പിതാവിനോടൊപ്പം 18 കിലോമീറ്റർ അധികം നടന്നു ഡോ. ബില്ലി ഗ്രഹാമിന്റെ കോട്ടയത്തു നടന്ന ക്രൂസേഡിൽ പങ്കെടുക്കുകയും കർത്താവായ യേശുക്രിസ്തുവിനെ സ്വന്ത രക്ഷിതാവായി സ്വീകരിക്കുകയും ചെയ്തു.1960 ൽ ചങ്ങനാശേരി SB കോളേജിൽ ഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് സുവിശേഷ വെളിച്ചം തന്റെ ഉള്ളിൽ പ്രകാശിക്കുകയൂം അവിടവിടെയായി അനേകം പ്രാർത്ഥനാ ഗ്രൂപ്പുകൾ ആരംഭിക്കുകയും ചെയ്തു .


1969 -ൽ താളിയാനിക്കൽ കുടുംബത്തിലെ സൂസമ്മ അബ്രഹാമിനെ വിവാഹം കഴിച്ചു. തുടർന്ന് അതേ വര്ഷം മെയ് മാസത്തിൽ ജലത്തിൽ കർത്താവിനെ സാക്ഷിക്കുകയും കർത്താവിന്റെ വേലക്കയി സമർപ്പിക്കുകയും ചെയ്‌തു. താൻ 16 രൂപയ്ക്കു വാങ്ങിച്ച വിവാഹ വസ്ത്രം 14 രൂപയ്ക്കു വിറ്റു തുടങ്ങിയ സുവിശേഷവേല തമിഴ്നാട്ടിൽ മാത്രം 12000 ഗ്രാമങ്ങളിലും 20 ൽ പരം രാജ്യങ്ങളിലും തന്റെ വസ്തുവകകൾ വിറ്റുകൊണ്ട് വേല തുടർന്ന് കൊണ്ട് പോകുവാൻ തന്റെ ദാസനെ ദൈവം ബലപ്പെടുത്തി.


 1973 ൽ ആദ്യകാലങ്ങളിൽ തമിഴ് നാട്ടിലെ ചെങ്കോട്ടയിൽ കാൽനടയായും സൈക്കിളിലും സുവിശേഷ പ്രവർത്തനവും ബൈബിൾ ക്ലാസ്സുകളും നടത്തി അനേകരെ കർത്താവിങ്കലേക്കു നയിച്ചു. തുടർന്നു വേല വ്യാപിപ്പിക്കുകയും അനാഥരെയും വിധവമാരെയും സംരക്ഷിക്കുന്നതിനും വഴിയോരങ്ങളിൽ കിടക്കുന്നവർക്കു ഭക്ഷണവും നൽകുന്നതിനും ക്രമീകരണങ്ങൾ ചെയ്തു .


ഡോ. കെ പി യോഹന്നാൻ ,ഡോ. കെ.സി.  ജോൺ, പാസ്റ്റർ എം. പൗലോസ് എന്നിവർ തന്റെ ആദ്യകാല കൂട്ടു പ്രവർത്തകർ ആയിരുന്നു. 


1983 ൽ ആംസ്റ്റർഡാമിൽ നടന്ന ബില്ലി ഗ്രഹാം ഈവാന്ജലിസ്റ്റിക്കൽ കോൺഫ്രറൻസിൽ പങ്കെടുത്തത് തന്റെ ആദ്യ വിദേശ മിഷനറി യാത്ര യാണ്. ഈ കോൺഫ്രറൻസിൽ നിന്ന് 

ലഭിച്ച പ്രചോദനവും പുതിയ അറിവുകളും തന്റെ തുടർന്നുള്ള പ്രവർത്തനങ്ങൾക്കു മുതൽക്കൂട്ടായി.


