പ്രസംഗവേദികള്‍ കീഴടക്കാന്‍

        ചരിത്രത്തിലെ എക്കാലത്തെയും മികച്ച പ്രസംഗമായി അറിയപ്പെടുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ആയിരുന്ന എബ്രഹാം ലിങ്കന്‍റെ ഗെറ്റിസ്ബര്‍ഗ് പ്രഭാഷണം വെറും രണ്ടുമിനിട്ട് മാത്രമുള്ളതായിരുന്നു.

പലരും മണിക്കൂറുകള്‍ പ്രസംഗിച്ചിട്ടും കേള്‍വിക്കാരില്‍ യാതൊരു സ്വാധീനവും ചെലുത്താതെ വിരസവും, സമയംകൊല്ലിയുമായി മാറുന്നു.


എനിക്കൊരു സ്വപ്നമുണ്ട് (I have a Dream))

എന്നു തുടങ്ങുന്ന മാര്‍ട്ടിന്‍ ലൂതറിന്‍റെ വിശ്വപ്രശസ്തമായ പ്രസംഗം അമേരിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരുടെ  വിമോചനത്തിന് വഴിമരുന്നിടുന്നതായി മാറി. വിവിധ ഫോബിയ (ജവീയശമ) അഥവാ ഭയങ്ങളെപ്പറ്റി മനഃശാസ്ത്രജ്ഞന്മാര്‍ പറയുന്നുണ്ട്. പക്ഷേ നമ്മെ അതിശയിപ്പിക്കുന്ന വസ്തുത പാമ്പിനെയോ, തേളിനെയോ, പട്ടിയേയോ അല്ല മനുഷ്യര്‍ ഏറ്റവുമധികം ഭയപ്പെടുന്നത് നേരെ മറിച്ചു രണ്ടുപേരുടെ മുന്‍പില്‍ ഒരു പ്രസംഗം നടത്തുന്നതിനെയാണ്.

രണ്ടുവാക്കു സംസാരിക്കാന്‍ പറഞ്ഞാല്‍ ഒഴിഞ്ഞുമാറുന്നവരാണധികവും. പലരും സ്റ്റേജില്‍ കയറിയാല്‍ ശരീരം വിറയ്ക്കുക, വിയര്‍ക്കുക, ഹൃദയം പടപടായിടിക്കുക, സംസാരിക്കാന്‍ വാക്കുകിട്ടാതെ ഉഴലുക എന്നിങ്ങനെ ആകെ ബേജാറാവുന്നു. നന്നായി സംസാരിക്കാന്‍ സാധിക്കാത്തതുമൂലം തങ്ങളുടെ പ്രൊഷനില്‍ വേണ്ടപോലെ ശോഭിക്കാന്‍ കഴിയാത്ത അനേകരെ ഈ ലേഖകന്‍ കണ്ടിട്ടുണ്ട്. നന്നായി ജോലി ചെയ്യുമെങ്കിലും, കമ്പനി മീറ്റിംഗുകളില്‍ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയാതെ വിഷമിക്കുന്നവരുണ്ട്.

പാടുവാനോ, വരക്കുവാനോ ഉള്ള കഴിവുകള്‍ പോലെ ജന്മസിദ്ധമായ ഒന്നല്ല പ്രസംഗപാടവം. ശ്രമിച്ചാല്‍ ആര്‍ക്കും നല്ലൊരു പ്രസംഗകനാകാം. പ്രസംഗം ഒരു കലയാണ്, അത് നിങ്ങളെ രാഷ്ട്രത്തിന്‍റെ പരമോന്നതസ്ഥാനത്ത് എത്തിക്കാം, ജനലക്ഷങ്ങളെനയിക്കുന്ന നേതാവാക്കാം, ജനങ്ങള്‍ കാതോര്‍ക്കുന്ന ആത്മീയ സന്ദേശം നല്‍കുന്ന ആചാര്യനാക്കാം. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോഡി, സ്വാമിവിവേകാനന്ദന്‍,  ഹിറ്റ്ലര്‍, വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ തുടങ്ങിയവര്‍ ഉദാഹരണങ്ങളാണ്. പ്രസംഗകലയില്‍ എങ്ങനെ ഉസ്താദാകാം എന്ന് നോക്കാം.

