ഇന്ത്യയിൽ രാത്രി 9 മണി മുതൽ രാവിലെ 5 മണിവരെ ആളുകൾ പുറത്തിറങ്ങരുത്; കർഫ്യൂ കർശനമാക്കാൻ കേന്ദ്രം

ന്യൂഡൽഹി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ത്യയിൽ രാത്രി 9 മണി മുതൽ രാവിലെ 5 മണിവരെ ആളുകൾ പുറത്തിറങ്ങരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇത് സംബന്ധിച്ചുള്ള കത്ത് കേന്ദ്രം സംസ്ഥാനങ്ങൾക്ക് അയച്ചു. ജൂണ്‍ 30വരെ രാത്രികാല കര്‍ഫ്യൂ തുടരും.

കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കർഫ്യൂ ശക്തമാക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായിട്ടാണ് കേന്ദ്രത്തിൻ്റെ തീരുമാനം. ആവശ്യ സർവീകൾ മാത്രമേ ഈ സമയത്ത് അനുവദിക്കാൻ പാടുള്ളൂ. ആൾകൂട്ടങ്ങൾ തടയണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു.

ദേശീയ - സംസ്ഥാന പാതകളിലൂടെ യാത്രക്കാരുമായി പോകുന്ന ബസുകളും ട്രെയിനുകളിലോ ബസുകളിലോ വിമാനത്തിലോ സഞ്ചരിച്ചെത്തി വീട്ടിലേക്ക് പോകുന്നവരുടെ വാഹനങ്ങളും തടയരുതെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സാധനങ്ങള്‍ കയറ്റിറക്ക് നടത്തുന്നതും തടയരുത്.

അവശ്യ സര്‍വീസുകളുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്നവര്‍ ഒഴികെ ഉള്ളവരുടെ യാത്രകള്‍ നിയന്ത്രിക്കാനാണ് രാത്രികാല കര്‍ഫ്യൂ. അഞ്ചാംഘട്ട ലോക്ക് ഡൗണില്‍ രാത്രികാല കര്‍ഫ്യൂവിന്റെ സമയദൈര്‍ഘ്യം കുറച്ചിരുന്നു.

RELATED STORIES