കോവിഡ് മഹാമാരിയിൽ നാടിനു സാന്ത്വനമായി നൂറനാട് പടനിലം സൈനിക കൂട്ടായ്മ

നൂറനാട് പടനിലം സൈനിക കൂട്ടായ്മയുടെ നേതൃത്വത്തിൽ ഭക്ഷ്യ ധാന്യ കിറ്റും പച്ചക്കറിയും വിതരണം ചെയ്തു.. കോവിഡ് മഹാമാരി മൂലം ദുരിതത്തിൽ ആയ നൂറനാട് പാലമേൽ പഞ്ചായത്തുകളിലെ  നൂറോളം  കുടുംബങ്ങളിലേക്കാണ്  സഹായം എത്തിച്ചു നൽകിയത്.. അതോടൊപ്പം തന്നെ   കോവിഡ്- 19  എന്ന മഹാമാരി തടയാൻ   അഹോരാത്രം  നിസ്വാർത്ഥ സേവനം  നടത്തുന്ന  പോലീസ്  സേനക്കും..  ആരോഗ്യ മേഖലയിലെ പ്രവർത്തകർക്കും  ഈ സൈനിക കൂട്ടായ്മ  സ്നേഹാദരവ് നൽകി  അഭിനന്ദിച്ചു  നൂറനാട്   പോലീസ്  സ്റ്റേഷനിലും  നൂറനാട് പാലമേൽ ആരോഗ്യ കേന്ദ്രങ്ങളിലും  ആണ്‌ കോവിഡ് -19  പ്രതിരോധത്തിന് ആവശ്യ വസ്തുക്കൾ ആയ മാസ്കും മറ്റും നൽകി 

അവരോടുള്ള    ആദരവ്  അറിയിച്ചതു..

മേഖലയിലെ  ജീവകാരുണ്യ പ്രവർത്തനങ്ങളിൽ  സജീവ സാന്നിദ്യമായ ഈ കൂട്ടായ്മ.. ഈ കോവിഡ് കാലത്തും അതു തുടരുന്നു  തലച്ചോറിൽ ഗുരുതര രോഗം ബാധിച്ചു ചികിത്സയിൽ കഴിയുന്ന ഒരു കുഞ്ഞിന് മരുന്നിനും ചികിത്സക്കും വേണ്ടിയുള്ള തുക കൈമാറി ഏവർക്കും മാതൃക ആകുകയാണ് 


മാതൃ രാജ്യത്തെ നെഞ്ചോട് ചേർത്ത് മഴയിലും ചൂടിലും  കൊടും  മഞ്ഞിലും   പ്രതിരോധം തീർക്കുന്ന ജവാന്മാർ.. സമൂഹത്തിനു ആവശ്യമായി വന്നപ്പോൾ നന്മകളുമായി മുന്നിട്ടു ഇറങ്ങിയിരിക്കുകയാണ് തങ്ങൾക്കു  കിട്ടുന്ന മാസ ശമ്പളത്തിൽ നിന്നും ഒരു തുക സമൂഹ സേവനത്തിനായി മാറ്റി വെച്ച് ഇനിയും ഇതുപോലെ ഉള്ള നന്മകളുമായി എന്നു ഉണ്ടാകും എന്നു സംഘടന ഭാരവാഹികൾ അറിയിച്ചു....  ചടങ്ങിൽ നൂറനാട് പടനിലം സൈനിക കൂട്ടായ്മയിലെ അംഗങ്ങളായ ബൈജു. അനീഷ്. ഉല്ലാസ്. നന്ദു. അമൽ നാഥ് എന്നിവർ  പങ്കെടുത്തു.