പ്രസംഗിക്കേണ്ട വിഷയത്തെപ്പറ്റി നല്ല അറിവ് നേടുക. പുസ്തകങ്ങള്‍, ഇന്‍റര്‍നെറ്റ്, വിദ്ധഗദ്ധരായ ആളുകള്‍ എന്നിവയില്‍ നിന്നെല്ലാം വിവരങ്ങള്‍ ശേഖരിക്കാം. നല്ല ഒരു പ്രസംഗകനാവാന്‍, നല്ല വായനാശീലം വേണം, വിവിധ വിഷയങ്ങളെപ്പറ്റിയുള്ള പുസ്തകങ്ങള്‍, കവിതകള്‍, നോവലുകള്‍ തുടങ്ങിയവ വായനയില്‍ ഉള്‍പ്പെടുത്തണം. വായിക്കുന്ന പുസ്തകങ്ങളിലെ ആശയങ്ങള്‍ ഒരു നോട്ടുബുക്കില്‍ കുറിച്ചു വയ്ക്കാം. ഭാവിയില്‍ ഇതു റഫന്‍സായി ഉപയോഗിക്കാം.

ചിലര്‍ പ്രസംഗം എഴുതി വായിക്കാന്‍ ശ്രമിക്കാറുണ്ട്. നോക്കി വായിക്കുന്നതല്ല പ്രസംഗം.

പ്രധാന പോയിന്‍റുകള്‍ കുറിച്ചു വയ്ക്കാം. പോയിന്‍റുകള്‍ ഇടയ്ക്ക് നോക്കാവുന്നതാണ്. സംസാരിക്കേണ്ട വിഷയത്തെപ്പറ്റി ക്രമാനുഗതമായി കുറിപ്പ് തയ്യാറാക്കുക. എങ്ങനെ തുടങ്ങണം, പ്രധാനപ്പെട്ട പോയിന്‍റുകള്‍, പ്രസംഗം എങ്ങനെ അവസാനിപ്പിക്കണം എന്നിങ്ങനെ എല്ലാ കാര്യവും കുറിച്ചു വെയ്ക്കുക.

മഹാരഥന്മാരുടെ വാക്കുകള്‍, ഉദ്ധരണികള്‍ ഇവ പ്രസംഗത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. പ്രസംഗം എഴുതി തയ്യാറാക്കി കഴിഞ്ഞാല്‍, നിങ്ങള്‍ എപ്രകാരമാണോ സ്റ്റേജില്‍ സംസാരിക്കാന്‍ പോകുന്നത്, അതു പോലെ പ്രസംഗിച്ചു പരിശീലിക്കുക. ലോകപ്രശസ്ത ആത്മീയ പ്രഭാഷകനായ ബില്ലി ഗ്രഹാം വേദിയില്‍ സംസാരിക്കാന്‍ പോകുന്നതിന്മുമ്പായി നിരവധി തവണ പ്രസംഗിച്ചു പഠിക്കുമായിരുന്നു. നിങ്ങള്‍ സംസാരിക്കുന്നതിന്‍റെ വീഡിയോ റെക്കോര്‍ഡ് ചെയ്തു കാണുന്നത് തെറ്റുകള്‍ തിരുത്തി മെച്ചപ്പെ ടുത്താന്‍ സഹായിക്കും.

പ്രസംഗിക്കാന്‍ പോകുന്നതിന് മുമ്പ്, ശ്രോതാക്കള്‍ ഏതു തരക്കാരാണ് എന്നു മനസ്സിലാക്കണം. കുട്ടികള്‍ മാത്രമുള്ള രു സദസ്സു പോലെയല്ല, മുതിര്‍ന്നവരുടേത്. ഒരു കോളേജില്‍ സംസാരിക്കുന്നതുപോലെയല്ല കര്‍ഷകരുടെ ഒരു യോഗത്തില്‍ സംസാരിക്കേണ്ടത്.

പ്രസംഗിക്കുമ്പോള്‍ ഒരു പ്രതിമ പോലെ നില്‍ക്കരുത്. നമ്മുടെ മുഖം, കൈകള്‍ എന്നിവയെല്ലാം ആശയം കൈമാറാന്‍ ഉപയോഗപ്പെടുത്തണം. പ്രസംഗിക്കുമ്പോള്‍ കേള്‍വിക്കാരുടെ പ്രതികരണം നിരീക്ഷിക്കണം. അവര്‍ക്ക് പ്രസംഗം ഇഷ്ടമായോ എന്നു മനസ്സിലാക്കി, എന്തെങ്കിലും വിരസത കാണിക്കുന്നെങ്കില്‍, പ്രസംഗ ത്തിന്‍റെ ശൈലി മാറ്റിനോക്കണം. അല്‍പം ഹ്യൂമര്‍സെന്‍സ് ഉളളത് പ്രസംഗം രസകരമാക്കും.

