ലണ്ടന്‍ സ്കൂള്‍ ഓഫ് മിനിസ്ട്രീസ് ബൈബിള്‍ ക്ലാസ്സുകള്‍ക്കു തുടക്കംക്കുറിച്ചു

ലണ്ടന്‍: ലണ്ടൻ സ്ക്കൂൾ ഓഫ് മിനിസ്ട്രീസ് & തിയോളജി എന്ന പേരിൽ ലണ്ടനിൽ ആരംഭിച്ച വേദപഠനശാലയിൽ പുതിയ അദ്ധ്യയന വർഷത്തെ  ക്ലാസുകൾ ആരംഭിച്ചിരിക്കുന്നു.

2020 ഓഗസ്റ്റ് 10 ന്   നടത്തപ്പെട്ട ഉദ്ഘാടന യോഗത്തിൽ  പാസ്റ്റർ  തോമസ് ജോർജ് ആദ്ധ്യക്ഷനായിരുന്നു. പാസ്റ്റർ  വര്‍ഗീസ് തോമസ് സ്വാഗതവും ഡയറക്ടർ ഡോ.ജോ കുരിയൻ ഉദ്‌ഘാടനം ചെയ്തു. 

പാസ്റ്റർമാരായ  ജോൺ മത്തായി, ഷാജി വര്‍ഗീസ്,  അദ്ധ്യാപകരായ  സജി മാത്യു, എബ്രഹാം സാമുവേൽ, റോബിൻ വര്‍ഗീസ്, ശിമോനി കുരിയൻ തുടങ്ങിയവർ പാഠ്യവിഷയങ്ങൾ അവതരിപ്പിച്ചു. റവ. ഡോ. ജോ കുര്യൻ്റെ ഉള്ളിൽ  ദൈവം നല്കിയ ആത്മീക ദർശനമാണ് ഈ സ്ഥാപനത്തിൻ്റെ ആരംഭം.


ലീ യൂണിവേഴ്സിറ്റി (Lee University USA), IATA എന്നിവയുടെ   അംഗികാരമുള്ള ഒരു വർഷത്തെ നില്ക്കുന്ന കോഴ്സാണ് ക്രമീകരിച്ചിരിക്കുന്നത്.  C.Min, D.Th, B.Min, B.Th എന്നിവയാണ് കോഴ്സുകൾ എന്ന് അറിയുന്നു.

Zoom Flatform മുഖേനയുള്ള തത്സമയ ക്ലാസ്സുകൾ എല്ലാ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ UK സമയം (7 PM മുതൽ 9 വരെ) ഉണ്ടായിരിക്കും. 

ഈ പ്രവർത്തനത്തിൻ്റെ റെക്കോർഡഡ് ക്ലാസ്സിനുള്ള സൗകര്യവും സംഘാടകർ ഒരുക്കിയിട്ടുണ്ട് എന്നറിയുന്നു.

കൂടുതൽ വിവരങ്ങൾക്ക്:   

LSMT, 9 Norwood Road , Southall Midddx , UB2 EA, UK 
00447940444507 , 00447553226628 , 00442085715161

RELATED STORIES