ഐപിസി  ഡൽഹി  സ്റ്റേറ്റ്  നു  കീഴിൽ  നോർത്ത്  ഡൽഹി  ഡിസ്ട്രിക്ട്  നിലവിൽ  വന്നു

ന്യൂ ഡൽഹി : ഡൽഹിയിൽ  ഐപിസി  യുടെ പ്രവർത്തനങ്ങൾ  ആരംഭിച്ചിട്ട്  അര  നൂറ്റാണ്ടിൽ  അധികമായെങ്കിലും ഐപിസി  നോർത്ത്  സെൻട്രൽ റീജിയൻ  1993 ൽ പാസ്റ്റർ  കെ. ജോയിയുടെ നേതൃത്വത്തിൽ  നിലവിൽ  വരികയും  പിന്നീട്  അത്  ഐപിസി  ഡൽഹി  സ്റ്റേറ്റ് ആയി  ഐപിസി  ജനറൽ  കൗൺസിൽ  അംഗീകരിക്കുകയും  ചെയ്തു.  ഇതുവരെ 9 ഡിസ്ട്രിക്ട് കളും  #നോർത്ത് മിഷൻ  ഏരിയ # എന്ന  ഒരു ഏരിയ  പ്രവർത്തനവും  ആണ്  ഉണ്ടായിരുന്നത്.  ഇപ്പോഴത്തെ  സ്റ്റേറ്റ്  പ്രസിഡന്റ്  പാസ്റ്റർ സാമുവൽ  എം  തോമസിന്റെ  ദർശനമായിരുന്നു  ഡൽഹിയുടെ  വടക്കൻ  ഏരിയകളിൽ  ഐപിസി യുടെ  സഭകളും,  പ്രവർത്തനങ്ങളും  ഇല്ലാത്ത  സ്ഥലങ്ങളിൽ  ഐപിസി  ക്ക് പുതിയ  പ്രവർത്തനങ്ങൾ  ആരംഭിക്കുക  എന്നത്.  അതിൻ പ്രകാരം 2018 ഒക്ടോബർ  മാസത്തിൽ  കൂടിയ  സ്റ്റേറ്റ്  പ്രസ്ബിറ്ററിയും,  കൗൺസിലും  പ്രസ്തുത  ഏരിയായിൽ  പ്രവർത്തന  അനുമതി  നൽകുകയും,  2019 ജനുവരി  1 ന്  പാസ്റ്റർ  സി. ജോൺ നെ  നോർത്ത്  മിഷൻ  ഏരിയ  കോ ഓർഡിനേറ്റർ  ആയി  നിയമിക്കുകയും ചെയ്തു.   18 മാസത്തെ  നിരന്തരമായ  പ്രവർത്തനങ്ങളുടെയും,  പ്രാർത്ഥനയുടെയും  ഫലമായി  25 ൽ  പരം  സഭകളും,  പ്രവർത്തനങ്ങളും നോർത്ത് ഏരിയായിൽ  ഐപിസി ഡൽഹി സ്റ്റേറ്റ് ന്  ഉണ്ടാകുവാനും  ഇടയായി.  

2020 ജൂണിൽ  കൂടിയ  സ്റ്റേറ്റ് പ്രസ്ബിറ്ററിയും  കൗൺസിലും പ്രസ്തുത  പ്രവർത്തനത്തെ  വിലയിരുത്തുകയും നോർത്ത്  മിഷൻ  ഏരിയ  എന്നത്  #നോർത്ത്  ഡിസ്ട്രിക്ട് # എന്നപേരിൽ  പുതിയ ഡിസ്ട്രിക്ട് ന്  അംഗീകാരം നൽകുകയും  ചെയ്തു.   

2020 ജൂലൈ  1 ന്  കൂടിയ  പ്രത്യേക  മീറ്റിംഗിൽ  സ്റ്റേറ്റ്  പ്രസിഡന്റ്  പാസ്റ്റർ സാമുവൽ  എം  തോമസ്  പ്രാർത്ഥിച്ചു  പുതിയ  ഡിസ്ട്രിക്ട്  നെ ദൈവകരങ്ങളിൽ  സമർപ്പിച്ചു.  ഏരിയ  കോ ഓർഡിനേറ്റർ  ആയി  പ്രവർത്തിച്ചു  വന്ന  പാസ്റ്റർ  സി.  ജോൺ നെ  ഐപിസി  ഡൽഹി സ്റ്റേറ്റ്  നോർത്ത്  ഡിസ്ട്രിക്ട് ന്റെ  ഡിസ്ട്രിക്  പാസ്റ്റർ ആയി  സ്റ്റേറ്റ്  നേതൃത്വo നിയമിച്ചു.


RELATED STORIES