പ്രസംഗിക്കുമ്പോള്‍ സദസിലിരിക്കുന്നവരെ നോക്കി വേണം പ്രസംഗിക്കാന്‍. ചിലര്‍ ആളുകളെ നോക്കാതെ സ്റ്റേജിന്‍റെ മേല്‍ക്കൂരയെയോ, പ്രസംഗപീഠത്തെയോ നോക്കി സംസാരിക്കുന്നത് കാണാറുണ്ട്. ഐ കോണ്‍ടാക്റ്റ് വളരെ പ്രധാനമാണ്.

തുടക്കത്തിലെ സദസ്സിന്‍റെ ശ്രദ്ധ പിടിച്ചു പറ്റണം. അതിനായി തമാശകള്‍, ചെറിയ കഥകള്‍, സമകാലിക സംഭവങ്ങള്‍, അനുഭവങ്ങള്‍ എന്നിവ പറയാവുന്നതാണ്. കഥകള്‍, തമാശകള്‍ ഇവ പ്രസംഗത്തില്‍ ഉള്‍പ്പെടു ത്തുന്നത് കേള്‍വിക്കാരെ ബോറടിപ്പിക്കാതെ രസിപ്പിക്കാന്‍ ഉപകരിക്കും.

നല്‍കപ്പെട്ടിരിക്കുന്ന സമയത്തുതന്നെ പ്രസംഗം നിര്‍ത്താന്‍ ശ്രമിക്കണം. സമയക്രമം (ഠശാല ങമിമഴലാലിേ) പാലിക്കേണ്ടത് പ്രസംഗകന്‍റെ ഉത്തരവാദിത്വമാണ്.

പണ്ട് ഞങ്ങളുടെ നാട്ടില്‍ ഒരു മാഷുണ്ടായിരുന്നു. നാട്ടിലെ എല്ലാ സമ്മേളനങ്ങള്‍ക്കും പ്രസംഗിക്കാന്‍ മാഷുണ്ടാകും. നാട്ടിലെ ക്ലബ് മീറ്റിംഗ് ആയാലും, സ്കൂള്‍ വാര്‍ഷികം ആയാലും, മറ്റേതു മീറ്റിംഗ് ആയാലും മാഷ് നാട്ടിലെ കാര്യത്തില്‍ തുടങ്ങി, ഇന്ത്യയിലെ സ്റ്റേറ്റുകളും കടന്ന്, അമേരിക്കയും, റഷ്യയും അന്‍റാര്‍ട്ടിക്കയും കറങ്ങി തിരിച്ചു നാട്ടില്‍ എത്തും. 

ഒരിക്കലും വിഷയത്തില്‍ ഒതുങ്ങിനിന്ന് സംസാരിക്കില്ല. ഒരു നല്ല പ്രസംഗകന്‍ കാര്യമാത്രപ്രസക്തമായി കാര്യങ്ങള്‍ അവതരിപ്പിക്കണം. കാടു കയറരുത്. പ്രസംഗത്തില്‍ പറയുന്ന പോയിന്‍റുകള്‍ സ്ഥാപിക്കാന്‍ ഉദാഹരണങ്ങള്‍, സ്ഥിവിവരകണക്കുകള്‍, സര്‍വ്വേകള്‍  തുടങ്ങിയ ഉപയോഗിക്കാം. 

സമീപകാലത്ത് നടക്കുന്ന സംഭവങ്ങളുമായി ബന്ധിച്ച് വിഷയം അവതരിപ്പിക്കുന്നത് കേള്‍വിക്കാരുടെ ശ്രദ്ധപിടിച്ചുപറ്റുവാന്‍ സഹായിക്കും. ആയിരക്കണക്കിന് മൈല്‍ നീളുന്ന ഒരു യാത്ര ആരംഭിക്കുന്നത് ഒരു ചെറിയ കാല്‍വെയ്പ്പില്‍ നിന്നാണ്. ആരും വലിയ പ്രഭാഷകരായി ജനിക്കുന്നില്ല. ചെറിയ വേദികളില്‍ സംസാരിച്ചു, തഴക്കവും പഴക്കവും വന്നിട്ടാണ്, ആയിരക്കണക്കിന് അല്ലെങ്കില്‍ ലക്ഷക്കണക്കിന് ആളുകളെ പിടിച്ചിരുത്തുന്ന മാസ്മരിക വാഗ്ചാരുത കൈവരിക്കുന്നത്. നമുക്കാഹ്ലാദിക്കാവുന്ന ചെറുതും വലുതുമായ അവസരങ്ങള്‍ ഉപയോഗപ്പെടുത്തണം.