RELATED STORIES

 • ത്രി ദിന സുവിശേഷ യോഗങ്ങൾ - ഐപിസി ഡൽഹി സ്റ്റേറ്റ് സോദരി സമാജത്തിന്റെ ആഭിമുഖ്യത്തിൽ 2021 ജൂൺ 17,18,19(വ്യാഴം, വെള്ളി, ശനി) ദിവസങ്ങളിൽ വൈകിട്ട് 7 മണി മുതൽ 9 മണി വരെ സുവിശേഷ യോഗങ്ങൾ നടത്തപ്പെടും. ഐപിസി ഡൽഹി സ്റ്റേറ്റ് മുൻ പ്രസിഡന്റ്റും, സീനിയർ ശുഷ്‌റൂഷകനും, രക്ഷാധികാരിയും ആയ പാസ്റ്റർ. കെ. ജോയി മീറ്റിംഗ് ഉൽഘാടനം ചെയ്യും. സ്റ്റേറ്റ് പ്രസിഡന്റ്. പാസ്റ്റർ ഷാജി ദാനിയേൽ, സ്റ്റേറ്റ് സെക്രട്ടറി. പാസ്റ്റർ. സാം ജോർജ്, സിസ്റ്റർ. രേഷ്മ തോമസ് (ഒകെലഹോമ), സിസ്റ്റർ. കരൻ തോമസ് (കാലിഫോർണിയ )എന്നിവർ ദൈവവചന സന്ദേശങ്ങൾ നൽകും. പാസ്റ്റർ സ്റ്റാൻലി ഐസക്, ബ്രദർ ഗ്ലാഡ്സൺ ബിജു, ഇവഞ്ചലിസ്റ്റ്. ആൻസൺ എബ്രഹാം എന്നിവർ ആരാധനക്ക് നേതൃത്വo നൽകും.

  ഐ.പി.സി. ഡൽഹി സ്റ്റേറ്റ് നോർത്ത് ഡിസ്ട്രിക്ട് 2021-2022 ലേക്ക് പുതിയ പ്രവർത്തക സമിതി. - ഐ.പി.സി. ഡൽഹി സ്റ്റേറ്റ് നോർത്ത് ഡിസ്ട്രിക്ട് ന് 2021-2022 പ്രവർത്തന വർഷത്തേക്ക് പുതിയ പ്രവർത്തക സമിതി നിലവിൽ വന്നു. പ്രസിഡന്റ്. പാസ്റ്റർ. സി. ജോൺ(ഐ.പി.സി. മുഖർജിപാർക്ക്‌), വൈസ് പ്രസിഡന്റ്. ഇവഞ്ചലിസ്റ്റ്. ബൽവാൻ സിംഗ് (ഐ.പി.സി സോണിപത്), സെക്രട്ടറി. ഇവഞ്ചലിസ്റ്റ്. വിജേന്ദർ സിംഗ് (ഐ.പി.സി ജജ്ജർ ), ട്രഷറർ. ബ്രദർ. കെ. സി. ഫിലിപ്പോസ് (ഐ.പി.സി മുഖർജിപാർക്ക്‌ ) എന്നിവർ എക്സിക്യൂട്ടീവ് പോസ്റ്റ്‌ ലേക്കും, കൌൺസിൽ അംഗങ്ങൾ ആയി ഇവഞ്ചലിസ്റ്റ് അമർജീത് സിംഗ് (ഐ.പി.സി പാനിപ്പത് ), ഇവഞ്ചലിസ്റ്റ്. അംഗരേജ് സിംഗ് (ഐ.പി.സി.സത്യം വിഹാർ), പാസ്റ്റർ. പ്രദീപ്‌ ജോൺ (ഐ.പി.സി. ഗന്നോർ)പാസ്റ്റർ. ജോൺസൺ ജോസഫ് (ഐ.പി.സി. ജസ്സൊ

