പാടാം നമുക്ക് യേശുവിനായി

ലോക്ഡൗണിന്റെ വിരസത അകറ്റാൻ ക്രൈസ്തവ കൈരളിക്കായ് CYF UAE യുടെ ആഭിമുഖ്യത്തിൽ "പാടാം നമുക്ക് യേശുവിനായി" എന്ന പാട്ട് മത്സരം സംഘടിപ്പിക്കുന്നു... 


പാടാം നമുക്ക് യേശുവിനായി


 നിബന്ധനകൾ


1. മലയാളക്രിസ്തീയ ഗാനങ്ങളാണ് മത്സരത്തിനായി പരിഗണിക്കുന്നത്.


2. മത്സരാർത്ഥികൾക്ക്  രണ്ടര മിനിറ്റുമായിരിക്കും പാടുന്നതിനുള്ള സമയം. സമയപരിധി പിന്നിട്ട ഗാനങ്ങൾ പരിഗണിക്കുന്നതല്ല.


3. വീഡിയോ ആയി റെക്കോർഡ് ചെയ്ത ഗാനം താഴെ കാണുന്ന വാട്സ്ആപ്പ് നമ്പറിലോ, ഇ മെയിൽ വഴിയോ അയച്ചു തരണം. കൂടാതെ മത്സരാർഥിയുടെ പേര് വിവരങ്ങൾ അതോടൊപ്പം അയച്ചു തരണം.


4. സംഗീത ഉപകരണങ്ങളോ, ബാക്ക്ഗ്രൗണ്ട് മ്യൂസിക്കോ അനുവദിക്കുന്നതല്ല.


5. എഡിറ്റ് ചെയ്ത വീഡിയോകൾ പരിഗണിക്കുന്നതല്ല. റെക്കോർഡ് ചെയ്യുന്നവർ ശബ്ദ സംവിധാനത്തിന്റെ കൃത്യത ഉറപ്പു വരുത്തേണ്ടതാണ്.


6. മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് മുൻപായി മത്സരാർത്ഥി ക്രിസ്ത്യൻ യൂത്ത് ഫെല്ലോഷിപ്പ് യു എ ഇ ഫേസ്ബുക്, യൂട്യൂബ് സബ്സ്ക്രൈബ് ചെയ്യണം.ചെയ്യാത്തപക്ഷം മത്സരത്തിൽ പങ്കെടുക്കുവാൻ പറ്റുന്നതല്ല.


7. ആദ്യ ഘട്ട മത്സരങ്ങൾ ജൂൺ 15 മുതൽ. 


8. മത്സരത്തിന്റെ ആദ്യ രണ്ട് ഘട്ടത്തിൽ സോഷ്യൽ മീഡിയ വഴിയുള്ള ലൈക്, ഷെയർ എന്നിവ വിധി നിർണയത്തിന് പരിഗണിക്കുന്നതാണ്.  


9. മത്സരാർഥിയുടെ ഗാനങ്ങൾ ഫേസ്ബുക്ക്, യൂ ട്യൂബ് വഴി ജൂൺ 15 മുതൽ പ്രസിദ്ധീകരിക്കുന്നതാണ്. 


10. പോസ്റ്റ്‌ ചെയ്ത വീഡിയോകൾക്ക് വരുന്ന കമെന്റുകൾക്ക് സംഘാടകർ ഉത്തരവാദികളല്ല. 


11. മത്സരത്തിൽ പങ്കെടുക്കേണ്ടവരുടെ പ്രായപരിധി ചുവടെ ചേർക്കുന്നു.


ജൂനിയർ  8 -19 


സീനിയർ  20- 45


12. 2020 ജൂൺ 1 അടിസ്ഥാനമാക്കിയാണ് പ്രായപരിധി നിശ്ചയിക്കുന്നത്. 


13. വിധി കർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.


14. മത്സര ഘടനയിൽ മാറ്റം വരുത്താൻ സംഘാടകർക്ക് അനുവാദം ഉണ്ട്. 


കൂടുതൽ വിവരങ്ങൾക്കായി

Mail : cyfuae2020@gmail.com

Whatsapp : +971 566189156


 Facebook https://www.facebook.com/Christian-youth-fellowship-UAE-106616081065695/


Youtube link  https://www.youtube.com/channel/UCs4zAWoKxal7QA1V5oeCdMw

RELATED STORIES