ഐ. സി. പി.ഫ്, യൂ. എ .ഇ കരിയർ ഗൈഡൻസ്  സെമിനാർ ഇന്ന്.

ദുബായ്: ഐ. സി. പി.ഫ്, യൂ. എ .ഇ ആഭിമുഖ്യത്തിൽ ഓൺലൈൻ

കരിയർ ഗൈഡൻസ് സെമിനാർ നടത്തുന്നു. ജൂലൈ പതിമൂന്ന് വൈകുന്നേരം 7.30 ( യൂ. എ .ഇ സമയം ) 9 .00 ( ഇന്ത്യൻ സമയം ) നടത്തുന്ന സെമിനാറിൽ കൗൺസിലിംഗ് വിദഗ്‌ധയായ ഡോ. രമ മേനോൻ, വിദ്യാഭ്യാസ വിദഗ്‌ധനും, എഴുത്തുകാരനുമായ ഡഗ്ളസ് ജോസഫ് എന്നിവർ സെമിനാർ നയിക്കും.


പ്ലസ് ടു കഴിഞ്ഞു തിരഞ്ഞെടുക്കാവുന്ന പ്രൊഫഷണൽ കോഴ്‌സുകൾ , പത്താം ക്ലാസിനു ശേഷം ഏതു വിഷയം പഠിക്കണം തുടങ്ങിയ കാര്യങ്ങളിൽ മാർഗ്ഗനിർദേശം നൽകുന്നതാണ്. ഒൻപതാം ക്ലാസ്സ്‌ മുതൽ

പന്ത്രണ്ടാം ക്ലാസ്സ്‌ വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർഥികൾ, മാതാപിതാക്കൾ എന്നിവർക്കാണ് സെമിനാറിൽ പങ്കെടുക്കാവുന്നത്.

കരിയർ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ചുള്ള സംശയങ്ങൾ

പരിഹരിക്കുന്നതിനായി ചോദ്യോത്തര വേള ഉണ്ടായിരിക്കുന്നതാണ്.

ഐ. സി. പി.ഫ്, യൂ. എ .ഇ കോർഡിനേറ്ററായ സന്തോഷ് ഈപ്പൻ, ഡെന്നി

എന്നിവർ സെമിനാറിന് നേതൃത്വം നൽകും. സൂം പ്ലാറ്റുഫോമിൽ നടത്തുന്ന

സെമിനാറിന്റെ ഐ. ഡി: 956 563 8382.

RELATED STORIES