  വ്യാജ വിദ്യാർത്ഥികളെക്കുറിച്ച് മുന്നറിയിപ്പ് നൽകി കേരള പൊലീസ് - കേരള പൊലീസിന്റെ ഫേസ്ബുക്ക് കുറിപ്പ്: ഓൺലൈൻ ക്ലാസുകളുടെ ലിങ്ക്, പാസ്‌വേഡ് എന്നിവ കൈമാറരുതേ. ഓൺലൈൻ ക്ലാസുകളിൽ വ്യാജന്മാർ നുഴഞ്ഞുകയറി പാട്ടും ഡാൻസും തെറിയഭിഷേകവും നടത്തിയ സംഭവം അടുത്തിടെയാണ് ഉണ്ടായത്. ഒരു പൊതുവിദ്യാലയത്തിന്റെ ഓൺലൈൻ ക്ലാസിനിടെ കറുത്ത വേഷവും മുഖംമൂടിയും ധരിച്ച് ‘വ്യാജവിദ്യാർഥി’ ഡാൻസ് ചെയ്തു. കൊല്ലത്തെ ഒരു സ്കൂളിൽ ഒൻപതാം ക്ലാസിലെ ഓൺലൈൻ റൂമിലെ കമന്റ് ബോക്സിൽ തെറിയഭിഷേകവുമുണ്ടായി. ക്ലാസിനിടെ സിനിമ, കോമഡി ക്ലിപ്പിങ്ങുകൾ, ട്രോളുകൾ എന്നിവയും പ്രത്യക്ഷപ്പെടുന്നുണ്ട്. 40 കുട്ടികളുള്ള ക്ലാസിൽ 48 കുട്ടികൾവരെയെത്തിയ സംഭവവുമുണ്ടായി. ഓൺലൈൻ വഴി പ്രവേശ

  ആരാധനാലയങ്ങൾ തുറക്കാത്തതിനെതിരെ രോക്ഷവുമായി NSS - സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ നാലു മേഖലകളായി തിരിച്ചിട്ടുണ്ട്. പോസിറ്റിവിറ്റി നിരക്ക് എട്ടിൽ താഴെ ഉള്ളതാണ് എ വിഭാഗം. എട്ടിനും 20 നും ഇടയിലുള്ളത് ബി വിഭാഗം. ഇരുപതിന് മുകളിൽ സി വിഭാഗം. 30 ന് മുകളിൽ ഡി വിഭാഗം. എ വിഭാഗത്തിൽ ബിവറേജസ് ഔട്ട്‌ലെറ്റുകൾ ഉൾപ്പെടെ എല്ലാ കടകളും തുറക്കാൻ അനുമതിയുണ്ട്. ബി വിഭാഗത്തിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും തുറക്കാം. സി വിഭാഗത്തിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ എല്ലാ ദിവസവും തുറക്കാൻ അനുമതി ഉള്ളപ്പോൾ ചെരുപ്പ് സ്റ്റേഷനറി തുണിത്തരങ്ങൾ എന്നിവ വിൽക്കുന്ന കടകൾ വെള്ളിയാഴ്ച ദിവസം തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. അങ്ങനെ ഇരിക്കെയാണ് ആരാധനാലയങ്ങളോട് മാത്രം വിവേചനമെന്ന് ജി. സുകുമാരൻ നായർ ചൂണ്ടിക്കാട്ടുന്നു.

  കെ. സുരേന്ദ്രനെതിരെ കേസെടുക്കാമെന്ന് കോടതി ഉത്തരവ് - സുൽത്താൻ ബത്തേരി എസ്എച്ച്ഒക്കാണ് കോടതി നിർദേശം നൽകിയത്. എംഎസ്എഫ് സംസ്ഥാന പ്രസിഡണ്ട് പികെ നവാസിന്റെ പരാതിയിലാണ് കോടതി നടപടിയെടുത്തത്. സുൽത്താൻ ബത്തേരി മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായി താമര ചിഹ്നത്തിൽ മത്സരിക്കാൻ കെ സുരേന്ദ്രൻ സികെ ജാനുവിന് രണ്ട് ഘട്ടങ്ങളിലായി അമ്പത് ലക്ഷം രൂപ നൽകിയതിൽ അന്വേഷണം വേണമെന്നായിരുന്നു ഹർജിയിലെ പ്രധാന ആവശ്യമെന്ന് പി.കെ. നവാസിന്റെ അഭിഭാഷകൻ സജൽ പറഞ്ഞു. പത്ത് ലക്ഷം രൂപ തിരുവനന്തപുരത്തെ ഹൊറൈസൺ ഹോട്ടലിൽ വച്ചും നാൽപ്പത് ലക്ഷം രൂപ സുൽത്താൻ ബത്തേരിയിൽ വച്ചും കൈമാറിയെന്നാണ് സാക്ഷികളുടെ വെളിപ്പെടുത്തൽ. വെളിപ്പെടുത്തൽ കോടതിയിൽ ഹാജരാക്കിയിരുന്നു. നേരത്തെ കോഴയുമായി ബന്ധപ്പെട്ട ഫോൺ സംഭാഷണങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ ആരോപണങ്ങൾ സുരേന്ദ്രൻ നിഷേധിക്കുകകയാണ്.

