എം. ശിവശങ്കറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ എൻ.ഐ.എയോട്  കസ്റ്റംസ് അനുമതി ചോദിച്ചു

തിരുവനന്തപുരം: പിണറായി മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന് സ്വർണക്കടത്തിൽ നേരിട്ട് പങ്കുണ്ടെന്നതിന് തെളിവ് ലഭിച്ചിട്ടില്ല എങ്ങിലും എത്തിനോടുള്ള ബന്ധത്തില്‍ പിടിയിലായ ഫൈസൽ ഫരീദിനെ നാട്ടിലെത്തിച്ച് ചോദ്യംചെയ്താൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് സൂചന. വിദേശത്തെ ബന്ധങ്ങളും പരിശോധിച്ചശേഷമാവും ശിവശങ്കറിനെ ചോദ്യംചെയ്യുക. ഇതിന് യു.എ.ഇയിലെ ഇന്ത്യൻ എംബസിയുടെ സഹായം ലഭിക്കും.


ശിവശങ്കറിന്‍റെ വിദേശയാത്രകൾ മിക്കതും ഔദ്യോഗികമാണെങ്കിലും ഈ യാത്രകളിൽ പ്രതികൾ അനുഗമിച്ചിരുന്നോയെന്നും, സ്വർണക്കടത്തിന് പണം മുടക്കിയവരുമായി വിദേശത്ത് ബന്ധപ്പെട്ടിരുന്നോയെന്നും കണ്ടെത്തണം. കസ്റ്റംസ്, റവന്യൂ ഇന്റലിജൻസ് എന്നിവയ്ക്ക് പുറമെ ചില ഐ.പി.എസ് ഉദ്യോഗസ്ഥരും ഇന്ത്യൻ മിഷനിലുണ്ട്. ശിവശങ്കറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യാൻ അന്വേഷണ സംഘം എൻ.ഐ.എ ആസ്ഥാനത്ത് അനുമതി തേടിയിട്ടുണ്ട്.


ശിവശങ്കറിന്‍റെയും മുഖ്യമന്ത്രിയുടെ ഐ.ടി ഫെലോയായിരുന്ന അരുൺ ബാലചന്ദ്രന്‍റെയും അറിവോടെയായിരുന്നു സ്വർണക്കടത്തെന്നാണ് ഒന്നാം പ്രതി സരിത്തിന്‍റെ മൊഴി. എന്നാൽ സൗഹൃദത്തിനപ്പുറമുള്ള ബന്ധമുണ്ടായിരുന്നെന്ന് സമ്മതിക്കുന്നെങ്കിലും ശിവശങ്കറിനെ സ്വർണക്കടത്തുമായി ബന്ധിപ്പിക്കാനുള്ള വിവരങ്ങൾ സ്വപ്ന നൽകുന്നില്ല. മൂന്ന് പ്രതികളും ശിവശങ്കറിന്‍റെ പങ്കിനെക്കുറിച്ച് പരസ്പരവിരുദ്ധമായ മൊഴികളാണ് നൽകുന്നത്. ഇത് മനപൂർവ്വമാണെന്നാണ് അന്വേഷണസംഘം പറയുന്നത്. തന്നെ കുടുക്കി ശിവശങ്കറിനെ രക്ഷിക്കാനാണ് ശ്രമമെന്ന് അരുൺ ആരോപിക്കുന്നു. എപ്പോഴുള്ള നിജസ്ഥിതിക്കു മാറ്റമുണ്ടാകാന്‍ സാധ്യത ഉണ്ട് എന്നും മറ്റൊരു വാദം നിലനില്‍ക്കുന്നു. ഏതായലും അല്‍പ്പ ദിവസങ്ങള്‍ കാത്തിരുന്നാലെ പൂര്‍ണ്ണ വിവരങ്ങള്‍ പുറത്തു വരികയുള്ളൂ. 

RELATED STORIES