കോവിഡും, ജനങ്ങളും, പിന്നെ കേരളാ പോലീസും......
Author: ഡോ. സന്തോഷ് പന്തളംReporter: News Desk 07-Dec-2020
10,892

ഏകദേശം ഒരു വര്‍ഷത്തോളമാക്കുന്നു കോവിഡ് 19 എന്ന സ്നേഹ പേരില്‍ ഒരു വില്ലന്‍ ലോകരാജ്യങ്ങളില്‍ നിര്‍ത്തമാടികൊണ്ടിരിക്കുന്നു. പേര് പോലെ തന്നെ പലരെയും കോമയിലാക്കുയും വെള്ളം പോലെ മനുഷ്യജീവനെ കോരി കളയുകയും ചെയ്യുന്ന മഹാവീരനും കണ്ണുകൊണ്ട് കാണാന്‍ പറ്റാത്ത ചെറിയൊരു അണുവാണ് കോവിഡ് 19. എത്ര മികവുള്ള മൈക്രോ സ്കോപ്പ് കൊണ്ട് നോക്കിയാലും കൃത്യമായി കണ്ടു പിടിക്കുവാന്‍ കഴിയാത്ത മനുഷ്യന്‍റെ ബത്തശത്രുവാണ് കൊറോണാ എന്ന കോവിഡ് 19.
എങ്കിലും മനുഷ്യ ശരീരത്തില്‍ കടന്നു വരുന്ന ഈ അണുവിന്‍റെ ജീവന് കേവലം 20 സെക്കന്‍റുകള്‍ മാത്രമേ ആയുസുള്ളു. നാമുപയോഗിക്കുന്ന സോപ്പ് ഉപയോഗിച്ച് കൈ കഴുകിയാല്‍ ഈ അണുവിനെ പെട്ടെന്ന് നശിപ്പിച്ച് കളയുവാന്‍ നമ്മുക്ക് കഴിയും. എങ്കില്‍പ്പോലും ഈ വില്ലനെ ആര്‍ക്കും മനുഷ്യന്‍റെ വരുതിയില്‍ നിറുത്തുവാനോ, തളച്ചിടുവാനോ, ഉന്മൂലനാശം ചെയ്യുവാനോ ഇന്നത്തെ ലോകത്തിന് കഴിയുന്നില്ല.
ഇത്രമാത്രം ലോകജനത നിരാശയിലും ഭയത്തിലുമായിരിക്കുന്ന സാഹചര്യത്തിലും നമ്മുടെ നിയമ പാലകരില്‍ ചിലര്‍ കേരളത്തിന്‍റെ ചില ഭാഗത്ത് അഴിഞ്ഞാടുന്നു എന്ന ദു:ഖകരമായ വാര്‍ത്തകളും വീഡിയോ ദൃശ്യങ്ങളും ജനസമൂഹം നിരന്തരം ഇവിടെ കണ്ടുകൊണ്ടിരിക്കുന്നു. ചില പോലീസുക്കാര്‍ പൊതുജനത്തോട് യാതൊരു ബഹുമാനമോ സ്നേഹമോ ഇല്ലാത്ത നിലയില്‍ പെരുമാറുന്നതായി കാണുന്നു. നെയ്യാര്‍ഡാം പോലീസ് സ്റ്റേഷനിലെ ഒരു പോലീസുക്കാരന്‍ ജോലി സമയത്ത് ശരീരത്തില്‍ പകുതി യൂണിഫോം പോലും ധരിക്കാതെ, മാസ്ക്ക് ധരിക്കാതെ സ്റ്റേഷന്‍റെ മുമ്പില്‍ നിന്നു കൊണ്ട് പരാതിക്കാരനെയും ഒപ്പം ഉണ്ടായിരുന്ന പരാതിക്കാരന്‍റെ മകളെയും അസഭ്യവും വെല്ലുവിളിയും അഹങ്കാരവും നടത്തുന്നതായി ഞാന്‍ വീഡിയോയില്‍ കൂടി കാണാന്‍ ഇടയായി.
ഇത് ഒരു സ്ഥലത്തെ വിഷയം മാത്രമല്ല ഇതിന് സമാനമായ വിഷയങ്ങള്‍ കേരളത്തിലെ മറ്റ് ചില പോലീസ് സ്റ്റേഷനുകളിലും നടന്നിട്ടുളളതായ വീഡിയോകളും ശബ്ദരേഖകളും ഞങ്ങളില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.
ഇതിനെക്കുറിച്ച് ഞങ്ങള്‍ നടത്തിയ അന്വേഷിച്ചപ്പോള്‍ അവര്‍ക്ക് തെറ്റുപറ്റിയതാണ് എന്ന് പോലീസ് സമ്മതിക്കുന്നില്ല. ഒപ്പം തെറ്റുചെയ്ത പോലീസുക്കാകാരെ സംരക്ഷിക്കുവാന്‍ വേണ്ടി ചില ഒഴികഴിവുകളാണ് പോലീസിന്‍റെ ഭാഗത്ത് നിന്നും വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കുന്നു എന്നാണ് ഇവിടെത്തെ മറ്റൊരു തമാശ. അത് അങ്ങനെയാണല്ലോ നില്‍ക്കുന്ന പ്രസ്ഥാനത്തോട് കൂറ് കാണിക്കണം, അതാണല്ലോ അതിന്‍റെതായ മറ്റൊരു ശരി.