പ്രസംഗപരിശീലനം നല്‍കുന്ന ടോസ്റ്റ്മാസ്റ്റേഴ്സ് പോലുള്ള ഇന്‍റെര്‍നാഷണല്‍ പരിശീലന സ്ഥാപനങ്ങളില്‍ ചേര്‍ന്ന് പ്രസംഗിക്കാനുള്ള കഴിവ് ശാസ്ത്രീയമായി വികസിപ്പിക്കാവുന്നതാണ്. പ്രസംഗ കലയിലെ വിദഗ്ദ്ധരില്‍ നിന്നും നമ്മുടെ പ്രസംഗത്തിലെ കുറവുകള്‍ കണ്ടെത്തി പരിഹരിച്ചു മുന്നോട്ടു പോകാന്‍ സഹായകരമാണ്.

പ്രസംഗകന്‍റെ വേഷം പ്രധാനപ്പെട്ടതാണ്. പങ്കെടുക്കുന്ന മീറ്റിംഗിനനുസരിച്ചു വേണം വേഷം തെരഞ്ഞെടുക്കാന്‍. പ്രൊഫഷണല്‍ മീറ്റിംഗുകളില്‍ പങ്കെടുക്കുമ്പോള്‍ ഫോര്‍മല്‍ ആയ വേഷം ധരിക്കണം. വലിയ വേഗത്തിലോ, തീരെ പതുക്കെയോ സംസാരിക്കരുത്. നല്ല ശബ്ദത്തില്‍ വേണം സംസാരിക്കാന്‍. ഒരേ താളത്തില്‍ പ്രസംഗിക്കരുത്. ചില വാക്കുകള്‍ ഊന്നല്‍ കൊടുത്തും, ശബ്ദമുയര്‍ത്തിയും, ചിലയിടങ്ങളില്‍ ശബ്ദം കുറച്ചും സംസാരിക്കണം. പ്രസംഗം അവസാനിപ്പിക്കേണ്ട വ്യക്തമായ ഒരു സന്ദേശം അല്ലെങ്കില്‍ ആഹ്വാനം നല്‍കിക്കൊണ്ടാവണം.   

RELATED STORIES

 • കോവിഡും, ജനങ്ങളും, പിന്നെ കേരളാ പോലീസും...... - ഇത്രമാത്രം ലോകജനത നിരാശയിലും ഭയത്തിലുമായിരിക്കുന്ന സാഹചര്യത്തിലും നമ്മുടെ നിയമ പാലകരില്‍ ചിലര്‍ കേരളത്തിന്‍റെ ചില ഭാഗത്ത് അഴിഞ്ഞാടുന്നു എന്ന ദു:ഖകരമായ വാര്‍ത്തകളും വീഡിയോ ദൃശ്യങ്ങളും ജനസമൂഹം നിരന്തരം ഇവിടെ കണ്ടുകൊണ്ടിരിക്കുന്നു. ചില പോലീസുക്കാര്‍ പൊതുജനത്തോട് യാതൊരു ബഹുമാനമോ സ്നേഹമോ ഇല്ലാത്ത നിലയില്‍ പെരുമാറുന്നതായി കാണുന്നു. നെയ്യാര്‍ഡാം പോലീസ് സ്റ്റേഷനിലെ ഒരു പോലീസുക്കാരന്‍ ജോലി സമയത്ത് ശരീരത്തില്‍ പകുതി യൂണിഫോം പോലും ധരിക്കാതെ, മാസ്ക്ക് ധരിക്കാതെ സ്റ്റേഷന്‍റെ മുമ്പില്‍ നിന്നു കൊണ്ട് പരാതിക്കാരനെയും ഒപ്പം ഉണ്ടായിരുന്ന പരാതിക്കാരന്‍റെ മകളെയും അസഭ്യവും വെല്ലുവിളിയും അഹങ്കാരവും നടത്തുന്നതായി ഞാന്‍ വീഡിയോയില്‍ കൂടി കാണാന്‍ ഇടയായി.

