ഓണ്‍ലൈന്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

കണ്ണൂർ: ചര്‍ച്ച് ഓഫ് ഗോഡ് റൈറ്റേഴ്‌സ് ഫെലോഷിപ്പ് ഇന്‍ഡ്യയുടെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ പഠനോപകരണ വിതരണത്തിന്റെ അഞ്ചാം ഘട്ടം നടന്നു.


കണ്ണൂർ പരിയാരം മൗണ്ട് പാരാൻ ബൈബിൾ സെമിനാരിയിൽ ഫെലോഷിപ്പ് പ്രസിഡന്റ് പാസ്റ്റര്‍ ജെ. ജോസഫിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പരിയാരം സർക്കിൾ ഇൻസ്പെക്ടർ ഓഫ് പോലിസ് ശ്രീ കെ. വി ബാബു  ഉദ്ഘാടനം നിര്‍വ്വഹിച്ചു.


പാസ്റ്റര്‍മാരായ ഷൈജു തോമസ്, ഷിബു.കെ മാത്യു, സാംകുട്ടി മാത്യു, പി. വി മാത്യു എന്നിവര്‍ പ്രസംഗിച്ചു.

RELATED STORIES