മാനുവൽ ഫിലിം പ്രൊജക്ടർ, സ്ലൈഡ് പ്രൊജക്ടർ, ഫിലിം റീൽസ്, എൽ.സി.ഡി  പ്രൊജക്ടർ എന്നിവയിലൂടെ ഫിലിം മിനിസ്ട്രി ചെയ്തു അനേക സ്ഥലങ്ങളിൽ സുവിശേഷത്തിന്റെ പ്രഭ പരത്തി. നാട്ടിലും വിദേശ രാജ്യങ്ങളിലും കടന്നു ചെന്ന് അനേകർക്ക്‌ ഭക്ഷണ സാധങ്ങളും ഉടുവസ്ത്രവും നൽകി കർത്താവിന്റെ സ്നേഹം പകർന്നു നൽകി. മൈക്കുകൾ, കോളാമ്പികൾ, പോർട്ടബിൾ, സൗണ്ട് സിസ്റ്റം, പ്രോജെക്ടറുകൾ തുടങ്ങിയവ സൗജന്യമായി അനേകർക്ക്‌ കൊടുത്തു.  അനേകരെ സുവിശേഷ വേലക്കു പ്രാപ്തരാക്കി.


തമിഴ്നാട്ടിലെ ഉശിലാംപെട്ടിയിൽ താമസിക്കുന്നവർക്ക് വിദ്യാഭ്യാസമില്ലാത്തതിനാലും അനാചാരങ്ങൾ നിലനിന്നിരുന്നതിനാലും ആദ്യകാലങ്ങളിൽ അവിടെ ഒരു പെൺകുട്ടി പിറന്നാൽ ശാപം എന്ന് മുദ്രകുത്തി അവർ തന്നെ കൊല്ലുന്ന ഒരു പ്രത്യോക രീതി ഉണ്ടായിരുന്ന സാഹചര്യം താൻ പത്രവാർത്തകളിൽ കൂടി അറിയുകയും ഇതിനെക്കുറിച്ച് ചിന്തിച്ചപ്പോൾ ഹൃദയത്തിൽ വളരെ ഭാരം ദൈവം നൽകിയതിനെ തുടർന്ന് ആത്മ നിയോഗത്തോടെ ഏറിയ വർഷങ്ങൾക്ക് മുമ്പ് സുവിശേഷ ദൗത്യവുമായി അവിടെ കടന്നു പോയി. ഇന്ന് ആ ദേശം ഈ ആചാരത്തിൽ നിന്ന് മുക്തമായി.ഈ പ്രവർത്തനങ്ങൾ മൂലം താൻ ഉശിലാംപെട്ടി ബേബിച്ചായൻ എന്ന് അറിയപെടുവാൻ ഇടയായി.


തന്റെ ദേഹാസ്വാസ്ഥ്യങ്ങൾ ഒന്നും വക വയ്ക്കാതെ ആഫ്രിക്കൻ വനമേഖലകളിലെ പിഗ്മിസ് എന്ന ആദിവാസ കൂട്ടത്തിലും ഉഗാണ്ട, കെനിയ, ഘാന, എത്യോപ്യ, ഉഗാണ്ട,  ലൈബീരിയ, കോംഗോ, ശ്രീലങ്ക,  നേപ്പാൾ, ഇന്തോനേഷ്യ, മലേഷ്യ, കോമ്പോഡിയ, വിയറ്റ്നാം, ഫിലിപ്പൈൻസ്, തായ്ലൻഡ്  തുടങ്ങിയ അനേകം രാജ്യങ്ങളിലും കർത്താവിന്റെ വേല തുടങ്ങുവാൻ ദൈവം കൃപ നൽകി. തനിക്കു ഉണ്ടായിരുന്ന വസ്തുവകകൾ വിറ്റു ലാഭേച്ഛ കൂടാതെ താൻ ചെയ്ത എല്ലാ പ്രവർത്തനങ്ങളും ദൈവം വിലകല്പിച്ചു പ്രതിഫലം നൽകും എന്നതിൽ സംശയം ഇല്ല .


2019 December 8 ന് രാവിലെ 8.30 തോടുകൂടി തന്റെ പ്രിയ ഭാര്യ യുടെ കരങ്ങളിലേക്ക് തലചായിച്ച് താൻ പ്രിയംവച്ച നിത്യ ഭവനത്തിലേക്ക് ചേർക്കപ്പട്ടു. ഉയർപ്പിന്റെ ആ പൊൻപുലരിയിൽ പ്രിയ അച്ചാച്ചനെ തേജസോടെ കാണാം എന്ന സ്വർഗീയ പ്രത്യാശയോടെ....... 


കൂട്ടുവേലക്കാർ

RELATED STORIES