  നിത്യ ജീവനും നിത്യ മരണവും - വേദപുസ്തക ഭാഷയിൽ മരണം എന്നാൽ വേർപാട് എന്നാണ് അർത്ഥം .ദൈവത്തിൽ നിന്നും ഉള്ള വേർപാട് . നിത്യ മരണം എന്നാൽ ഏക സത്യ ദൈവത്തിൽ നിന്നും ഉള്ള തായ എന്നും എന്നേയ്ക്കുമായുള്ള വേർപാട് .

  വിസ്മയവും ഭയങ്കരവുമായുള്ളത് ദേശ സംഭവിക്കുന്നു - എബോള, സാർസ്,നിപ്പാ വൈറസ്, എച്ച് വൺ എൻ വൺ, ചിക്കൻ ഗുനിയ, ഡെങ്കിപ്പനി, ആന്ത്രാക്സ് ഇതുപോലെയുള്ള എത്ര മാരക വ്യാധികൾ ലോകത്തിൽ ഉണ്ടായി. 2017ലെ ഓഖി കൊടുങ്കാറ്റ് അതിനുപിന്നാലെ ഉണ്ടായ രണ്ട് മഹാപ്രളയങ്ങൾ നമ്മുടെ കേരളത്തെ പിടിച്ചുലച്ചു.ഇപ്പോഴിതാ കോവിഡ്-19 എന്ന

  ഡോ. രവി സഖറിയാസിന്റെ ജീവിതത്തിലേക്ക് അല്പ നേരം - മാതാപിതാക്കൾ ആംഗ്ലിക്കൻ വിശ്വാസികൾ ആയിരുന്നുവെങ്കിലും കൗമാരപ്രായത്തിൽ ഒരു നാസ്തിക ചിന്താഗതിയിൽ ഇദ്ദേഹം തുടർന്നു. ഇതിനു മുൻപ് തന്റെ സഹോദരിയുടെ നിർബന്ധ പ്രകാരം

  പ്രവാസകാലം ഇവിടെ എങ്ങനെയാണ്, ഒരു വിചിന്തനം - കണ്ണുനീരോടെ വിട ചൊല്ലുവാനല്ലാതെ മറ്റൊന്നിനും നമുക്കാവില്ലല്ലോ. അതേ കിഴക്കുനിന്നാരംഭിക്കുന്ന പ്രവാസ ജീവിതം പടിഞ്ഞാറെ ചക്രവാള സീമയിൽഅസ്തമിക്കുന്നു. അടുത്ത ഒരു ഉയർപ്പിനായി. ഇതിനെയാണ് പ്രവാസം എന്ന് വിളിക്കുന്നത്.

  ഈ രാത്രിയും കഴിഞ്ഞു പോകും - പതിനായിരക്കണക്കിന് പ്രവാസികൾ ആശങ്കാകുലരാണ്. അവർ അവരുടെ സ്വന്ത നാടുകളിലേക്ക് തിരികെപോകാൻ വെമ്പൽ കൊള്ളുന്നു. മിക്ക രാജ്യങ്ങളിലും ആരാധന കൂട്ടായായ്മകൾ നിർത്തലാക്കേണ്ടിവന്നിരിക്കുകയാണ്. ഇങ്ങനെയുള്ള വിവിധ മാനസിക അവസ്ഥയിൽക്കൂടി കടന്ന് പോകുന്ന വ്യക്തികളെയൊക്കെ ക്ലേശിപ്പിക്കുന്ന മനോഭാവമാണ് പലർക്കും ഈ നാളുകളിൽ

  അക്ഷരത്തിന്റെ ശുശ്രൂഷകന്മാർ - എന്നു ലോകത്തിലെ എറ്റവും വലിയ സാമ്പത്തിക ശക്തികളും, ആയുധ ബലമുള്ള രാജ്യങ്ങളും തിരിച്ചറിഞ്ഞിരിക്കുന്നു. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ തങ്ങളുടെ സമ്പത്തും, കൂട്ടി വച്ചിരിക്കുന്ന ആയുധങ്ങളും

