കേരള നിയമ സഭയിലെ ഒരു എം.എൽ.എ.യ്ക്ക് ലഭിക്കുന്ന നിലവിലുള്ള സൗകര്യങ്ങൾ ഒന്ന് പരിശോധിക്കാം

സ്ഥിരം മാസ അലവൻസ് : 

2,000 രൂപ

മണ്ഡലം അലവൻസ് : 

25,000 രൂപ

ടെലഫോൺ അലവൻസ് : 11,000 രൂപ

ഇൻഫർമേഷൻ   അലവൻസ്:4,000 രൂപ

മറ്റ് സ്വകാര്യ ചിലവ്  : 8,000 രൂപ


ആകെ മാസം :50000 രൂപ.


യാത്ര ചെയ്താലും ഇല്ലെങ്കിലും യാത്രാ ബത്ത : 20,000 രൂപ

ഇതിന് പുറമെ ഒരു കി.മീറ്റർ യാത്രയ്ക്ക് 10 രൂപ.


ട്രെയിനിൽ ഫസ്റ്റ് ക്ലാസ്സ് എ.സി. യിൽ സൗജന്യ യാത്രയും ഒരു കിമീറ്ററിന് ഒരു രൂപ തോതിൽ ചിലവിലേക്കും ലഭിക്കും.


ഇന്ധനം വാങ്ങിക്കാൻ ഒരു വർഷം 3 ലക്ഷം രൂപ.


ദിവസ ക്ഷാമബത്ത സംസ്ഥാനത്തിന് അകത്താണെങ്കിൽ ദിവസം :1000 രൂപ. 

പുറത്താണെങ്കിൽ ദിവസം 1200 രൂപ


ഒരു വർഷം വിമാനയാത്രയ്ക്ക് 50000 രൂപ.


മറ്റ് ചിലവിനത്തിൽ :

മെട്രോപൊളിറ്റൻ സിറ്റിയിൽ ദിവസം 2000 രൂപ.

മറ്റ് സ്ഥലങ്ങളിൽ 1500 രൂപ.


കുടുംബ സമേതം സൗജന്യ ചികിത്സ


വാഹനവായ്പ : 10 ലക്ഷം (പലിശ ഇല്ല )


ഭവന വായ്പ : 20 ലക്ഷം


പുസ്തകങ്ങൾ വാങ്ങാൻ ഒരു വർഷം 15,000/- രൂപ.


ഇത്രയുമാണ് ഒരു എം.എൽ.എ.യുടെ വരുമാനം. നമ്മുടെ നിയമസഭയിലേക്ക് തന്നെ ഒന്ന് എത്തി നോക്കുക.

നമ്മുടെ 140 ജനപ്രതിനിധികളിൽ  മൂന്ന് പേർ മാത്രമാണ് ബിസിനസ്സുകാർ. രണ്ട് പേർ അഭിനേതാക്കളും, മൂന്ന് പേർ കൃഷിക്കാരുമാണ്. ഇവരൊഴികെ ബാക്കി എല്ലാവരും തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ നൽകിയ സത്യവാങ്മൂലത്തിലെ തൊഴിൽ എന്ന കോളത്തിൽ പൂരിപ്പിച്ചത് രാഷ്ട്രീയ പ്രവർത്തനം, പൊതുപ്രവർത്തനം, സാമൂഹ്യ പ്രവർത്തനം എന്നീ മൂന്ന് വാക്കുകൾ (തൊഴിലുകൾ) ആണ്.  രാഷ്ട്രീയ പ്രവർത്തനവും പൊതുപ്രവർത്തനവും, സാമൂഹ്യ പ്രവർത്തനവും എപ്പോഴാണ് തൊഴിൽ ആയത് ? അതവിടെ നിൽക്കട്ടെ.


