ഓഡിറ്റോറിയങ്ങൾ ഉപാധികളോട് തുറക്കാൻ അനുമതി, വിദ്യാലയങ്ങൾ ഉടനടി തുറക്കുകയില്ല.

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ഓഡിറ്റോറിയവും ഉപാധികളോട് തുറന്ന് പ്രവർത്തിക്കാൻ ഗവൺമെൻ്റ് നിർദ്ദേശിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം നന്നായി വ്യാപിക്കുന്നതിനാൽ കേരളത്തിലെ വിദ്യാലയങ്ങൾ ഉടൻ തുറക്കുകയില്ല. കുട്ടികൾ ഓൺലൈൻ വിദ്യാഭ്യാസം ഇപ്പോൾ ചെയ്യുന്നത് പോലെ വരുന്ന ചില മാസങ്ങൾ കൂടെ മുന്നോട്ട് പോകേണ്ടതായി വരുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. 


ജനങ്ങൾ നന്നായി കാര്യങ്ങൾ മനസ്സിലാക്കി ശ്രദ്ധയോടെ ചെയ്താൽ ഈ വിഷയങ്ങൾക്ക് ഒരു പരിധി വരെ ചെറുത്ത് നിൽക്കാൻ കഴിയുമെന്നും ആരോഗ്യ പ്രവർത്തകരും മുൻകൂർ അറിയിച്ചിട്ടുണ്ട്. പേടിക്കാതെ രോഗം വരാതെ ഓരോരുത്തരും അവരവരെ ശ്രദ്ധിക്കുകയാണ് വേണ്ടതെന്ന് മുന്നറിയിപ്പും നൽകുന്നു.

RELATED STORIES