  ബൈക്കും നാശം വിതറുന്ന ബാല്യ, കൗമാരങ്ങൾ - മൊബൈലിനായി വാശി പിടിച്ച എട്ടാംക്ളാസുകാരനെ അച്ഛന്‍ വഴക്കുപറഞ്ഞു. കുറച്ചുദിവസം പിണങ്ങിനടന്ന കുട്ടിയുടെ ബാഗ് പരിശോധിച്ച അച്ഛന്‍ കണ്ടത് പുതിയ. അച്ഛന്‍ കണ്ടത് പുതിയ മൊബൈൽ ഫോൺ. ചോദ്യം ചെയ്തപ്പോള്‍ അവന് പരിഹാസം. അടി കിട്ടിയപ്പോള്‍ ഒരു ചേട്ടന്‍ വാങ്ങിത്തന്നതാണെന്ന മറുപടി. കൂടുതൽ അന്വേഷിച്ചപ്പോഴേക്കും കുട്ടി മയക്കുമരുന്നു സംഘത്തിന്റെ കൈയ്യിൽപെട്ടിരുന്നു.

  മലയാളിയുടെ ഇംഗ്ലീഷ് മോശമാണോ❓ - ഇ .എൽ.റ്റി . സ് പരിക്ഷക്ക് Listening,Reading,Writing എന്നിവ ഒരേ ദിവസം തന്നെ പൂർത്തീകരിക്കണം. Speaking exam മറ്റ് പരീക്ഷൾക്ക് മുമ്പോ ശേഷമോ ആയിരിക്കും . ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ലോകത്തിലെ എല്ലാ പ്രധാന നഗരങ്ങളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. കേരളത്തിൽ അഞ്ചു പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ട്.

  സ്നേഹം പ്രകടനം ആകുമ്പോള്‍! - സ്വന്തജീവിതം ബലികൊടുക്കേണ്ടി വരുന്ന ഒരു കാര്യം തന്നെയാണ് ഈ അവിഹിതബന്ധം എന്നു പറയുന്നത്. ഇത് ഒറ്റ ദിവസം കൊണ്ട് വിടരുന്ന ഒരു ബന്ധം ആവണം എന്നില്ല. നോക്കിയും, സംസാരിച്ചും, വിവരങ്ങള്‍ കൈമാറിയും ഒക്കെ ബന്ധം അതിന്‍റെ ക്ലൈമാക്സിലേക്ക് ചെന്ന് ചേരുന്നു. അടര്‍ത്തിമാറ്റുവാന്‍ കഴിയാത്തവിധം ഡോപ്പാമിന്‍ എന്ന ഒരു ഹോര്‍മോണ്‍ അവരില്‍ രൂപം കൊള്ളുന്നു. വളരെ ശക്തമായ ഒരു ഹോര്‍മോണ്‍ ആണ് ഡോപ്പാമിന്‍. നേരത്തെ സൂചിപ്പിച്ച പ്രേമത്തിന്‍റെ പിമ്പില്‍ ഉള്ള വില്ലനും ഈ ഹോര്‍മോ ണിന്‍റെ പ്രവര്‍ത്തനം ആണ്. ഈ ഹോര്‍മോണ്‍ ഉണ്ടാവുന്നത് കൊണ്ട് പ്രായമോ, മതമോയ, ജാതിയോ, മാതാപിതാക്കളോ, ഭര്‍ത്താവോ, ഭാര്യയോ, കുട്ടികളോ ഒന്നിനും കമിതാക്കള്‍ തമ്മിലുള്ള ബന്ധം വേര്‍പെടു ത്തുവാന്‍ കഴിയാതെ വരുന്നു. എന്ത് ത്യാഗത്തിനും ഈ ഡോപ്പാമിന്‍ ഹോര്‍മോണ്‍ പ്രേരിപ്പിക്കുന്നു.