  കെഎസ്ആർടിസി പരിമിതമായി സർവീസ് നടത്തും - സംസ്ഥാനത്ത് 17 മുതൽ കോവിഡ് നിയന്ത്രണങ്ങൾ ഇളവുകളുണ്ട്. ഈ സാഹചര്യത്തിൽ യാത്രക്കാരുടെ നിർദേശം അനുസരിച്ച് സംസ്ഥാനത്ത് ഉടനീളം കെഎസ്ആർടിസി പരിമിതമായ സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും സർവീസ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സി,ഡി കാറ്റഗറിയിൽ ഉൾപെടുത്തി, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനം കൂടിയ പ്രദേശങ്ങളിൽ സ്റ്റോപ്പ് അനുവദിക്കില്ല. യാത്രക്കാർ കൂടുതൽ ഉള്ള

  കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി - മലയാളി യുവാവിനെ ഷാർജയിൽ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഷാര്‍ജ അബു ഷഗാരയിലാണ് ഇടുക്കി നെടുങ്കണ്ടം കൂട്ടാര്‍ സ്വദേശി വിഷ്ണു വിജയന്‍ (25) നെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ബാര്‍ബര്‍ ഷോപ്പ് തൊഴിലാളിയാണ് മരിച്ച വിഷ്ണു വിജയന്‍. അതേസമയം,ആഫ്രിക്കന്‍ വംശജരാണ് കൊലയ്ക്ക് പിന്നിലെന്നാണ് സൂചന. ഷാര്‍ജ പോലീസ് സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. പ്രതികളെന്ന് സംശയിക്കുന്നവരെ അറസ്റ്റ് ചെയ്തു.

  കേരളത്തിലേക്ക് ബംഗളൂരുവില്‍ നിന്ന് രണ്ട് ട്രെയിനുകള്‍ കൂടി - അന്തര്‍ സംസ്ഥാന യാത്രക്കാരുടെ തിരക്ക് ലോക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ കൂടുെമന്നതിനെ തുടര്‍ന്നാണ് കൂടുതല്‍ ട്രെയിന്‍ സര്‍വിസുകള്‍ പുനരാരംഭിക്കാക്കുന്നത്. കെ.എസ്.ആര്‍ ബംഗളൂരു, എറണാകുളം (02677), മൈസൂരു, ബംഗളൂരു-കൊച്ചുവേളി (06315) സ്പെഷല്‍ എന്നീ ട്രെയിനുകളാണ് പുനരാരംഭിക്കുന്നത്. ഇവയുടെ ടിക്കറ്റ് റിസ

  ബ്ലാക്ക്, വൈറ്റ്, യെല്ലോ ഫംഗസുകൾക്ക് പിന്നാലെ ഗ്രീൻ ഫംഗസും സ്ഥിരീകരിച്ചു - കൊവിഡ്​ രോഗമുക്​തി നേടിയ ഇൻഡോർ സ്വദേശിയിലാണ് രോഗബാധ കണ്ടെത്തിയത്. മധ്യപ്രദേശിൽ ചികിത്സയിലിരുന്ന ഇയാളെ വിദഗ്​ധ ചികിത്സക്കായി മുംബൈയിലേയ്ക്ക്​ മാറ്റി. ഇയാളിൽ ബ്ലാക്ക്​ ഫംഗസ്​ രോഗം നേരത്തെ സ്ഥിരീകരിച്ചിരുന്നു. കൊവിഡ്​ രോഗമുക്​തി നേടിയയാളെ വിശദ പരിശോധനക്ക്​വിധേയമാക്കിയപ്പോഴാണ്​ ഗ്രീൻ ഫംഗസ്​ കണ്ടെത്തിയതെന്ന്​ ശ്രീ അരബി​ന്ദോ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ മെഡിക്കൽ സയൻസിലെ ഡോക്​ടറായ രവി

