കോവിഡ് സമയത്ത് മറ്റ് സംസ്ഥാനത്ത് നിന്നും വന്നവരെ ക്വാറൻ്റിയർ ചെയ്തു.

പത്തനംതിട്ട: കൈപ്പട്ടൂരിനടുത്ത് റോഷൻ ഭവനിൽ താമസിക്കുന്ന മകളെ കാണാൻ  കർണ്ണാടക സംസ്ഥാനത്ത് നിന്നും  മാതാപിതാക്കളായ രണ്ട് പേർ ഈ കോവിഡ് സമയത്ത് കേരളം  സന്ദർശിച്ചത് വിവാദമായി. നാട്ടുക്കാരിൽ നിന്നും വിവരം ലഭിച്ചതിനെ തടർന്ന് ലാൻഡ് വേ ന്യൂസിൻ്റെ മാധ്യമ പ്രവർത്തകർ ഉടൻ സ്ഥലം സന്ദർശിച്ചു നിജസ്ഥിതി മനസ്സിലാക്കിയിട്ടുണ്ട്. വള്ളിക്കോട് പഞ്ചയത്ത് വാർഡ് മെമ്പർ ശ്രീ. പ്രസാദ്, പത്തനംതിട്ട പോലീസ് എന്നിവരും വിഷയത്തിൽ ഇടപ്പെട്ട് വിഷയം പരിഹരിച്ച് നിയമം നടപ്പിലാക്കി.


മകളുടെ ക്ഷേമവിവരം അന്വേഷിക്കുവാൻ മാതാപിക്കൾ വന്നതാണ് എന്നും മകൾ വിവാഹം കഴിച്ച് അയച്ചത് ഇവിടെ ആയതിനാൽ ഇതോടുള്ള ബന്ധത്തിൽ മുമ്പും പലവട്ടം കർണ്ണാടകയിൽ നിന്നും ഇവർ വന്നിട്ടുണ്ട്.  മാതാപിതാക്കൾക്ക് മകളെയും മറ്റും കാണാൻ കഴിയാത്ത സാഹചര്യം ഉണ്ടായപ്പോൾ അവർ അധികാരികളുടെ അംഗീകാരത്തിനായി കാത്തിരിക്കുകയും ഇളവ് ലഭിച്ചപ്പോൾ മൂന്ന് മാസം  ഗർഭിണിയായ മകളെ നേരിൽ കാണാാൻ ഗവൺമെൻ്റ് നിയമ പ്രകാരം പേപ്പർ തയ്യാറാക്കി സ്വന്തം വാഹനം ഓടിച്ച് ഭർത്താവും ഭാര്യയും കൈപ്പട്ടൂരിൽ എത്തിയപ്പോഴാണ് ഇവർ ക്വാറൻ്റിയർ ആയത്.


പകർച്ചവ്യാധി നിലനിലനിൽക്കുന്നതിനാൽ അന്യസംസ്ഥാനത്ത് നിന്നും വന്നവരെയും ഇവിടെ സ്ഥിരം താമസിക്കുന്നവരെയും 14 ദിവസത്തേക്ക് വീടിനുള്ളിൽ താമസിക്കുവാനായി പോലീസും മറ്റ് ചുമതലപ്പെട്ടവരും നിർദ്ദേശം നൽകിയിട്ടുണ്ട്.

RELATED STORIES