  ഉത്തമമായ ദുഃഖം - അതേ കുറിച്ചു ദു:ഖിക്കുന്നതിൽ തെറ്റില്ല എന്നാൽ ദൈവമക്കളെന്ന നിലയിൽ ദു:ഖം നിയന്ത്രണ വിധേയമാക്കുവാൻ നമുക്കു സാധിക്കും. അതു സാധിക്കുന്നത് നാം എത്രമാത്രം പ്രയാസമനുഭവിക്കുന്നുവെന്നു കർത്താവിനോടു പറയുന്നതിൽ കൂടിയും, അവന്റെ സഹായം അപേക്ഷിച്ചും കൊണ്ടു് ജീവിക്കുന്നവരുടെ ആവശ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ചുമതലകൾ ഏറ്റെടുക്കുന്നതിലും കൂടെയാണ്. വേദനാജനകമായ ഓർമ്മകൾ ഇടയ്ക്കിടയ്ക്കു ഉണ്ടായെന്നു വരാം." ജീവിതം ആവശ്യപ്പെടുന്ന കാര്യങ്ങളിൽ നിന്നു പിന്തിരിയുവാൻ ചിലപ്പോൾ പ്രേരിപ്പിക്കപ്പെട്ടു എന്നു വരാം. അങ്ങനെയുള്ള അവസരങ്ങളിൽ ദൈവം നമ്മെ ഒരു പ്രത്യേക ഉദ്ദേശ്യത്തിനായി ഇവിടെ ശേഷിപ്പിച്ചിരിക്കുന്നു എന്നു നാം ഓർക്കേണ്ടതാണ്.അതായത് അവനെ ആരാധിക്കുന്നതിനും ,സേവിക്കുന്നതിനും, മറ്റുള്ളവരെ സഹായിക്കുന്നതിനുമായി ദൈവസഹായത്താൽ നമ്മുടെ ദു:ഖം ഉത്തമ ദു:ഖം ആക്കിത്തീർക്കുവാൻ സാധിക്കുന്നതാണു്. പ്രീയരെ നമ്മുടെ കണ്ണുകൾക്കു കണ്ണിരില്ലെങ്കിൽ നമ്മുടെ ആത്മാവിനു മഴവില്ലു ലഭിക്കുവാൻ ഇടയാകുകയില്ല.

  ഡേവിഡ് ലിവിംഗ്സ്റ്റൻ - 1813 ൽ സ്കോട്ലന്റിൽ ജനിച്ച ഡേവിഡ് ലിവിംഗ്സ്റ്റന്നിന്റെ ജീവിത കഥ ആരേയും കോരിത്തരിപ്പിക്കുന്നതാണ്. ഒരു ബാലനായിരുന്നപ്പോൾ തന്നെകുറിച്ച് വായിച്ച ഒരു ചെറിയ പുസ്തകം ഇപ്പോഴും ഓർമ്മയിൽ നിൽക്കുന്നു. മറ്റുപലരേയും പോലെ ദുഃഖം നിറഞ്ഞ ഒരു ബാല്യമായിരുന്നു തന്റേതും. തന്റെ കുടുംബത്തിലെ ദാരിദ്യം നിമിത്തം പത്താമെത്ത വയസു മുതൽ ജോലി ചെയ്യേണ്ടി വന്നു. 26 വയസ്സ് വരെ ആ ജോലി തുടർന്നു. പിന്നീടാണ് താൻ ആഫ്രിക്കയിലേക്ക് ഒരു മിഷനറിയായി പോയത്. ഒരു ചെറിയ ബാലനായിരിക്കുമ്പോൾ തന്റെ മാതാവ് എന്നും ഡേവിഡിനെ തന്റെ കൈകളിൽ എടുത്ത് പ്രാർത്ഥിക്കുമായിരുന്നു. പ്രിയ മാതാവ് പ്രാർത്ഥിക്കുമ്പോൾ തന്റെ കണ്ണുനീർ ഡേവിഡിന്റെ തലയിൽ വീഴുമായിരുന്നു. ഒരു ദിവസം പ്രിയ ഡേവിഡ് തന്റെ മാതാവിനോട് ഇപ്രകാരം ചോദിച്ചു, Mom, when you pray, why do you wet my head with your tears? മമ്മീ, നീ പ്രാർത്ഥിക്കുമ്പോൾ നിന്റെ കണ്ണുനീർ കൊണ്ട് എന്റെ തലയെ നനയ്ക്കുന്നത് എന്തിനാണ്? ആ ചോദ്യത്തിന് ഒരു ശരിയായ ഉത്തരം പറയുവാൻ ആ മാതാവിന് കഴിഞ്ഞിരുന്നില്ല. എങ്കിലും താൻ ഇങ്ങനെ പറഞ്ഞു. ഡേവിഡേ, തിന്റെ തല വളരെ മൃദുവാണ്, എന്റെ കണ്ണുനീർ ഇങ്ങനെ വീഴുമ്പോൾ അത് കട്ടിയുള്ളതായിതീരും.