  പാസ്റ്റർ ടി.ഐ. ഫ്രാൻസിസ് അന്തരിച്ചു. - സെവൻത്ഡേ അഡ്‌വെന്റിസ്റ്റ് സഭയുടെ മുൻ പ്രസിഡന്റ് പാസ്റ്റർ ടി.ഐ. ഫ്രാൻസിസ് (98) നിര്യാതനായി. തിരുവല്ല താഴ്ചപറമ്പിൽ കുടുംബാംഗമാണ്. സംസ്‌കാരം 17-06-2021 വ്യാഴം രാവിലെ 09:30 ന് എറണാകുളം സെവൻത്ഡേ അഡ്‌വെന്റിസ്റ്റ് പള്ളിയിൽ. സഭയുടെ തെക്കൻ കേരളം, കർണ്ണാടക സെക്ഷനുകളുടെ പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. ഒറ്റപ്പാലം സെവൻത് ഡെ ആശുപത്രിയുടെ സ്ഥാപകനാണ്. അഡ്വെന്റിസ്റ്റ് വേൾഡ് റേഡിയോ മലയാളം വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്നു. കൊട്ടാരക്കര സെവൻത് ഡെ സ്കൂളിന്റെ ഡീനായും പ്രവർത്തിച്ചു.

  പോസ്റ്റ് കോവിഡ് ലക്ഷണങ്ങള്‍ നിസാരമാക്കരുത് - വിദഗ്ധ ചികിത്സ ആവശ്യമായി വരുന്ന രോഗികളെ താലൂക്ക്, ജില്ലാ ആശുപത്രികളില്‍ സജ്ജമാക്കിയ സ്‌പെഷ്യാലിറ്റി, പോസ്റ്റ് കോവിഡ് ക്ലിനിക്കുകളിലേക്കും മെഡിക്കല്‍ കോളേജുകളിലേക്കും റഫര്‍ ചെയ്യുന്നതിനുള്ള സംവിധാനവും ഒരുക്കുന്നതാണ്. ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ക്കും വേണ്ടി സ്റ്റേറ്റ് കണ്‍ട്രോള്‍ റൂമിലെ സ്റ്റേറ്റ് റാപ്പിഡ് റെസ്‌പോണ്‍സ് ടീമില്‍ ഒരു കമ്മിറ്റി രൂപികരിച്ചിട്ടുണ്ട്. സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയുടെ സഹായത്തോടെ സ്വകാര്യ മേഖലയിലെ ആശുപത്രികളിലെ പോസ്റ്റ് കോവിഡ് ക്ലിനിക്കുകളുടെ പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കുന്നതിന് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആരും പോസ്റ്റ് കോവിഡ് ലക്ഷണങ്ങള്‍ നിസാരമായി കാണരുത്. ഇ സഞ്ജീവനി വഴിയോ പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ വഴിയോ ചികിത്സ തേടേണ്ടതാണെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു. സംശയങ്ങള്‍ക്ക് ദിശ 104, 1056 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

  പിന്നണി ഗാനങ്ങളുടെ പിന്നാമ്പുറം: പട്ടം സനിത്ത് - ആകാശവാണി, ദൂരദര്‍ശന്‍ തുടങ്ങി നിരവധി ചാനലുകളില്‍ അദ്ദേഹം പ്രോഗ്രാം അവതരിപ്പിക്കുന്നു. ജډസിദ്ധമായി ലഭിച്ച ശബ്ദമാധുര്യം ഇക്കാലയളവിലും നിലനിര്‍ത്തിവരുന്ന പട്ടം സനിത്ത് സംഗീത വഴിയില്‍ തന്റെതായ ഇടം കണ്ടെത്തി യാത്ര തുടരുകയാണ്. രാമസ്വാമിയുടെയും സരോജിനിയമ്മയുടെയും മകനാണ്. ഭാര്യ: രതിക. മകന്‍: ലയോള സ്കൂളില്‍ പ്ലസ് വണ്ണിനു പഠിക്കുന്ന എസ്. അനൂപ്.

