ആ സത്യം:  എട്ടാം വയസില്‍ കുട്ടികള്‍  അറിയും

ലണ്ടന്‍: ക്രിസ്‍മസ്‍ അപ്പൂപ്പന്‍ ഒരു സാങ്കല്‍പ്പിക കഥാപാത്രമാണെന്ന് കുട്ടികള്‍ തിരിച്ചറിയുന്നത് ശരാശറി എട്ടാം വയസില്‍ ആണെന്ന് സര്‍വേഫലം. ലോകവ്യാപകമായി നടന്ന ഒരു സര്‍വേയില്‍ നിന്നാണ് രസകരമായ ഈ വസ്‍തുത തിരിച്ചറിഞ്ഞത്. അതിനെക്കാള്‍ വലിയ ഒരു തമാശ ചെറുപ്പക്കാരാണ് പങ്കുവെച്ചത്. സാന്താ ക്ലോസ്‍ ഉണ്ടെന്ന് ഇപ്പോഴും വിശ്വസിക്കുന്ന 34 ശതമാനം പേര്‍ ചെറുപ്പക്കാരാണ്. യഥാര്‍ഥ ത്തില്‍ സാന്ത ഇല്ലെങ്കിലും എങ്ങാനും ഉണ്ടായിരുന്നെങ്കില്‍ നന്നായേനെ എന്ന് വിശ്വസിക്കുന്നവരാണ് ഇവര്‍. സര്‍വേ പറയുന്നു. 

യുകെ എക്സ്റ്റര്‍ സര്‍വകലാശാല (University of Exeter) യില്‍ നിന്നുള്ള സൈക്കോളജിസ്റ്റ് പ്രൊഫസര്‍ ക്രിസ് ബോയ്‍ല്‍ ആണ് പഠനത്തിന് നേതൃത്വം നല്‍കിയത്. സാന്താ ക്ലോസിനെക്കുറിച്ചുള്ള ആളുകളുടെ അഭിപ്രായമാണ് പ്രൊഫസര്‍ തേടിയത്. സാന്താ ക്ലോസിനെക്കുറിച്ചുള്ള സത്യം അറിഞ്ഞതിന് ശേഷം അവര്‍ക്ക് ആ മിത്തിനോട് ഉള്ള അനുഭാവം എന്താണെന്നും സര്‍വേ അന്വേഷിച്ചു. 

ലോകം മുഴുവനും നിന്നുള്ള സാന്താ ക്ലോസ് അനുഭാവികളില്‍ നിന്ന് 1200 മറുപടികളാണ് പ്രൊഫസര്‍ക്ക് ലഭിച്ചത്. 34 ശതമാനം പേര്‍ സാന്താ ഉണ്ടായിരുന്നെങ്കില്‍ നന്നായിരുന്നു എന്ന് പ്രതികരിച്ചപ്പോള്‍ 50 ശതമാനം പേര്‍ക്ക് നൂറ് ശതമാനം ഉറപ്പായിരുന്നു സാന്താ ക്ലോസ് നുണയാണെന്ന്. 

ശരാശരി എട്ട് വയസാകുമ്പോള്‍ ഒരു കുട്ടി സാന്താ ക്ലോസ് ഒരു ഐതീഹ്യം മാത്രമണെന്ന് തിരിച്ചറിയും -- പഠനത്തില്‍ നിന്ന് വെളിപ്പെട്ടു. 

RELATED STORIES