  ക്രിസ്തുവിലുള്ളവര്‍ മിഷനറിമാര്‍ - മൊബൈല്‍ ഫോണും, ഇന്‍റര്‍നെറ്റും, ഡിഷ് ടി.വി.യും ഭാരതത്തിലെ മിക്കവാറും ഗ്രാമങ്ങളിലും എത്തികഴിഞ്ഞു. പക്ഷേ പ്രഭാകര്‍ ചാച്ചയെപ്പോലെ ഒരു ക്രിസ്തു ശിഷ്യനെ കണ്ടുമുട്ടുവാന്‍ കൊതിക്കുന്നവര്‍ അസംഖ്യമാണ്. നമ്മുടെ വിശാലമായ ദൗത്യത്തിന്‍റെ പ്രസക്തി ഇവിടെ വര്‍ദ്ധിക്കുകയാണ്. നമ്മുടെ സ്വയത്തെ ഇല്ലാതാക്കി ക്രൂശ് എടുത്തുകൊണ്ട് ക്രിസ്തുവിനെ അനുഗമിക്കുവാന്‍ സി.റ്റി.സ്റ്റഡ് മുന്നിറിയിപ്പ് നല്‍കുന്നു. സമ്പൂര്‍ണ്ണമായ സമര്‍പ്പണം ഉണ്ടെങ്കില്‍ നാം ദൈവകരങ്ങളില്‍ ഉപയോഗിക്കപ്പെടുവാന്‍ മറ്റൊരു യോഗ്യതയും ആവശ്യമില്ലെന്ന് ഡി.എന്‍.മൂഡിയുടെ ചരിത്രം നമ്മെ പഠിപ്പിക്കുന്നു.

  സമര്‍ത്ഥനായ ലേഖകന്‍റെ എഴുത്തുകോലിനെ പരിശുദ്ധാത്മാവ് നിയന്ത്രിക്കട്ടെ കൊച്ചുമോന്‍, ആന്താരിയേത്ത്. - വായില്‍ വരുന്നത് കോതക്ക് പാട്ടുപോലെ എന്ന് വിഢിത്തരവും എഴുതുകയും അത് ക്രൈസ്തവ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നത് അപമാനമാണ്, അപലപനീയമാണ്. ഒരു വ്യക്തിക്ക് എഴുതുവാനുള്ള കഴിവ് തരുന്നത് ദൈവത്തില്‍ നിന്നും ആണ്. ആ കഴിവ് ദൈവനാമ മഹത്വത്തിനായി പ്രയോഗിക്കണം. ലേഖനം വായിക്കുന്ന ആളിന്‍റെ ആത്മീയ പ്രചോദനത്തിനും, മാനസാന്തരത്തിനും മുഖാന്തരം ആയിതീരണം എഴുത്തുകള്‍. മറിച്ച് വ്യക്തിഹത്യ നടത്തി ഒരുവനെ കൊച്ചാക്കുന്നതും, പിന്‍മാ റ്റത്തിലേക്ക് നയിക്കുന്നതും ആയിരിക്കരുത്.

  മരുന്നിനേക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്ന രോഗനിര്‍ണ്ണയം - ഗിലെയാദില്‍ സുഗന്ധതൈലം ഇല്ലയോ? അവിടെ വൈദ്യന്‍ ഇല്ലയോ? എന്‍െറ ജനത്തിന്‍പുത്രിക്കു രോഗശമനം വരാതെ ഇരിക്കുന്നതെന്തു?' (യിരെമ്യാവു 8:22)

  Take Me, Break Me, and Make Me - “I beseech you therefore, brethren, by the mercies of God, that ye present your bodies a living sacrifice, holy, acceptable unto God, which is your reasonable service." Romans 12:1-2

  പ്രേക്ഷിത പ്രവൃത്തി തപസ്യയായി കരുതിയ ഞങ്ങളുടെ റിബേക്ക അമ്മച്ചി - മകന്‍ സ്റ്റാന്‍ലിയെ അമേരിക്കന്‍ ഐക്യനാടുകളിലെ ഏറ്റവും വലിയ പോലീസ് സേനയായ ന്യൂയോര്‍ക്ക് സിറ്റി പൈല്‍സ് ഡിപാര്‍ട്ട്മെന്‍റില്‍ മലയാളിസമൂഹത്തിന് മാത്രമല്ല