  സ്ഫോടകവസ്തുക്കൾ കണ്ടെത്തി - പത്തനാപുരം ക​ശു​മാ​വി​ൻ തോ​ട്ട​ത്തി​ൽ​നി​ന്നാണ് സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തിയത്. രഹസ്യ വിവരത്തിനെ തുടർന്ന് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ നടത്തിയ പരിശോധനയിൽ ആണ് ഇവ കണ്ടെത്തിയത്. കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. കണ്ടെത്തിയത് ജ​ലാ​റ്റി​ൻ​സ്റ്റി​ക്, ഡി​റ്റ​നേ​റ്റ​ർ, ബാ​റ്റ​റി, വ​യ​റു​ക​ൾ എന്നിവയാണ്.

  മ്യൂസിയങ്ങളും സ്മാരകങ്ങളും തുറക്കും - രാജ്യത്ത് കൊവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തിൽ താജ്മഹലും ചെങ്കോട്ടയും ഉൾപ്പെടെ രാജ്യത്തെ എല്ലാ സ്മാരകങ്ങളും തുറക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകി. ജൂൺ 16 മുതൽ തുറക്കുമെന്ന് കേന്ദ്രപുരാവസ്തു വകുപ്പ് അറിയിച്ചു. കൊവിഡ് 19 പശ്ചാത്തലത്തിൽ രാജ്യത്തെ എല്ലാ സ്മാരകങ്ങളും അടച്ചിരുന്നു. സുരക്ഷാ മുൻകരുതലുകളോടെയും നിയന്ത്രണങ്ങളോടെയുമായിരിക്കും സ്മാരകങ്ങൾ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുക.

  പ്രതിദിനം രണ്ട് മുതല്‍ രണ്ടര ലക്ഷം പേര്‍ക്ക് വാക്സിന്‍ നല്‍കുക ലക്ഷ്യം: ആരോഗ്യമന്ത്രി - സര്‍ക്കാരിന്റെ ഫലപ്രദമായ ഇടപെടലിന്റേയും ലോക്ഡൗണിന്റേയും ഫലമായി രണ്ടാം തരംഗത്തിന്റെ തീവ്രത കുറഞ്ഞ് വരികയാണ്. നിലവില്‍ കോവിഡിനായി മാറ്റിവച്ചിരിക്കുന്ന കിടക്കകളില്‍ 47 ശതമാനത്തിൽ മാത്രമാണ് രോഗികളുള്ളത്. പക്ഷെ മൂന്നാം തരംഗം മുന്നില്‍ കണ്ട് സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ കൂടുതല്‍ കിടക്കകള്‍ സജ്ജമാക്കുന്നതാണ്. ഓക്സിജന്‍ കിടക്കകള്‍, ഐ.സി.യു., വെന്റിലേറ്റര്‍ എന്നിവയുടെ എണ്ണവും കൂട്ടുന്നതാണ്. ഓക്സിജന്‍ ക്ഷാമം ഉണ്ടാകാതിരിക്കാന്‍ പ്രതിദിന ഉത്പാദനം 60 മെട്രിക് ടണ്‍ ആക്കി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. അനുവദിച്ച ഓക്സിജന്‍ പ്ലാന്റുകള്‍ എത്രയും വേഗം പൂര്‍ത്തിയാക്കേണ്ടതാണ്. മരുന്നുകള്‍, ഉപകരണങ്ങള്‍, പരിശോധനാ സാമഗ്രികള്‍, സുരക്ഷാ ഉപകരണങ്ങള്‍ എന്നിവ നേരത്തെ തന്നെ സംഭരിക്കാന്‍ കെ.എം.എസ്.സി.എല്ലിന് നിര്‍ദേശം നല്‍കി.