2011 ലെ നിയമസഭയിലെ എം.എൽ.എ. മാരുടെ ശരാശരി ആസ്തി 1.42 കോടിയായിരുന്നു. 5 വർഷം എം.എൽ.എ. ആയവർ 2016 ൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഇവരുടെ ആസ്തി നേരെ ഇരട്ടിച്ച് 2.82 കോടിയായി. മുകളിൽ കൊടുത്ത വരുമാനം കൊണ്ട് ഒരു  എം.എൽ.എ.യ്ക്ക് എങ്ങനെയാണ് കോടികളുടെ  ആസ്തികൾ സൃഷ്ടിക്കാൻ കഴിയുന്നത് ? 

അതിൽ ഒന്നാമൻ കെ.ബി.ഗണേഷ് കുമാർ ആണ്. 1702 ശതമാനത്തിൻ്റെ വളർച്ചയാണ് രേഖപ്പെടുത്തിയത്‌. അദ്ദേഹത്തിൻ്റെ ജോലി അഭിനയമാണ്. പക്ഷേ ബാക്കിയുള്ളവരുടെ കണക്കുകൾ കൂടി പരിശോധിക്കപ്പെടേണ്ടതുണ്ട്.

200 ശതമാനത്തിൽ കൂടുതൽ വളർച്ച രേഖപ്പെടുത്തിയവർ:

ഡോ:തോമസ് ഐസക്ക് : 519 %

മുല്ലക്കര രത്നാകരൻ : 507 % ഐ.സി.ബാലകൃഷ്ണൻ : 395 %

റോഷി അഗസ്റ്റിൻ : 384 %

ഇ.എസ്സ്.ബിജിമോൾ:  378 %

പി.ശ്രീരാമകൃഷ്ണൻ : 374 %

ചിറ്റയം ഗോപകുമാർ : 341 %

വി.എസ്സ്.അച്ചുതാനന്ദൻ : 288 %

വിജയദാസ് : 274 %

എസ്.രാജേന്ദ്രൻ : 268 %

തിരുവഞ്ചൂർ രാധാകൃഷ്ണൻ: 252 %

സണ്ണി ജോസഫ് : 224 %

ജി.എസ്സ്. ജയലാൽ : 221 %

ആർ.രാജേഷ് : 216 %


ഇത്തരത്തിലാണ് എം.എൽ.എ. മാരുടെ ആസ്തിയിൽ ഉണ്ടാവുന്ന വർദ്ധനവ്. പക്ഷേ  ജനപ്രതിനിധികളുടെ ആസ്തികൾ വർദ്ധിക്കുമ്പോൾ മറുവശത്ത് കഴിഞ്ഞ 7 വർഷം കൊണ്ട് സംസ്ഥാനത്തെ ദരിദ്രരുടെ എണ്ണം 20 ലക്ഷത്തിൽ നിന്ന് 35 ലക്ഷത്തിലേക്കാണ് ഉയർന്നത്. 


നാം ചിന്തിക്കേണ്ടത് രാഷ്ട്രീയ പ്രവർത്തനവും സാമൂഹ്യ പ്രവർത്തനവും 

പൊതുപ്രവർത്തനവും തൊഴിലായി പ്രഖ്യാപിച്ചത് എന്നു മുതലാണ് ?

അന്നുമുതൽ നമ്മുടെ നാടും നശിച്ച് തുടങ്ങി.......വിശക്കുന്നവരുടെ വേദന വിശപ്പ് എന്താണെന്ന് അറിയുന്നവർ തന്നെ നിയമനിർമാണസഭയിൽ എത്തിക്കട്ടെ. രാഷ്ട്രീയം തൊഴിലാക്കി ലാഭമുണ്ടാക്കുന്നവരെ തിരിച്ചറിയുകയെന്നത് രാഷ്ട്രീയത്തിൻ്റെ സംശുദ്ധിക്ക്  അനിവാര്യമായ കാലമാണിത്.  മാറ്റം അനിവാര്യവും.

സാധാരണ പൗരന് കഞ്ഞി എന്നും കുമ്പിളിൽ തന്നെ മാറണം ഈ ചട്ടങ്ങൾ മാറ്റണം ഈ  പ്രോട്ടോകോൾ.

RELATED STORIES