കൊവിഡ്-19 നോടുള്ള ബന്ധത്തിൽ പെന്തെക്കോസ്ത് സഭാ നേതാക്കൾ അംഗീകരിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ

കൊവിഡ്-19 പെന്തക്കോസ്തു സഭാ നേതാക്കൾ അംഗീകരിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ

കുമ്പനാട്: കോവിഡ് -19ന്റെ പശ്ചാത്തലത്തിൽ ആരാധന  കേന്ദ്ര സംസ്ഥാന സർക്കാരുകൾ നൽകിയിരിക്കുന്ന മാർഗ്ഗ നിർദ്ദേശങ്ങൾ ചർച്ച ചെയ്യുവാൻ ഐ.പി.സി ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ്ജ് അവറുകൾ  വിളിച്ചു  ചേർത്ത  വിവിധ പെന്തെക്കോസ്ത് സഭാ നേതാക്കന്മാരുടെ (PICC) സംയുക്ത യോഗം 2020 ജൂൺ 8 രാവിലെ കുമ്പനാട് ഹെബ്രോൻപുരത്തു കൂടുകയുണ്ടായി.


പാസ്റ്റർ സാം ജോർജ്ജ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പാസ്റ്റർ പിഎസ് ഫിലിപ്പ് (എജി), ചർച്ചു ഓഫ് ഗോഡ് സഭകളെ പ്രതിനിധീകരിച്ചു പാസ്റ്റർ സി. സി. തോമസ്,പാസ്റ്റർ സണ്ണി കുട്ടി, പാസ്റ്റർ ഓ എം രാജു (ഡബ്ള്യു.എം.ഒ) മറ്റു സഭാ നേതാക്കന്മാർ, ഐപിസി സഭകളെ പ്രതിനിധീകരിച്ചു ജനറൽ ജോയിന്റ് സെക്രട്ടറി പാസ്റ്റർ എം.പി ജോർജ്ജ്‌കുട്ടി, ട്രഷറർ ബ്രദ. സണ്ണി മുളമൂട്ടിൽ, സ്റ്റേറ്റ് കൗൺസിലിനെ പ്രതിനിധീകരിച്ചു വൈസ് പ്രസിഡന്റ് പാസ്റ്റർ സി സി എബ്രഹാം, സെക്രട്ടറി പാസ്റ്റർ ഷിബു നെടുവേലിൽ, ട്രഷറർ ബ്രദ .പിഎം ഫിലിപ്പ് എന്നിവർ പങ്കെടുത്തു.


അംഗീകരിക്കപ്പെട്ട മാർഗ്ഗ നിർദ്ദേശങ്ങൾ താഴെ പറയുന്നു.


2020 ജൂൺ 8 ന്  കുമ്പനാട് നടന്ന യോഗത്തിൽ എടുത്ത തീരുമാനങ്ങൾ ആണ് മുകളിൽ പറഞ്ഞിരിക്കുന്നത്. ഈ പ്രത്യേക സാഹചര്യത്തിൽ ജൂൺ 30 ആം തീയതി വരെ നമ്മുടെ ആരാധനാലയങ്ങൾ തുറക്കാതെ ഇരിക്കുന്നതാണ് ഉചിതം, ഏതെങ്കിലും സഭകൾ ആരാധന നടത്തുന്ന പക്ഷം മേൽപ്പറഞ്ഞ മാർഗ്ഗനിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കുക... പ്രാദേശിക സഭകൾ ഏതെങ്കിലും തരത്തിലുള്ള നിയമ ലംഘനം നടത്തിയാൽ ആ സഭയുടെ പാസ്റ്ററും കമ്മറ്റി അംഗങ്ങളും മാത്രമായിരിക്കും ഉത്തരവാദികൾ എന്നും ഈ മാർഗ നിർദേശത്തിൽ പറയുന്നു... ആയതിനാൽ എത്രയും പെട്ടെന്ന് നമ്മുടെ സഭാ കൂടിവരവുകളിൽ എല്ലാവരും ഒരുമിച്ച് കൂടുവാൻ കഴിയുന്ന സാഹചര്യം ദൈവം ഒരുക്കി തരുവാൻ വളരെ പ്രാർത്ഥനയോടെ ആയിരിക്കുക. 

RELATED STORIES