  കേരള പത്ര പ്രവർത്തക അസോസിയേഷൻ ഭക്ഷ്യധാന്യ കിറ്റുകളും പച്ചക്കറി ളും വിതരണം ചെയ്തു. - നിർദ്ധന കുടുംബങ്ങൾക്ക് അസോസിയേഷൻ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റുകളും പച്ചക്കറിയും നൽകി. കേരള പത്ര പ്രവർത്തക അസോസിയേഷൻ നിർദ്ധനരായവർക്ക് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റുകളും പച്ചക്കറിയും നൽകി. ഓർഗനൈസിംങ് സെക്രട്ടറി എൻ. അമർനാഥ് നേതൃത്വം നൽകി ജില്ലാ ഓർഗനൈസിംങ് സെക്രട്ടറി എൻ. അമർനാഥ് നേതൃത്വം നൽകി.

  നമ്മളാൽ കഴിയുന്ന നിലയിൽ കരുണയിൻ കരം നീട്ടിയാലും - ഇപ്പോൾ ഒക്സിജൻ മാസ്ക് കൊടുത്തിരിക്കുന്നു. ഭാര്യയും 6 ഉം 9 ഉം വയസുള്ള രണ്ടു കുട്ടികളും വളരെ വേദനയോടെ കഴിയുന്നു. ചികിത്സയ്ക്ക് ആവശ്യമായ സാംബത്തികമില്ലാത്തതിനാൽ വളര പ്രയാസപ്പെടുന്ന ഈ കുടുംബത്തിന് വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും കഴിയുമെങ്കിൽ ചെറിയ സഹായം ചെയ്ത് കൊടുക്കുകയും ചെയ്യണമേ.

  വി.ജെ.കുര്യൻ (IAS) വിരമിക്കുന്നു - എറണാകുളം ജില്ലാ കളക്ടർ എസ്.സുഹാസിന് സിയാൽ മാനേജിങ് ഡയറക്ടറുടെ അധികച്ചുമതല താൽക്കാലികമായി നൽകിയിട്ടുണ്ട്. അടിസ്ഥാന സൗകര്യവികസനത്തിൽ പൊതുജനപങ്കാളിത്തം, സൗരോർജ പദ്ധതി, വീടുനഷ്ടപ്പെട്ടവർക്കായി നടപ്പിലാക്കിയ പുനരധിവാസ പാക്കേജ്, കോർപറേറ്റ് സാമൂഹ്യ പ്രതിബദ്ധത

  രണ്ടാം തരംഗത്തിൽ 719 ഡോക്ടർമാരുടെ ജീവൻ നഷ്ടമായി: ഐഎംഎ - ഉത്തർ പ്രദേശ് (79), പശ്ചിമ ബംഗാൾ (63), രാജസ്ഥാൻ (43) എന്നീ സംസ്ഥാനങ്ങളാണു തൊട്ടുപിന്നിൽ. കേരളത്തിലെ 24 ഡോക്ടർമാരാണ് ഐഎംഎ കണക്കുകൾ പ്രകാരം രണ്ടാം തരംഗത്തിൽ കൊവിഡ് ബാധിച്ചു മരിച്ചത്. പുതുച്ചേരി (1), ഗോവ (2), ഉത്തരാഖണ്ഡ് (2), ത്രിപുര (2), പഞ്ചാബ് (3) എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കുറച്ചു ഡോക്ടർമാർ മരിച്ചത്. മരണ നിരക്കു വർധിച്ചതിൽ അന്വേഷണം നടത്താൻ ഐഎംഎ ബിഹാർ ഘടകം കഴിഞ്ഞ മാസം 8 അംഗ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഡോക്ടർമാരുടെ കുടുംബാംഗങ്ങൾക്കു 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും ഐഎംഎ തീരുമാനിച്ചു.